22/12/2014
പെഷവാറിലെ നിഷകളങ്ക
,നിരപരാധികളായ സ്കൂൾ വിദ്യാർഥികളെ കൂട്ടത്തോടെ നിഷ്കരുണം
കൊന്ന ഈ ക്രിമിനലുകൾ മുസ്ലീകളാണെന്നാർക്കാണു
പറയാൻ കഴിയുക എല്ലാ പാക്കിസ്ഥാൻകാരും അഫ്ഗാനിസ്ഥാന്കാരും എല്ലാം മുസ്ലീംകളാണെന്നാരു
പറയും ?അവരിലും മുസ്ലീംകളുണ്ടാകാം ഈ കൊടും
ഭീകരർ ഭ്രാന്തർ കാഫിറുകളാണ് മത നിഷെധികളാണു
മത വിധി അനുസരിക്കാത്തവരാണു സമാധാന ഭഞ്ചകരാണു അക്രമികളാണു അതിന്നാൽ മുസ്ലിംകളല്ല തന്നെ
കൊടും ശിക്ഷ അർഹിക്കുന്നവരാണു ക്രിമിനലുകൾക്ക് തക്ക ശിക്ഷ കൊടുക്കണം അതിന്നു കഴിയാത്ത
സർക്കാരിനെ മാറ്റണം അതവിടത്തെ ജനം ചെയ്യുമെന്നു കരുതാം പക്ഷെ വീഴ്ചകൾ വരുത്തുന്ന സർക്കാരിനെ
മാറ്റുക എന്നത് പ്രായോഗികമല്ലാത്തതിനാൽ നമുക്ക് ഈ നര നായാട്ടിനെ അപലപിക്കാം എന്നാൽ ഇതിന്റെ പേരിൽ ഒരു മതത്തെ അപലപിക്കുന്നത്
ആശാസ്യമാണോ ? അപലപിക്കുന്നവർ ആ മതത്തെ കുറിച്ചു കുർ ആനിനെ കുറിച്ച് പഠിച്ചിട്ടുണ്ടോ
നബിയുടെ യുദ്ധത്തെ,ജിഹാദിനെ കുറിച്ച് പഠിച്ചിട്ടുണ്ടോ
?എന്നത് സംശയം വെക്കണ്ട അവര്ക്ക് ആ മതത്തെ
കുറിച്ച് ,മുഹമദ് നബിയെ കുറിച്ച് അവരുടെ മത ഗ്രന്ഥത്തെ അൽപ ജ്റ്റ്നാനം പോലും ഇല്ലെന്നത്
വളരെ വ്യക്തമാണ്
ഇസ്ലാം കാരുണ്യത്തിന്റെ, സമാധാനത്തിന്റെ സഹനത്തിന്റെ
മതമാണ് അത് അക്രമണത്തെ അപലപിക്കുന്നു അക്രമികൾ മുസ്ലീങ്കളല്ലെന്നു പ്രഖ്യാപിക്കുന്ന
മതമാണ് അവർ എല്ലാവർക്കും സമാധാനം,രക്ഷ ഉണ്ടാകട്ടെ എന്ന അഭിവാദനം ചെയ്യുന്നവരാണ് അഭിസംബോധന
ചെയ്യുന്നവരാണ്
ഏതു മതത്തിലാണ്,പാർട്ടിയിലാണു
കുറ്റവാളികൽ ഇല്ലാത്തത് കുറ്റവാളികൾ,അക്രമികൾ ഇല്ലാത്ത ഒരു സമൂഹം രാഷ്ട്രം ഏതാണ് ഇല്ലെന്നു
പറയാം എന്നാലും നമുക്ക് ആവും വിധം ഈ നര വേട്ടയെ അപലപിക്കാം ശപിക്കാം നന്മയെ പ്രോത്സാഹിപ്പിക്കാനും
തിന്മയെ തുരത്താനും ആവും വിധം വാക്കാലോ നോക്കാലോ കർമം കൊണ്ടോ ശ്രമിക്കണം ഒന്നിനും കഴിയാത്ത
അവസ്ഥയിൽ മനസ് കൊണ്ടു തിന്മയെ വെറുക്കണം ശപിക്കണം എന്ന് പഠിപ്പിക്കുന്ന മതത്തെ മത നേതാവിനെ
ചളി വാരിയെറിയുന്നത് ശരിയൊ?
പരസ്പരം മനസിലാക്കാതെയുള്ള
പഴി അവസാനിപ്പിക്കേണ്ടതല്ലേ ?
വിദ്യ ആർജിക്കാൻ നിരന്തരം പ്രേരിപ്പിക്കുന്ന മതമാണ്
അതിന്നു ലിംഗ ഭേതം കൽപ്പിക്കുന്നില്ല താലിബാൻ
പറയുന്ന കാർക്കശ്യമൊ അസഹാനീയതയോ ഇസ്ലാമിന്നു നിരക്കുന്നതല്ല താലിബാൻ ഇസ്ലാമിന്റെ ശത്രുക്കളുടെ ചട്ടുകങ്ങളാണെന്നാണു
എന്റെ നിഗമനം
മുസ്ലീംകൾ അക്രമികളൊ
അതിക്രമികളൊ ആവില്ല അങ്ങനെയുള്ളവർ മത നിഷേധികളാണു കാഫിർ ഉകളാണ്
ദൈവം ക്ഷമിക്കുന്നവരെ
പൊറുക്കുന്ന വരെ സ്നേഹിക്കുന്നവനും അക്രമികളെ വെറുക്കുന്നവനുമാണു 17/12/2014
No comments:
Post a Comment