Wednesday 16 March 2016

ആ ‘ശങ്ക’ പരിഹരിക്കണമെന്ന് സ്ത്രീകള്‍; പരിഹരിക്കുമെന്ന് പിണറായിയുടെ ഉറപ്പ്

ആ ‘ശങ്ക’ പരിഹരിക്കണമെന്ന് സ്ത്രീകള്‍; പരിഹരിക്കുമെന്ന് പിണറായിയുടെ ഉറപ്പ്: കേരളത്തില്‍ ഭരണം പിടിക്കാന്‍ അരയും തലയും മുറുക്കിയിറങ്ങിയവര്‍ക്ക് ഇപ്പോള്‍ പലതരം ആശങ്കകളാണുള്ളത്. ഇടതുമുന്നണിക്കും ഐക്യജനാധിപത്യമുന്നണിക്കും സീറ്റ് വിഭജനം മുതല്‍ കരുണ എസ്റ്റേറ്റ് പ്രശ്‌നം വരെയുള്ള ആശങ്കകളുണ്ട്. പക്ഷെ, നവമാധ്യമങ്ങളിലെ സജീവ സാന്നിധ്യമായ ഒരു കൂട്ടം സ്ത്രീകള്‍ക്ക് പറയാനുണ്ടായത്, മറ്റൊരു ആശങ്കയെക്കുറിച്ചാണ്. അതേ ആ 'ശങ്ക'യെക്കുറിച്ച് തന്നെ, നമുക്കെല്ലാവര്‍ക്കും വരുന്ന മൂത്രശങ്കയെക്കുറിച്ച്.

Sunday 13 March 2016

ഓ മുഹമദ് ,ഓം ശാന്തി ഓതീടുന്നു ഒട്ടേറെ പേർ



ഓ മുഹമദ് ,ഓം ശാന്തി ഓതീടുന്നു ഒട്ടേറെ പേർ
ഓ മുഹമദ് ,സലാത്തും സലാമും ചൊല്ലീടുന്നു
ഒട്ടേറെ പേർ ,നിൻ പേർ കേട്ടോർ ,നിന്നോടിഷ്ടത്താൽ
ശ്രേഷ്ടരിൽ വിശിഷ്ടനാൻ നിൻ നാമം ചൊല്ലീടുന്നു
ഒട്ടേറെ വട്ടം ബാങ്ക് വിളികളിലും ,നമസ്കാരങ്ങളിലും
ഒട്ടും സംശയമതിലില്ല , നിൻ നാമത്തെ പോലെ ഉരുവിടും
നാമം ഉലകത്തിൽ വേറെ ഇല്ലെന്നതിൻ, സത്യത്തിൽ
ഒട്ടും സന്ദേഹമില്ലതിൽ ,യശസിൽ താങ്കളെ വെല്ലാനാളില്ല
സംസാരത്തിൻ ചരിത്രത്തിൽ ആളായി ,ആൾ ദൈവങ്ങളല്ലാതെ
സഹനത്തിൻ ,സ്നേഹത്തിൻ മൂർ ത്തി യാം യേശുവിനെ
സ്നേഹത്താലോ ,സ്വാർതഥ തയാലോ ആൾ ദൈവമാക്കിയില്ലേ?
മൂർത്തിയാക്കിയില്ലേ ?,വിചിത്ര വേഷങ്ങളാൽ പൂജ പാത്രമാക്കിയില്ലേ?



ഓ മുഹമദ് ,നിൻ കൂർമ ബുദ്ധി ,ഓർമിക്കാനൊരു ചിത്രം
ഒരു രൂപവും പാടില്ലെന്ന വിലക്കും ,നിന്നോർമ വളർത്തും
പ്രതിമകളൊന്നും ഇല്ലെന്നെങ്കിലും ,നിൻ മഹിമകളാൽ
നിൻ നാമം ആരു പുകഴ്ത്തിയാലും ഇകഴ്ത്തിയാലും
നിൻ വ്യക്തികത വിവരങ്ങൾ പോലെ ഏതു നേതാവിൻ
ചരിതം രേഖ പെടുത്തിയിട്ടുണ്ട് ചരിത്രത്തിലോ ,വാർത്തമാനത്തിലൊ?
ഇല്ല വേറെ യൊരു നേതാവിൻ ചരിത്രം ,ഇത്ര വിശദമായി
വാക്കുകളും പ്രവർത്തികളും ,വേദ വാക്യ സമാനം
അനുകരിക്കും അനുസ്മരിക്കും അനുയായികളാൽ12/3/2016

Sunday 6 March 2016

വനിതകൾക്ക് ,പാവങ്ങൾക്ക് അർഹമായ സ്ഥാനം കൊടുക്കുക





പല പദ്ധതികളും നടപ്പിലാകുന്നുണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെക്കുള്ള സംവരണം അവയിലൊന്നാണ് അത് നിയമമാക്കിയത് പുരുഷ പ്രാമുഖ്യമുള്ള സഭകളാണു എന്നാൽ ആ സഭകളിലേക്കു സംവരണം ഏർപ്പെടുത്താനോ ,സ്ത്രീ പ്രാതിനിധ്യം കൂട്ടാനോ ,ഒരു കക്ഷിയും വലിയ താത്പര്യം കാണിക്കുന്നില്ല

കാരണങ്ങൾ പലതാകാം അധികാര അപ്പ കഷണം പങ്കിടാനുള്ള വൈമനസ്യം ?
അതിൽ പുരോഗമന ,കക്ഷിയെന്നോ ,മത കക്ഷിയെന്നോ ,മതേതര കക്ഷിയെന്നോ വ്യത്യാസമില്ല
ജയ സാധ്യത ആണത്രത്രെ ആണുങ്ങളുടെ ന്യായം ആണുങ്ങളുടെ അത്ര പ്രാപ്തി പെണ്ണുങ്ങൾക്കില്ല എന്നാ വിരട്ടു വാദം ?പ്രാപ്തിയുള്ള സ്ത്രീകൾ കുറ വാണെന്നതല്ലേ ചരിത്ര സാക്ഷ്യം ?



പല അധികാര സ്ഥാനങ്ങളുടെ യും സാരധികളുടെ പിന്നിൽ ചക്രം തിരിക്കുന്നത് വനിതകളെന്നതും സത്യമല്ലേ ?
എന്നാൽ അപൂർവം ,ചിലർ അബലകളെ മുന്നിൽ നിർത്തി കാര്യം നടത്തുന്നവരും ഇല്ലേ ?

മുസ്ലിം ലീഗ് ഒരു വനിതാ സ്ഥാനാർഥിയെ പോലും നിർത്തിയില്ലെങ്കിൽ അത് പിന്തിരിപ്പൻ എന്ന വിമർശനം കൂടുതൽ കേൾക്കേണ്ടി വരും മറ്റു പ്രമുഖ കക്ഷികൾ വനിതകൾക്ക് നൽകിയ സ്ഥാനാർത്തിത്വം പരിതാപകരം തന്നെ അല്ലേ ?

പാവപ്പെട്ടവർക്ക് അർഹ സ്ഥാനം ആരെങ്കിലും നൽകിയിട്ടുണ്ടോ ?പാവപ്പെട്ടവരല്ലേ അധികം ?
അപ്പോൾ എണ്ണമല്ല കാര്യം വണ്ണവും തീണ്ണ മിടുക്കും ,മണി അടിയും ,വർണവും മറ്റു പലതും അല്ലേ
കാര്യങ്ങൾ നിശ്ചയിക്കുന്നത് കാര്യകാർ കയ് വിട്ടു കളിക്കുമോ ?

ചെറിയ ജനാധിപത്യ രാജ്യ മായ സിംഗപ്പൂരും ,വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിലും സഭ നടപടികളെ നിയന്ത്രിക്കുന്നത് മഹിള മണികളാണെന്ന വസ്തുത എല്ലാവരും ഇത്തരുണത്തിൽ ഓർക്കുക
സിംഗപ്പൂര് സഭ നിയന്ത്രിക്കുന്നത് ജന സംഖ്യ യിൽ പതിനഞ്ച് ശതമാനം മാത്രം ഉള്ള മുസ്ലിം വിഭാഗത്തിലെ വനിതയല്ലേ ?

അതിന്നോരവസരം എല്ലാ രാഷ്ട്രീയ കക്ഷികളും
നല്കുന്ന കാലം എന്ന് വരും ?