Saturday 31 January 2015

സമകാലിക പ്രശ്നങ്ങള്‍: ബോംബ്

സമകാലിക പ്രശ്നങ്ങള്‍: ബോംബ്

കോഴ കൊടുത്തവരെ /വാങ്ങിയവരെ അകത്താക്കാൻ ഹർത്താൽ മാത്രം ശരണം ?

 

ആർക്കാണ് ഈ ഹർത്താൽ ഗുണം ചെയ്യുക ? ബാർ കോഴ വിവാദത്തിൽ മന്ത്രി മാണി രാജി വെക്കണമെന്ന് ആവശ്യ പെട്ട്  ബി ജെ പി ഹർത്താൽ ആചരിക്കുകയാണിന്നു കേരളത്തിൽ  ഈ തീരുമാനം കേന്ദ്ര സർക്കാർ ബി ജെ പി നയിക്കുന്ന സാഹചര്യത്തിൽ വിവെകപൂർണമാണൊ ? ഉത്തരവാദിത്വമുള്ള ,അല്പമെങ്കിലും ജന നന്മ കരുതുന്ന ആരെങ്കിലും ഇത്ര ലാഘവത്തോടെ ഹർത്താൽ ആഹ്വാനം ചെയ്യുമോ ?

 

 

 

ഹർത്താൽ ആഹ്വാനം ചെയ്യുന്നവർക്ക് ഒരു ചിലവുമില്ല  ആഹ്വാനം അനുസരിക്കുന്നവർക്കു മാത്ര നഷ്ടം ? നാട്ടിനുണ്ടാകുന്ന നഷ്ടം എത്രയായാലും ആഹ്വാനം ചെയ്തവർക്ക്‌ നേട്ടമുണ്ടാക്കുന്ന ലാഘവ തീരുമാനം കേന്ദ്രം ഭരിക്കുന്ന കക്ഷിയിൽ നിന്നുണ്ടാവാൻ പാടില്ലാത്തതായിരുന്നു പ്രത്യേകിച്ചു കേന്ദ്രം വികസനത്തിനു മുന്ഗണന നല്കുന്ന സാഹചര്യത്തിൽ

ഈ ഹർത്താൽ ബി ജെ പി ക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ സാധ്യതയില്ല

ബി ജെ പി കേരളത്തിൽ ന്യൂന കക്ഷിയാണ്  ഇവിടെ ഹർത്താൽ വിജയിക്കുന്നെങ്കിൽ അത് ഭൂരിപക്ഷം ഹർത്താൽ ആഹ്വാനം യോജിക്കുന്നതിനാലല്ല നിവർത്തികേടു കൊണ്ടാണു  ഭൂരിപക്ഷം വെ റു ക്കുകയാണ്  ഈ ഹർത്താലിനെ 

നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചു നിവാരണം കാണാവുന്നതല്ലെ ഈ ഹർത്താൽ ലക്ഷ്യങ്ങൾ ? കോഴ കൊടുത്തവരെ ,വാങ്ങിയവരെ കുറിച്ചു ആദായ നികുതി വകുപ്പിനെ കൊണ്ടു വിജിലൻസിനെ കൊണ്ടു അന്വേഷിച്ചാൽ ആധുനിക സംവിധാനങ്ങൾ കൊണ്ട് വളരെ എളുപ്പത്തിൽ നിയമത്തിന്റെ പിടിയിൽ കൊണ്ടു വരാവുന്നതല്ലേ

മദ്യ നയം മാറ്റിച്ചതു ഇവിടെ വിനോദ സഞ്ചാരികൾ വരുന്നതിനെ ബാധിക്കുമെന്ന് പറഞ്ഞല്ലേ ? ഹർത്താൽ വിനോദ സഞ്ചാരികളെ ആകർഷിക്കുമൊ? അവർക്ക് കുടിച്ചു കുത്താടാൻ ,മാലിന്യ മുക്തമായ സ്വസ്ത അന്തരീക്ഷം ഉണ്ടാക്കുകയാണോ ഈ ഹർത്താൽ ഉദ്ദെശം ?

 

അതോ ഭൂരിപക്ഷ ചിലവിൽ ചുളുവിൽ രാഷ്ട്രീയ  നേട്ടം കൊയ്യുകയാണൊ ഈ ഹർത്താൽ ലക്‌ഷ്യം    ഹർത്താൽ മൂലം കഷ്ട നഷ്ടം സഹിക്കുന്ന ഭൂരിപക്ഷ പാവങ്ങളും  ഈ ലാഘവ ,വിവേക ചിന്തയില്ലാത്ത ഹർത്താൽ ആഹ്വാനം ചെയ്തവരെ വേ റു ക്കകയല്ലേ ഉള്ളൂ 

Tuesday 27 January 2015

വിശ്വാസം കൂടാൻ കാരണം വയസായതോ ? ശാസ്ത്ര സാങ്കേതിക വികസനമോ

ഞാൻ പ്രസ്തുത സിനിമ കണ്ടിട്ടില്ല സന്ദർഭം അറിയാതെ പ്രതികരിക്കുന്നത് ശരിയല്ലെങ്കിലും എന്റെ ഒരു സംശയം ഉന്നയിക്കുകയാണ് പെണ്കുട്ടി പെണ്ണാകുക എന്നത് കൊണ്ടു ഞങ്ങളുടെ നാട്ടിലൊക്കെ മനസിലാക്കുന്നത് അവൾ പുഷ്പിണിയായി ,ർതുതിയായി,പ്രായപൂർത്തിയായി എന്നാണു   
പുറത്തായി എന്നും പറയും ഇത് മാറേണ്ട ഒരു ആചാരമാണ് പണ്ട് ആർത്തവക്കാരിയെ പുറത്ത് കിടത്താൻ പുര വലിയ വീടിനൊടനുബന്ദിച്ചു ഉണ്ടാക്കുന്ന പതിവുണ്ട് ഇത് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണാർതം ഉണ്ടാക്കിയ ആചാരമായി കണക്കാക്കാം ആർത്തവ വേളയിൽ പുരുഷ സമ്പർക്കം ഒഴിവാക്കി വിശ്രമിക്കാൻ അവസരം കൊടുക്കുക എന്ന സധുദ്ദേശത്താൽ ഉണ്ടാക്കിയ ഒരു സദാചാരം
എന്നാൽ ആധുനിക കാലത്ത് ആചാരത്തിന്റെ പ്രസക്തിയും പ്രായോഗിതയും കണക്കിലെടുത്ത് പുറത്തായ അവസരത്തിൽ സ്ത്രീ പുര്ഷ സംയോഗം മാത്രമേ ഒഴിവാക്കാരുള്ളൂ  സമ്പർക്കം ഒഴിവാക്കുക പ്രായോഗികമല്ല

പിന്നെ സ്ത്രീ വർഗം പുരുഷ വർഗം എന്ന വിഭാഗീയത ഒഴിവാക്കി മനുഷ്യ വർഗത്തെ ഒന്നായി കാണുക പുരുഷനില്ലെങ്കിൽ സ്ത്രീയില്ല സ്ത്രീയില്ലാഞ്ഞാൽ പുരുഷനും ഉണ്ടാകില്ല  സ്ത്രീയും  പുരുഷനും ഒന്നിച്ച്ചാലെ മനുഷ്യനാകൂ  എല്ലാം പരസ്പരi തുണയാണ് സഹോദരിയാണ് മകളാണ് സ്ത്രീക്കും ഇതേ തിരിച്ചും ബന്ധം ഉണ്ടു

സ്ത്രീയും പുഷനും തമ്മിൽ ജൈവ പ്രകൃതിയിൽ വ്യത്യാസമുണ്ട് അത് സാമൂഹ്യ ബന്ധങ്ങളിലും തൊഴിൽ മേഖലകളിലും പ്രതിഫലിക്കും
കാര്യങ്ങളൊക്കെ  മൂല്യങ്ങളും നിയമങ്ങളും ഉണ്ടാകുന്നതും ഉരുത്തിരിയുന്നതും ഉണ്ടാക്കുന്നതും സംസ്ക്കാര പുരോഗതി അനുസരിച്ചു മാറ്റങ്ങൾ ദർശിക്കാം

മിക്ക ദർശനങ്ങളിലും ,നിയമങ്ങളിലും സ്ത്രീയെ പരിഗണയും പദവിയും നല്കി ആദരിക്കുന്നതായി കാണാം എന്നാൽ അപാകതകൾ ഇല്ലെന്നില്ല അത് പരിഹരിക്കപെടെണ്ടതാണു
സ്ത്രീ സംവരണം ഏർപ്പെടുത്തിയത് പുരുഷ ഭൂരിപക്ഷ സഭകളല്ലെ അമ്മക്ക് അച്ചനെക്കാൾ പവിത്ര സ്ഥാനം എവിടെയും ഇല്ലേ
ഔദ്യൊഗിഗമായില്ലെങ്കിലും  യഥാർത്ത അധികാരം മിക്ക വീടുകളിലും ഭരണത്തിലും സ്ത്രീകളിലാല്ലെ ഭാര്യ അല്ലെങ്കിൽ അമ്മ എന്ന നിലക്ക്
യഥാർഥത്തിൽ പുരുഷനല്ലേ അടിമ അല്ലാതെയുള്ളതും ഉണ്ടാകാം അത് വ്യക്തി ഗത സ്വഭാവം വൈഭവം ഗുണങ്ങൾ എന്നിവയാലുണ്ടായതു എന്ന് കരുതാവുന്നതല്ലേ ഉള്ളൂ
സ്ത്രീ പുറത്താവുക അശുദ്ദയാവുക  എന്ന ഭാഷ പ്രയോഗം മാറും ശബരി മല നോമ്പ് ആചരിക്കുന്നവർ അത്തരം സ്ത്രീകൾ പാചകം ചെയ്ത ഭക്ഷണം കഴിക്കാറില്ല അവരൊരുമിച്ചു ഒരു മുറിയിൽ താമസിക്കാറില്ല ഇത് ഒരു ഹൈന്ദവ ആചാരമാണ്  മറ്റു സമുദായങ്ങളിൽ സ്ത്രീ സംസർഗം ഒഴിവാക്കൽ എന്നത് കൊണ്ടു സ്ത്രീ പുരുഷ സംയോഗം ഒഴിവാക്കുക എന്നതാണു ആചാരം
സ്ത്രീയും പുരുഷനും പരസ്പരം ഇണകളായി തുണകളായി പ്രവർത്തിക്കലാണു മനുഷ്യ ധർമം അവരെ പരസ്പരം ഭിന്നിപ്പിക്കൽ പൈശാചിക ധർമം

ആരാണു മുസ്ലിം ആരാണു കാഫിർ സാക്ഷാൽ തമ്പുരാനല്ലാതെ ആർക്കും നിശ്ചയിക്കാൻ കഴിയില്ല എല്ലാ മുസ്ലീംകളും മുസ്ലിമായി ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യണമേ എന്ന് പ്രാർത്തിക്കുന്നവരാണു ഏത് നിമിഷവും വിശ്വാസം ഉണ്ടാകാവുന്നതും ഇല്ലാതാകാനും സാധ്യതയുള്ളതാണ് പിന്നെ സ്മശാനം നടത്തി കൊണ്ടു പോകുന്ന മഹൽ ഭാരവാഹികൾ എല്ലാവരും യഥാർത്ത മുസ്ലീംകളാണൊ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു മനുഷ്യത്വത്തിൻ പേരിൽ അയൽവാസ ബന്ധത്തിന്റെ പേരിൽ അനുകമ്പ കാണിക്കാത്തവർ മുസ്ലിമാവാൻ തരമില്ല

ശാസ്ത്ര സാകേതിക വളർച്ച എന്റെ മത വിശ്വാസം കൂട്ടാൻ കാരണമായി എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ? പല നിരീശ്വര വാദികളുടെയും യുക്തിവാദികളുടെയും വാദങ്ങൾ വായിക്കുമ്പോൾ ചാഞ്ചാടുന്ന വിശ്വാസമായിരുന്നു എന്റെത്  എന്നാൽ ദൈവ ത്തിന്റെ അപാര അറിവും കഴിവും എക്കങ്ങു ദഹിക്കുമായിരുന്നില്ല എങ്ങനെ ഓരോ ജീവിയുടെയും ഓരോ വാക്കും നോക്കും എല്ലാം രേഖപെടുത്തി വെച്ചു അത് വിചാരണ വേളയിൽ ഹാജരാക്കി അതിന്റെ അടിസ്ഥാനത്തിൽ പ്രതിഫലം നല്കുക അസാധ്യമെന്നായിരുന്നു എന്റെ പക്ഷം എന്നാൽ ഇപ്പോഴത്തെ ശാസ്ത്ര സാംകേതിക വികസനം അത് മനുഷ്യന് സാധ്യമാല്ലെന്നിരിക്കലും സർവ വും അറിയുന്ന കഴിവുറ്റ ദൈവത്തിനു എല്ലാം സാധിക്കും എന്ന വിശ്വാസത്തിലേക്ക് എന്നെ നയിച്ചു
നമ്മുടെ ചിത്രങ്ങളും വാക്കുകളും ശബ്ദങ്ങളും എത്ര വേഗത്തിലും വിനിമയം ചെയ്യപെടുന്നു സൂക്ഷിക്കപെടുന്നു ആവശ്യപ്രകാരം പുനര്ആവിഷ്കരിക്കപെടുന്നു
നമ്മുടെ ചുറ്റും നാം കാണാത്ത ,കേള്കാത്ത്ത എത്ര ചിത്രങ്ങളും വാക്കുകളും എത്ര എളുപ്പത്തിൽ കമ്പ്യൂട്ടർ,ടി വി ,റേഡിയോ മുഖേനെ നമുക്ക് ആസ്വദിക്കാനാവുന്നു ? ഇതൊന്നും ഇല്ലാത്ത കാലത്ത് ശബ്ദങ്ങളൂം ചിത്രങ്ങളും നമ്മുടെ ചുറ്റിലും ഉണ്ടെന്നു അമ്മ പറഞ്ഞാലും വിശ്വസിക്കുമായിരുന്നോ ?

വിശ്വാസം കൂടാൻ കാരണം വയസായതോ ? ശാസ്ത്ര സാങ്കേതിക വികസനമോ ?19/1/2015

Thursday 22 January 2015

RABIYA.KV: VELLILAKKATTE VELLINAKSHATHRAM

koottu.com

പ്രതിമകളെ പ്രതികരിക്കുമോ



ഇന്ന് തൃശ്ശൂർ ജില്ലയിൽ പാണഞ്ചേരി പഞ്ചായത്തിൽ ഇന്ദിര ഗാന്ധി പ്രതിമ തർത്തതിൽ പ്രധിഷേധിച്ചു   യു ഡി എഫ് വക ഹർത്താൽ
 മഹാന്മാരും മഹതികളും മരിച്ചാലും പൊതു ജനത്തിനു ഹർത്താൽ പിന്നെ പ്രതിമകളുടെ പേരിലും കയ്യാങ്കളിയും കേസും ഹർത്താലും
പ്രതിമകൾ പ്രതികരിക്കാൻ പ്രാപ്തരായാൽ ഇനി ആരുടെയും പ്രതിമ ആരും പൊതു സ്ഥലത്ത് സ്ഥാപിക്കരുതെ എന്ന് അപേക്ഷിക്കുമായിരുന്നു

അല്ലെങ്കിൽ തന്നെ പ്രതിമ സ്ഥാപനത്തിനു എതിരായുന്ന ശ്രീ ബുദ്ധന്റെയും ,ശ്രീ നാരായണ സ്വാമികളെയും യേശു ക്രിസ്തുവിന്റെയും വിഗ്രഹങ്ങൾ ആരാധ്യ വസ്തുക്കളല്ലെ നാം ചുറ്റും കാണുന്നത് ?

ആദരിക്കുന്നതിന്നു ,ഒർമിക്കുന്നതിന്നു ഒർമിപ്പിക്കുന്നതിന്നു പ്രതിമകളെക്കാൾ എത്രയോ നല്ല മാർഗങ്ങളുണ്ട് ? അവ ജനങ്ങൾക്ക്‌ ഉപകാര പ്രദമകാം
ഓർമിക്ക പെടേണ്ടവർക്കും ഹിത കരമാകും
പ്രതിമകൾക്ക് പകരം മറ്റു ഉപകാര പ്രദമായ സ്മാരകങ്ങൾ മാത്രം മതി
ശവ കല്ലറ പൂജ മതി ശവ കല്ലറ കെട്ടി പൊക്കുന്നതു മതി എന്ന എന്ന ചിന്ത എന്നാണു മനുഷ്യൻ ചിന്തിക്കുക
ജീവിക്കുന്ന മഹതീ മഹാന്മാർ ഒന്ന് വ്യക്തമാക്കുമോ ? അവർ പ്രതിമകളൊ മറ്റു സ്മാരകങ്ങളൊ ഇഷ്ടപ്പെടുക ? മരണ പത്രത്തിലെങ്കിലും താങ്കളുടെ ഇഷ്ടാനിഷ്ട കൂട്ടത്തിൽ ഇക്കാര്യം കൂടി ചേർക്കാൻ പൊതു ജന താത്പര്യാർത്തം കേണപേക്ഷിക്കുന്നു
      22/1/20015                                                                                 


ഇത് ഞാൻ മുബെഴുതിയ ഒരു കുറിപ്പാണ് എന്നാൽ ഇപ്പോഴും മാധ്യമങ്ങളിൽ നിരന്തരം വന്നു കൊണ്ടിരിക്കുന്ന പ്രതിമ വാർത്തകൾ ആണ് എന്നെ  വിഷയത്തെ ഓർമ്മിപ്പിച്ചത്
എത്ര പ്രതിമകളാണ് തല്ലി തകർക്കപ്പെടുന്നത് ?
എത്ര പ്രതിമകളാണ് ക്രമ സമാധാന ,നിയമ പ്രശ്നങ്ങൾ സ്രുസ്ടിച്ചു കൊണ്ടിക്കുന്നത് ?
ജീവിത കാലത്ത് മനുഷ്യർക്ക്‌ നന്മ ചെയ്ത മഹതീ മഹാന്മാരുടെ പ്രതീകങ്ങളായ പ്രതിമകളാണ് തകർക്കപ്പെടുന്നത് അവഹെളിക്കപ്പെടുന്നത്
വെയിലും മഴയും മലിന പരസ്യങ്ങളും മാലിന്യങ്ങളും സഹിച്ചു പരിതാപകരമായ പരിസ്തിയിൽ പൊതു ഇടങ്ങളിൽ കാണുന്നത്
ഇവ ആദരമോ ? അവഹെളനമൊ?
ഇത് ഞാൻ മുബെഴുതിയ ഒരു കുറിപ്പാണ് എന്നാൽ ഇപ്പോഴും മാധ്യമങ്ങളിൽ നിരന്തരം വന്നു കൊണ്ടിരിക്കുന്ന പ്രതിമ വാർത്തകൾ ആണ് എന്നെ  വിഷയത്തെ ഓർമ്മിപ്പിച്ചത്
എത്ര പ്രതിമകളാണ് തല്ലി തകർക്കപ്പെടുന്നത് ?
എത്ര പ്രതിമകളാണ് ക്രമ സമാധാന ,നിയമ പ്രശ്നങ്ങൾ സ്രുസ്ടിച്ചു കൊണ്ടിക്കുന്നത് ?
പോയ വാരത്തിൽ പത്രങ്ങളിൽ  വന്ന ചില വാർത്തകളാണ്   ലേഖനത്തിനു  കാരണം .നരേന്ദ്ര മോഡി  സർദാർ വല്ലഭായി പാട്ട്ടെലിന്റെ പ്രതിമ സ്ഥാപിക്കാൻ അമ്രദാനന്ധ്മ  യി  നിന്ന്  ഇരുമ്പ്  സ്വീകരിക്കുന്നുസോണിയാജി   മുന് മുഖ്യമന്ത്രി  .ശങ്കറിന്റെ  പ്രതിമ അനാചാദനം ചെയ്യുന്നു
മാളയിൽ  ലീഡരുടെ പ്രതിമ സ്ഥാപിക്കുന്നു   നായർ സർവീസ് സൊസയിറ്റി നാടാകെ മന്നത്ത് പത്മനാഭ പ്രതിമ സ്ഥാപിക്കാൻ പോകുന്നു
മ്യാന്മാറിൽ ,അഫ്ഘാനിസ്ഥാനിൽ പ്രതിമകളെ ചൊല്ലി ലഹള
ചാലകുടിയിൽ പനമ്പിള്ളി ഗോവിന്ധ  മേനോന്റെ  പ്രതിമ  എവിടെ സ്ഥാപിക്കണമെന്ന്  തീരുമനമാകാതെ  പറമ്പിൽ  കിടന്നു  നശിക്കുന്നുതിരുവനതപുരത്ത്  ജയിൽവാസി ഗാന്ധി പ്രതിമ ഉണ്ടാക്കുന്നു
ഷൊർണൂരിൽ വിവേകാനന്ധ  
പ്രതിമയുണ്ടാക്കാനായി  സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ  അനുവദിച്ചു
എന്തിനാണിങ്ങനെ  പ്രത്മകൾക്കു വേണ്ടി പാവപ്പെട്ടവന്റെ നികുതി  പണം ചിലവഴിക്കുന്നത് പണം ഉപകാരപ്രദമായ വല്ല  കാര്യ കാര്യങ്ങല്ക്കും   വിനി യോഗിച്ചാൽ  അത് സ്മര്യ നേതാക്കളെ  ആദ.ആദരിക്കലാകും   പ്രതിമകൾ  യദാർത്ഥത്തിൽ അവരെ അവഹെളിക്കലും    അപഹസിക്കലുമല്ലെ ?  പവപെട്ടവന്നു  പ്രാഥമിക    സൌകര്യങ്ങളില്ലാത്ത  നാട്ടിൽ    പറവകൾക്ക്  വിസര്ജിക്കാൻ  സൗകര്യ ഒരുക്കുകയല്ലെ ?
പ്രതിമകൾ  ആരുടെയൊക്കെ  വേണം?  എവിടെയൊക്കെ സ്ഥാപിക്കണംജീവിചിചിരുന്നവരുടെ പ്രതിമ  വേണമോ?  സാങ്കല്പിക  കഥപാത്രങ്ങളുടെ വേണമോ?  മുന്മുഖ്യമാന്ത്രിമാരുടെ മാത്രം മതിയോ?  സംസ്ഥനത ,ജില്ല , താലുക്ക്  ,ബ്ലോക്ക്‌ ,മുന്സിപളിടി മുനിസിപ്പാലിടി  ,പഞ്ചായത്ത്   തലത്തിൽ  വേണമോ ?   ഇപ്പോഴത്തെ  ജനപ്രതിനിതികളിൽ  ആരെല്ലാം  പ്രതിമകൾ ആവാൻ  ആഗ്രഹിക്കുന്നു?  ആരെല്ലാം പ്രതിമ     സ്ഥാപത്തിനെ   അനുകൂലിക്കുന്നു?
നിയമനിർമാണം  വശ്യമാണോ?  അതിന്നൊരു   കൊർപ്പരേശൻ  ഉണ്ടാക്കണോതൊഴിലാളി യൂനിയൻ വേണ്ടേ?
പ്രതിമനിര്മാണം പരിസ്ഥിധി  പ്രശ്നമുണ്ടാക്കുമോ   ഒരന്വേഷന കമ്മീഷൻ   ആവശ്യമുണ്ടോ ?
ഇന്നത്തെ പത്രത്തിൽ  ഗുരുവായൂരിലെ പാർകീലെ ഗാന്ധി പ്രതിമയെ  സം രക്ഷിക്കണമെന്ന്    പലരും ആവശ്യപ്പെട്ടതായി കണ്ടു.
പ്രതിമകൾ സ്ഥാപിക്കുന്നവർ പ്രതിമക ളുടെ  സംരക്ഷണത്തിന്നും      സംവിധാനം     ഒരുക്കാൻ  സന്നധമാകണമെന്നു  സംവിധാനം ഉണ്ടാക്കണമെന്ന് .                                                                                                           
                               അപേക്ഷിക്കുന്നു.                                                                                            
ജീവിത കാലത്ത് മനുഷ്യർക്ക്‌ നന്മ ചെയ്ത മഹതീ മഹാന്മാരുടെ പ്രതീകങ്ങളായ പ്രതിമകളാണ് തകർക്കപ്പെടുന്നത് അവഹെളിക്കപ്പെടുന്നത്
വെയിലും മഴയും മലിന പരസ്യങ്ങളും മാലിന്യങ്ങളും സഹിച്ചു പരിതാപകരമായ പരിസ്തിയിൽ പൊതു ഇടങ്ങളിൽ കാണുന്നത്
ഇവ ആദരമോ ? അവഹെളനമൊ?

Sunday 18 January 2015

അമ്മയെന്ന ആരാധന മൂർത്തി എത്ര സുന്ദര സ്വർഗ്ഗ സംകൽപ്പം

     അമ്മയെന്ന ആരാധന മൂർത്തി

ലോക ടൂറിസ ദിനം അമ്മ തൻ അറുപതാം ജന്മദിനം മാന്യനാം മോഡി ആശംസകളായി അപേക്ഷകളായ്

അമ്മ തൻ കാല്പാദം തൊട്ടു നമസ്കരിച്ച ദിനം അമ്മയാലാവുന്നത് അമ്മയും ടൂറിസത്തിന്നു

ഉതകുന്നു ടൂറിസം വളരുന്നു,അമ്മയാൽ

 

എന്ത് ചെയ്താലും അഭിപ്രായങ്ങളനവnധി

അമ്മയെ ചൊല്ലിയും അഭിപ്രായങ്ങളനവധി

അമ്മ തൻ കഴിവുകൾ അപാരം അമ്മയെ തല്ലിയാലും

അഭിപ്രായങ്ങളനധി അനുഭാവികളും അനവധി

മതി ഭ്രമം വന്നൊരു സത്നാം സിങ്ങെന്ന യുവാവിനെ

മർദ്ദിക്കും നേരം കമ എന്നൊരു തടസ്സം പറയാത്തമ്മയെ

അപഹസിച്ചു ചിലർ,അമ്മ തൻ സല്സേവങ്ങളെ

കണ്ടില്ലെന്നു നടിക്കാനാവാത്തവർ അവിടെയും

ആരൊപണമുതിർക്കും ചിലർ ആ പണമൊക്കെ

കള്ള പണമെന്നാണെതത്രേ  ആരോപണം

എന്തിന്നും ഏതിന്നും ആരോപണം ആക്ഷേപം

അതാണല്ലോ മനുഷ്യർ തൻ സ്വഭാവം

 

എന്തെല്ലാം നന്മ ചെയ്താലും ,ഇത്രയെല്ലാം സത്കർമമനുഷ്ടിച്ചാലും

എന്തെങ്കിലും തെറ്റ്പറ്റിയാൽ      അതേറ്റു പിടിക്കും ചിലർ

എന്ത് പറഞ്ഞാലും അമ്മ തൻ കഴിവുകൾ ആദരണീയം

അമ്മയെ ആരാധനമൂർത്തിയാക്കും,

പൂജ നന്നല്ലെന്നതും നിജം

കന്യകയാം മറിയയെ അമ്മയായി പ്രതീകമാകി പ്രതിമയാക്കി ആദരിക്ക്ന്നു ,ആരാധിക്കുന്നു ചിലർ

കന്യകയാം അമ്രിദപുരിയിൽ അമ്മയെയും അമ്മയെന്ന

സ്ഥാനം കൊടുത്തു ,അഭിസംബോധനം ചെയ്ത് ആരാധിക്കുന്നു

 

അമ്മ എന്ന വിചാരം ,വികാരം മാതൃത്വത്തിൻ മഹത്വം

ആദരിക്കാത്തൊരു ദർശ്നവുമില്ല ഈ ലോകത്തിൽ അമ്മ തൻ കാൽ ചോട്ടിലാണ് സ്വർഗം ,മാതാ ,പിതാ ,

ഗുരു ദൈവം ,ആദ്യ ഗുരു അമ്മ എന്തെല്ലാം ആപ്ത വാക്യങ്ങൾ

മൂർത്തി പൂജയെ വിലക്കിയതല്ലേ വേദങ്ങളിലെല്ലാംവേദങ്ങളിലും ബൈബിളിലും ഖുരാനിലും വിലക്കിയതല്ലേ പ്രതിമ പൂജ

അമ്മയെന്ന ആരാധന മൂർത്തി  എത്ര സുന്ദര സ്വർഗ്ഗ സംകൽപ്പം