Tuesday 23 December 2014

ചേല കർമം അഥവാ പരിചേദന കർമം ചെയ്യൽ മുസ്ലീംകൾക്ക് നിർബന്ധമല്ല

ചേലാകർമ്മം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യഹൂദരുടെ ചേലാകർമ്മ ചടങ്ങ്
പുരുഷ ലിംഗാഗ്രചർമ്മം (ലിംഗത്തിൻ മേലുള്ള അയഞ്ഞ ചർമ്മം)പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനെയാണ് ചേലാകർമ്മം എന്നു പറയുന്നത് വളരെ പുരാതനകാലത്തെയുള്ള ഒരു കർമ്മമാണ് ഇത്. ജൂതന്മാരും മുസ്ലിംകളും മത വിധി പ്രകാരം ചേലാകർമ്മം ചെയ്യുന്നു[1][2] ശാരീരികപ്രശ്നങ്ങൾക്ക് പ്രതിവിധിയായും ചെയ്തുവരുന്നു. മതം മാറുന്നതിന്റെ ചടങ്ങായതിനാൽ കേരളത്തിൽ ഇതിനെ മാർഗ്ഗക്കല്യാണം എന്നും വിളിക്കുന്നു.

ഉള്ളടക്കം

·         1 ആചാരം
·         2 ഗുണഫലങ്ങൾ
·         4 ചരിത്രം
·         5 അവലംബം

ആചാരം[തിരുത്തുക]

പ്രസവിച്ച് ഉടനെയും ഏഴാം ദിവസം മുതൽ ചേലാകർമ്മം ചെയ്തുവരാറുണ്ട്. കേരളത്തിലെ മുസ്ലിംങ്ങൾ സുന്നത്ത് കല്യാണം, മാർഗ്ഗക്കല്യാണം, എന്നെല്ലാം പറയാറുണ്ട്. ജൂതന്മാർക്കും മുസ്ലിംകൾക്കും ഇത് മതപരമായ ആചാരമാണ്. യേശുവും അദ്ദേഹത്തിന്റെ സമൂഹവും ചേലാകർമ്മം അനുഷ്ടിച്ചിരുന്നെങ്കിലും ക്രിസ്തുമതം പുറം ലോകത്തേയ്ക്ക് വ്യാപിക്കാൻ തുടങ്ങിയപ്പോൾ വിശുദ്ധ പൗലോസ് നിയമം എടുത്തുകളഞ്ഞു[3]. യേശു ക്രിസ്തു ജനിച്ച് എട്ടാം നാൾ ചേലകർമ്മം നിർവഹിച്ചതായി ബൈബിൾ പറയുന്നു[4]. പുരാതനകാലത്ത് കേരളത്തിലെ നായന്മാരും കർമ്മം അനുഷ്ഠിച്ചിരുന്നതായി പറയപ്പെടുന്നു. പഴയ കാലങ്ങളിൽ ഒസ്സാൻമാരായിരിന്നു  കർമ്മം ചെയ്തിരുന്നത്. ഇപ്പോൾ കുഞ്ഞ് പ്രസവിച്ച ഉടനെ ഒരു ചെറിയ ശസ്ത്ര ക്രയയിലൂടെ ഇത് നിർവ്വഹിക്കുന്നു. ഏഷ്യ,മധ്യപൂർവ്വേഷ്യ, അമേരിക്കൻ ഐക്യനാടുകൾ,ആഫ്രിക്കയുടെ ചില ഭാഗങ്ങളിലെല്ലാം ഇത് സർവ്വസാധാരണമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകരം പുരുഷ ജനസംഖ്യയുടെ മുപ്പത് ശതമാനവും സമ്പ്രദായം പിന്തുടരുന്നവരാണ്[5].

ഗുണഫലങ്ങൾ[തിരുത്തുക]

ചേലാകർമ്മം എച്ച്..വി. യെ ഒരു പരിധിവരെ പ്രതിരോധിക്കുമെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്, എങ്കിലും ഒരു മുന്നറിയിപ്പു കൂടി ഇവർ നൽകുന്നുണ്ട്.ഇതൊരു ഭാഗികമായ പ്രതിരോധ മാർഗ്ഗം മാത്രമാണെന്നും, പരലിംഗത്തിലുള്ളവരുമായുള്ള ലൈഗിക ബന്ധത്തിലൂടെയുള്ള എച്ച്..വി. ബാധ രീതി കൊണ്ട് കുറക്കാൻ കഴിയുമെന്ന് അവർ പറയുന്നു. ചേലാകർമ്മം കൊണ്ട് ലൈംഗികഉത്തേജനം കൂടാറില്ലെങ്കിലും ഉത്തേജിക്കുമ്പോൾ കാണുന്ന, ലിംഗത്തിന്റെ മുറുക്കം ചേലാകർമ്മം കൊണ്ട് കുറക്കാൻ കഴിയും എന്നു പറയപ്പെടുന്നു[6].

ചേലാകർമ്മം സ്ത്രീകളിൽ[തിരുത്തുക]

സ്ത്രീകളിൽ ചേലാകർമ്മം ചെയ്യുന്നത് ആഫ്രിക്കയിൽ നിലനിൽക്കുന്ന ഒരാചാരമാണ്. എന്നാൽ ഇത് മതപരമായ ഒരാചാരമല്ല[7]. എത്യോപ്യയിലെ ചിലയിടങ്ങളിൽ സ്ത്രീകൾക്ക് ചേലാകർമ്മം നിർബന്ധമാണ്‌. ചെയ്യാത്തവർക്ക് കല്യാണം കഴിക്കാൻ പടില്ല എന്നതാണ്നിയമം. സ്ത്രീകളുടെ ചേലകർമ്മം ചെയ്യുന്നതു പല രാജ്യങ്ങളും നിയമത്താൽ വിലക്കിയിട്ടുണ്ട്[8]

ചരിത്രം[തിരുത്തുക]


ചേല കർമം അഥവാ പരിചേദന കർമം ചെയ്യൽ മുസ്ലീംകൾക്ക് നിർബന്ധമല്ല എന്നാൽ നിത്യവും നമസ്കരിക്കൽ മുസ്ലീംകൾക്ക് നിർബദ്ധ കർമമാണു അത് ഒഴിവാക്കുന്നവർ മുസ്ലിം അല്ലെന്നു വരെ പറയ പ്പെടുന്നു 

മുസ്ലിംകൾ പൊതുവെ ആണ്‍ കുട്ടികളുടെ ലിംഗത്തിന്റെ അഗ്ര ചർമം ച്ഛേദിച്ചു  കളയുന്ന ആചാരം അനുഷ്ടിച്ചു വരുന്നു പ്രസവിച്ചു ഏഴാം ദിവസം ഈ കർമം ചെയ്യുന്ന പതിവ് പണ്ട് ജൂത മതാനുയായികളിലും ,ക്രിസ്തീയരിലും അറബികളുടെ ഇടയിലും നിലവിലുണ്ടായിരുന്നു മുഹമദ് നബിയും ഈ ആചാരം തുടർന്നു ,പോന്നു  ജീസസ് ഈ കർമത്തിനു വിധേയനായിരുന്നു  എന്നും  അന്നത്തെ ഒരു രീതിയായിരുന്നു ഇത്തരം ആചാരം എന്നും  അപ്പൊസ്തലനായ പൌലോസ് ജൂതരുടെ രീതി പിന്തുടരണ്ട എന്ന് തീരുമാനിക്കുകയായിരുന്നു എന്ന് മലയാളം വിക്കി പീഡിയയിൽ കാണുന്നു പരിചേദനം, ,ചെല കർമം, ക്രിയ കല്യാണം ,സുന്നത്ത്, കല്യാണം ,മാർഗ കല്യാണം എന്നു പല പേരില് അറിയപ്പെടുന്ന  ആചാരം മുസ്ലിം സമുദായത്തിൽ നില നിന്നിരുന്നു  ഇപ്പോഴും തുടരുന്നു പണ്ടിതു സുന്നത്ത് കല്യാണം മാര്ഗ കല്യാണം എന്ന നിലക്ക് ആഘോഷ പൂർവ്വം നടത്തിയിരുന്ന ഒരു ആചാരമായിരുന്നു  സുന്നത്ത് എന്നാൽ പുണ്യ കർമം എന്നോ നബിയുടെ ചര്യ എന്നോ മറ്റൊ മനസ്സിലാക്കാം  നബി ചര്യ പിന്തുടരാൻ മുസ്ലീംകൾ ബാധ്യസ്ഥരാണ്  എന്നാൽ ഇത് നബി നിര്ബന്ധമാ ണെന്നുപറയാത്ത കാര്യമായതിനാൽ ,സുന്നത് ഒഴിവാക്കാവുന്നതാണ്  അതിന്നാൽ ആരും ശിക്ഷിക്കപെടില്ല  എന്നാണു മുസ്ലികളിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നത്
മുംബിത് ഈ കർമം ചെയ്തിരുന്നത് ബാർബര്മാരിൽ അഥവാ ഒസ്സാന്മാരിൽ വിധഗ്ദാരായിരുന്നു അവർക്ക് പ്രത്യേക സമ്മാനങ്ങളും സ്ഥാന മാനങ്ങളും നല്കിയിരുന്നു എന്നാൽ ഇന്ന് ആസ്പത്രികളിലൊ ക്രിയ കല്യാണ കേമ്പുകളിലോ  വിദഗ്ദ ഡോക്ടർമാരാണ്‌ ഈ കർമം ചെയ്യുന്നത് ഇപ്പോൾ പഴയ പോലെ ആഘൊഷമായി നടത്താറില്ല
 സുന്നത്ത് അനുഷ്ടിച്ചാൽ അനുഗ്രഹം ഉള്ളതാനെന്നതിന്നാൽ മിക്ക മുസ്ലീംകളും ഈ കർമം ആചരിക്കുന്നവരാണു

ആഘോഷമായി നടത്തിയിരുന്നത് കുട്ടിയുടെ മാനസിക സംഘർഷം ഒഴിവാക്കാനായിരിക്കാം  

ആണ്‍കുട്ടി ജനിച്ച സന്തോഷം സ്വന്തക്കാരും ബന്തക്കാരുംമായി പങ്കിടുക എന്നതായിരുന്നു ഈ ആഘോഷത്തിന്റെ ഒരു ലക്‌ഷ്യം കുട്ടികളുണ്ടായാൽ ഒരു മൃഗത്തെ അറുത്ത് ,മാംസം വേണ്ടുന്നവർക്കെല്ലാം  വിതരണം  ചെയ്യുന്ന ആചാരം ഹക്കീക്ക അറുത്തു കൊടുക്കുക എന്ന നബി ചര്യ കുട്ടിയുടെ മുടി കളയുന്ന തിന്നൊടനുബന്തിച്ചു ഇന്നും സാമ്പത്തിക  കഴിവുള്ള മുസ്ലീകൾ അനുവർത്തിച്ചു വരുന്നു  ആഹ്ലാദ അവസരം ദാന ധര്മ അവസരമാക്കുക എന്നത് മുസ്ലിം രീതിയാണു  മുസ്ലിം പെരുന്നാളായ  ഈദുൽ ഫിത്ത റും ഈദുൽ അസ് ഹയും ഉദാഹരണം
ലിംഗാഗ്രത്തിലെ തൊലിയിൽ അണുക്കൾ ഇരുന്നു ചൊറിച്ചിലുണ്ടാകുന്നത്  തടയുന്നതിനു ഈ കർമം മൂലം തടയാൻ സാധിക്കുന്നു  ചില കുട്ടികളിൽ മൂത്ര തടസ്സം ഒഴിവാക്കാൻ  ഡോക്റ്റർമാർ  ഈ കൊച്ചു ശസ്ത്ര ക്രിയ ചെയ്യാറുണ്ട്   

ചേല കർമം ചെയ്താലേ മുസ്ലിമാവൂ എന്ന ധാരണ തെറ്റാണു ചേല കർമം മുസ്ലീമാവാൻ നിർബന്തമല്ല പിന്നെ ചേല കർമം കൊണ്ടു ഗുണമുണ്ടെന്നു വിക്കിപീഡിയയിൽ പറയുന്നു നല്ല കാര്യങ്ങൾ പ്രോത്സാഹിപ്പിക്കണം ചീത്ത കാര്യങ്ങൾ ചെയ്യരുത് ചീത്ത കാര്യങ്ങൾ നിരുൽസാഹ പെടുത്തണമെന്ന നബി പറഞ്ഞത് അനുസരിക്കുവാൻ ,അനുസരിക്കുന്നവർ, എന്ന മുസ്ലീകൾ ബാധ്യസ്ഥരാണ് 22/12/2014

No comments:

Post a Comment