Monday, 15 December 2014

ജീവിത ചക്രം

അധികമായാൽ അമൃതും വിഷം ,അർത്ഥവത്താം ആപ്ത വാക്യം
ചിന്തനനീയാം ചിന്ത അമൃതം ,അർത്ഥ വ്യാപ്തി അപാരം  
അമിതാഹാരം അജീർണത്തിന്നൊരു ഹേതു ,ജീർണിക്കേണ്ടതു
ജീർണിച്ചില്ലെങ്കിലതസുഖം ,ദഹനം കൂടിയാലും കുറ ഞാലുമസുഖം

അമിതം മിതം ഹിതം അഹിതം നിരവധി ഉപാധികൾക്കധീനം ,ഒരുത്തനു മിതം,ഹിതം  അപരന് അമിതം,അഹിതം
അമ്മയെ തല്ലിയാലും അഭിപ്രായമാനവധി ,മിതം അമിതം നിജപെടുത്തുന്നതിലും ,സ്ഥാനം സ്ഥലം സാഹചര്യം സമൂലം പരിഗണിക്കണം
അമിത ചിലവുകൾ ആർഭാടം,ആർഭാടം അധികമായാലതു ധൂർത്ത്
ധൂർത്തും,പിശുക്കും നല്ലതല്ലെന്നത് നിശ്ചയം ,നിശ്ച യമായതോന്നുമില്ലെന്നതും
നിശ്ചയം , നിശ്ചയനിസ്ച്ചയങ്ങൽക്കിടയിൽ ആന്തോളനം ചെയ്യുന്നതല്ലേ
ഈ ജീവിത ചക്രം  ജീവിത പാത  നേരായ പാതയിലതുതാളത്തിൽ ചലിക്കട്ടെ    

No comments:

Post a Comment