Wednesday 31 December 2014

Inspirational Video - You can be a hero too

നേരമ്പോക്ക്

നേരമ്പോക്ക്  ,നേരം തീരെ പോരാത്തവർക്കും നേരമ്പോക്കു ണ്ടാകാം

നേരം പോകാത്തവർക്കു നേരമ്പോക്ക് ആശ്വാസദായകം ,ആസ്വാദ്യകരം

നേരമ്പോക്ക് പല വിധം ,കാണുന്ന നേരമ്പോക്ക് ,കാണിക്കുന്ന നേരമ്പോക്ക്

കേൾക്കുന്ന നേരമ്പോക്ക് ,കേൾപ്പിക്കുന്ന നേരമ്പോക്ക് ആടും നേരമ്പോക്ക്

പാടും നേരമ്പോക്ക് നട്ടു നനയ്ക്കും നേരമ്പോക്ക്,ചിത്രം വരക്കും നേരമ്പോക്ക്

ചിത്രം കാണും നേരമ്പോക്ക് ,പൂര പറമ്പിലും പൊതു സ്ഥലത്തും ഒത്തുകൂടും

നേരമ്പോക്ക് ,നേരം വെളുത്താൽ നേരമ്പോക്ക്

നേരം ഇരുട്ടിയാലൊ ,നേരം പുലരുവോളം നേരമ്പോക്ക്

നേരം പോക്കുന്നത് നേരായ വഴിക്കായാൽ നല്ല നേരമ്പോക്ക്

നേരം പോക്കുന്നത് തെറ്റായ വഴിക്കായാൽ അത് തെറ്റിലേക്കുള്ള പോക്ക്

നേരം പോകുന്നത് മനസിലാക്കാത്തതും നേരത്തിൻ വില മനസിലാക്കാത്തതും തെറ്റ് നേരം തീർന്നു കൊണ്ടിരിക്കുന്നു

നേരമ്പോക്കെന്ന ജീവിത യാത്ര തുടർന്ന് കൊണ്ടിരിക്കുന്നു

നേരം കാത്തിരിക്കുന്നു ചിലർ കാലൻ വരും നേരം

ഈ വിധം ജീവിതം തീർന്നു കൊണ്ടിരിക്കുന്നു

കാല ചക്രം കറങ്ങി കൊണ്ടിരിക്കുന്നു ഈ കൊല്ലം തീരുന്നു

നേരമ്പോക്കുകൾ സമയം കൊല്ലികൽ സംഭാവിമി യുഗേ യുഗേ 29/12/2014

Thursday 25 December 2014

FASALULLAH VELLUVAMPALI: ക്രിസ്തു ആരുടെ സ്വത്ത്? പള്ളിയുടെയോ പാര്‍ട്ടിയുടേയ...

FASALULLAH VELLUVAMPALI: ക്രിസ്തു ആരുടെ സ്വത്ത്? പള്ളിയുടെയോ പാര്‍ട്ടിയുടേയ...: ക്രിസ്തു ആരുടെ സ്വത്ത് ? പള്ളിയുടെയോ പാര്‍ട്ടിയുടേയോ ? ഡാവിഞ്ചിയുടെ വിശ്വവിഖ്യാതമായ അന്ത്യഅത്താഴ ചിത്രം സി പി എം വികലമായി ഉപയോഗിച്ചു ...

പണം  മതം  പലിശ



പലിശയും മാർക്സിസവും



പലിശ വർജിക്കാൻ പ്രചരണ യത്നം തുടങ്ങാൻ മതക്കാരോ ,പർട്ടിക്കാരൊ ,പുരൊഗമനക്കാരൊ യുക്തിവാദികളൊ യുവതികളൊ യുവക്കന്മാരോ മുന്നോട്ട് വരുമോ ?

പലിശ നിരോധനം പ്രായോഗികമല്ല പ്രായോഗികമാല്ലാത്തത് എന്ന് പറഞ്ഞു മദ്യ നിരോധന നയം മാറ്റുന്ന സർക്കാർ മദ്യ വർജനം പലിശ വർജനം എന്നിഅവയെ  പ്രോത്സാഹിപ്പിക്കുമോ ? മദ്യം കച്ചവടം കുറഞ്ഞാൽസർക്കാർ വരുമാനം കുറയില്ലേ ? പണ കച്ചവടം പലിശ കുറഞ്ഞാലും സർക്കാർ വരുമാനം കുറയില്ലേ സാമ്പത്തിക ഇടപാടുകൾ കുറയില്ലേ ? സാമ്പത്തിക മാന്ദ്യത്തിലേക്ക് സമ്പത്ത് വ്യവസ്ഥയെ തള്ളി വിടില്ലേ ? ഈ സംശയങ്ങളൊന്നും എന്റെയല്ല

മദ്യ നിരോധന നയത്തെ പ്രായോഗികതയുടെ പെരിലെന്ന പേരിൽ അട്ടിമ റി ക്കുന്നവർ ഉന്നയിക്കാവുന്നതാണ്

അങ്ങനെയുള്ള ചിന്തഗതിക്കാരിൽ നിന്ന് ആത്മാർഥമായി മദ്യ നിയന്ത്രണമോ പലിശ നിയന്ത്രണമോ പ്രതീക്ഷിക്കാമോ ?

മദ്യ ,പലിശ   നിരോധനം   പറഞ്ഞു പലരും  മതത്തിലെ മഹിമ പുകഴ്ത്ത്താർ ഉണ്ട് ഇവയുടെ ,പലിശ ,മദ്യ വർജനം നടപ്പിലാകുന്നുണ്ടൊ ?

നിയന്ത്രണ കാര്യം തന്നെ എങ്ങനെയുണ്ട് ?

നിയന്ത്രണ സംവിധാനം ആരോരുക്കും ? മത നേതാക്കന്മാർക്കും രാഷ്ട്രീയ പാർട്ടിക്കാർക്കും  സാമൂഹ്യ പ്രവർത്തകർക്കും ഇക്കാര്യത്തിൽ പലതും ചെയ്യാവുന്നതാണ്  ചെയ്യേണ്ടതാണ്

പലിശ ഒഴിവാക്കി കൊടുക്കുന്നത് ,ഇളവ് നല്കുന്നത് ഇക്കാര്യത്തിൽ ഒരു തുടക്കമാകാം

പലിശ രഹിത ഫണ്ടുകൾ ബാങ്കുകൾ സ്ഥാപിക്കൽ എന്നിവയെ പ്രോത്സൽഹിപ്പിക്കാം ബോധ വൽക്കരണം നടത്താം

മതങ്ങളുടെയും രാഷ്ട്രീയ പാർടികളുടെയും ലക്‌ഷ്യം മാനവ സാമൂഹ്യ സുഭിക്ഷതയും സന്തുഷ്ടിയും സമാധാനവും ആയിരിക്കുമ്പോൾ പരസ്പരം മനസിലാക്കി വ്യക്തി ത്വം നില നിർത്തി കൊണ്ടു തന്നെ പ്രവർത്തിക്കാമല്ലൊ ?  അതിന്നു കഴിയുമ്പോലെ പ്രവർത്തിക്കുക സഹായിക്കുക സഹകരിക്കുക

Wednesday 24 December 2014

ഈ കൊടും ഭീകരർ ഭ്രാന്തർ കാഫിറുകളാണ് മത നിഷെധികളാണു

22/12/2014
പെഷവാറിലെ നിഷകളങ്ക ,നിരപരാധികളായ സ്കൂൾ വിദ്യാർഥികളെ കൂട്ടത്തോടെ  നിഷ്കരുണം  കൊന്ന   ഈ ക്രിമിനലുകൾ മുസ്ലീകളാണെന്നാർക്കാണു പറയാൻ കഴിയുക എല്ലാ പാക്കിസ്ഥാൻകാരും അഫ്ഗാനിസ്ഥാന്കാരും എല്ലാം മുസ്ലീംകളാണെന്നാരു പറയും ?അവരിലും മുസ്ലീംകളുണ്ടാകാം   ഈ കൊടും ഭീകരർ  ഭ്രാന്തർ കാഫിറുകളാണ് മത നിഷെധികളാണു മത വിധി അനുസരിക്കാത്തവരാണു സമാധാന ഭഞ്ചകരാണു അക്രമികളാണു അതിന്നാൽ മുസ്ലിംകളല്ല തന്നെ

കൊടും ശിക്ഷ അർഹിക്കുന്നവരാണു  ക്രിമിനലുകൾക്ക് തക്ക ശിക്ഷ കൊടുക്കണം അതിന്നു കഴിയാത്ത സർക്കാരിനെ മാറ്റണം അതവിടത്തെ ജനം ചെയ്യുമെന്നു കരുതാം പക്ഷെ വീഴ്ചകൾ വരുത്തുന്ന സർക്കാരിനെ മാറ്റുക എന്നത് പ്രായോഗികമല്ലാത്തതിനാൽ നമുക്ക് ഈ നര നായാട്ടിനെ അപലപിക്കാം  എന്നാൽ ഇതിന്റെ പേരിൽ ഒരു മതത്തെ അപലപിക്കുന്നത് ആശാസ്യമാണോ ? അപലപിക്കുന്നവർ ആ മതത്തെ കുറിച്ചു കുർ ആനിനെ കുറിച്ച് പഠിച്ചിട്ടുണ്ടോ നബിയുടെ യുദ്ധത്തെ,ജിഹാദിനെ  കുറിച്ച് പഠിച്ചിട്ടുണ്ടോ ?എന്നത് സംശയം വെക്കണ്ട   അവര്ക്ക് ആ മതത്തെ കുറിച്ച് ,മുഹമദ് നബിയെ കുറിച്ച് അവരുടെ മത ഗ്രന്ഥത്തെ അൽപ ജ്റ്റ്നാനം പോലും ഇല്ലെന്നത് വളരെ വ്യക്തമാണ്
 ഇസ്ലാം കാരുണ്യത്തിന്റെ, സമാധാനത്തിന്റെ സഹനത്തിന്റെ മതമാണ്‌ അത് അക്രമണത്തെ അപലപിക്കുന്നു അക്രമികൾ മുസ്ലീങ്കളല്ലെന്നു പ്രഖ്യാപിക്കുന്ന മതമാണ്‌ അവർ എല്ലാവർക്കും സമാധാനം,രക്ഷ ഉണ്ടാകട്ടെ എന്ന അഭിവാദനം ചെയ്യുന്നവരാണ് അഭിസംബോധന ചെയ്യുന്നവരാണ്
ഏതു മതത്തിലാണ്,പാർട്ടിയിലാണു കുറ്റവാളികൽ ഇല്ലാത്തത് കുറ്റവാളികൾ,അക്രമികൾ ഇല്ലാത്ത ഒരു സമൂഹം രാഷ്ട്രം ഏതാണ് ഇല്ലെന്നു പറയാം എന്നാലും നമുക്ക് ആവും വിധം ഈ നര വേട്ടയെ അപലപിക്കാം ശപിക്കാം നന്മയെ പ്രോത്സാഹിപ്പിക്കാനും തിന്മയെ തുരത്താനും ആവും വിധം വാക്കാലോ നോക്കാലോ കർമം കൊണ്ടോ ശ്രമിക്കണം ഒന്നിനും കഴിയാത്ത അവസ്ഥയിൽ മനസ് കൊണ്ടു തിന്മയെ വെറുക്കണം ശപിക്കണം എന്ന് പഠിപ്പിക്കുന്ന മതത്തെ മത നേതാവിനെ ചളി വാരിയെറിയുന്നത് ശരിയൊ?
പരസ്പരം മനസിലാക്കാതെയുള്ള പഴി അവസാനിപ്പിക്കേണ്ടതല്ലേ ?
വിദ്യ   ആർജിക്കാൻ നിരന്തരം പ്രേരിപ്പിക്കുന്ന മതമാണ്‌ അതിന്നു ലിംഗ ഭേതം കൽപ്പിക്കുന്നില്ല  താലിബാൻ പറയുന്ന കാർക്കശ്യമൊ അസഹാനീയതയോ ഇസ്ലാമിന്നു നിരക്കുന്നതല്ല  താലിബാൻ ഇസ്ലാമിന്റെ ശത്രുക്കളുടെ ചട്ടുകങ്ങളാണെന്നാണു എന്റെ നിഗമനം
മുസ്ലീംകൾ അക്രമികളൊ അതിക്രമികളൊ ആവില്ല അങ്ങനെയുള്ളവർ മത നിഷേധികളാണു കാഫിർ ഉകളാണ്

ദൈവം ക്ഷമിക്കുന്നവരെ പൊറുക്കുന്ന വരെ സ്നേഹിക്കുന്നവനും അക്രമികളെ വെറുക്കുന്നവനുമാണു  17/12/2014

Tuesday 23 December 2014

ആട് പ്രസവിച്ചു, മനുഷ്യനോട് സാദൃശ്യമുള്ള കുട്ടികളെ

ആട് പ്രസവിച്ചു, മനുഷ്യനോട് സാദൃശ്യമുള്ള കുട്ടികളെ

പൊതു സ്ഥലത്ത് നിർലജ്ജം വിസർജിക്കുന്നത് ശരിയല്ലെന്ന സാമാന്യ ബോധം ഇല്ലാത്തവർ മൃഗങ്ങളല്ലേ? മനുഷ്യർ വളർത്തുന്ന മൃഗങ്ങൾക്ക് പോലും അൽപ സ്വല്പം സംസ്കാരം വൃത്തി ഉണ്ടാകാം എന്നാൽ ഇക്കാര്യത്തിൽ മൃഗങ്ങളെക്കാൾ താഴെ കിടയിലുള്ള മനുഷ്യ കോലങ്ങളും ഉണ്ടാകാം

എല്ലാം പ്രകിതി തൻ പ്രതിഭാസം

ഇത്രയും കുറിക്കാൻ പ്രേരിപ്പിച്ചത് ഫേഇസ് ബുക്കിലെ ചിലരുടെ സംസ്കാര ഹീനമായ ,വൃത്തികെട്ട കമെന്റുകളാണ്  ഇത്തരം നരാധമ പരമാർശങ്ങൾ ഒഴിവാക്കാൻ പ്രബോധനം മാത്രം മതിയോ പ്രായോഗികതയുടെ പേര് പറഞ്ഞു നിരോധനമെല്ലാം മാറ്റാനൊരുങ്ങും കാലമല്ലേ ?വർജനം വരുമെന്നാശിക്കാമൊ ?

അസഹനീയ ,സംസ്കാര ഹീനമായ കമെന്റുകൾ ഉടനെ നീക്കാൻ തുടക്കം കുറിക്കണമെന്ന് യാചിക്കുന്നു





എല്ലാം പ്രകൃതി പ്രതിഭാസം ചിലത് ശ്രദ്ദയിൽ വരുന്നെന്നു മാത്രം  സസ്യ ജാലകങ്ങളിലും ഇത്തരം പ്രതിഭാസം കാണാറില്ലേ  ആ ആടിൽ നിന്നുൽഭവിച്ച ജീവികൾ നില നില്ക്കാൻ  യോഗ്യമല്ല അല്ലെങ്കിൽ മറ്റൊരു ജീവ പരമ്പര ഉണ്ടാകുമായിരുന്നില്ലെ  ഐൻസ്റ്റന്റെ തിയറി പ്രകാരം സംകൽപ്പിക്കാം ചിന്തിക്കാം

ചേല കർമം അഥവാ പരിചേദന കർമം ചെയ്യൽ മുസ്ലീംകൾക്ക് നിർബന്ധമല്ല

ചേലാകർമ്മം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യഹൂദരുടെ ചേലാകർമ്മ ചടങ്ങ്
പുരുഷ ലിംഗാഗ്രചർമ്മം (ലിംഗത്തിൻ മേലുള്ള അയഞ്ഞ ചർമ്മം)പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനെയാണ് ചേലാകർമ്മം എന്നു പറയുന്നത് വളരെ പുരാതനകാലത്തെയുള്ള ഒരു കർമ്മമാണ് ഇത്. ജൂതന്മാരും മുസ്ലിംകളും മത വിധി പ്രകാരം ചേലാകർമ്മം ചെയ്യുന്നു[1][2] ശാരീരികപ്രശ്നങ്ങൾക്ക് പ്രതിവിധിയായും ചെയ്തുവരുന്നു. മതം മാറുന്നതിന്റെ ചടങ്ങായതിനാൽ കേരളത്തിൽ ഇതിനെ മാർഗ്ഗക്കല്യാണം എന്നും വിളിക്കുന്നു.

ഉള്ളടക്കം

·         1 ആചാരം
·         2 ഗുണഫലങ്ങൾ
·         4 ചരിത്രം
·         5 അവലംബം

ആചാരം[തിരുത്തുക]

പ്രസവിച്ച് ഉടനെയും ഏഴാം ദിവസം മുതൽ ചേലാകർമ്മം ചെയ്തുവരാറുണ്ട്. കേരളത്തിലെ മുസ്ലിംങ്ങൾ സുന്നത്ത് കല്യാണം, മാർഗ്ഗക്കല്യാണം, എന്നെല്ലാം പറയാറുണ്ട്. ജൂതന്മാർക്കും മുസ്ലിംകൾക്കും ഇത് മതപരമായ ആചാരമാണ്. യേശുവും അദ്ദേഹത്തിന്റെ സമൂഹവും ചേലാകർമ്മം അനുഷ്ടിച്ചിരുന്നെങ്കിലും ക്രിസ്തുമതം പുറം ലോകത്തേയ്ക്ക് വ്യാപിക്കാൻ തുടങ്ങിയപ്പോൾ വിശുദ്ധ പൗലോസ് നിയമം എടുത്തുകളഞ്ഞു[3]. യേശു ക്രിസ്തു ജനിച്ച് എട്ടാം നാൾ ചേലകർമ്മം നിർവഹിച്ചതായി ബൈബിൾ പറയുന്നു[4]. പുരാതനകാലത്ത് കേരളത്തിലെ നായന്മാരും കർമ്മം അനുഷ്ഠിച്ചിരുന്നതായി പറയപ്പെടുന്നു. പഴയ കാലങ്ങളിൽ ഒസ്സാൻമാരായിരിന്നു  കർമ്മം ചെയ്തിരുന്നത്. ഇപ്പോൾ കുഞ്ഞ് പ്രസവിച്ച ഉടനെ ഒരു ചെറിയ ശസ്ത്ര ക്രയയിലൂടെ ഇത് നിർവ്വഹിക്കുന്നു. ഏഷ്യ,മധ്യപൂർവ്വേഷ്യ, അമേരിക്കൻ ഐക്യനാടുകൾ,ആഫ്രിക്കയുടെ ചില ഭാഗങ്ങളിലെല്ലാം ഇത് സർവ്വസാധാരണമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകരം പുരുഷ ജനസംഖ്യയുടെ മുപ്പത് ശതമാനവും സമ്പ്രദായം പിന്തുടരുന്നവരാണ്[5].

ഗുണഫലങ്ങൾ[തിരുത്തുക]

ചേലാകർമ്മം എച്ച്..വി. യെ ഒരു പരിധിവരെ പ്രതിരോധിക്കുമെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്, എങ്കിലും ഒരു മുന്നറിയിപ്പു കൂടി ഇവർ നൽകുന്നുണ്ട്.ഇതൊരു ഭാഗികമായ പ്രതിരോധ മാർഗ്ഗം മാത്രമാണെന്നും, പരലിംഗത്തിലുള്ളവരുമായുള്ള ലൈഗിക ബന്ധത്തിലൂടെയുള്ള എച്ച്..വി. ബാധ രീതി കൊണ്ട് കുറക്കാൻ കഴിയുമെന്ന് അവർ പറയുന്നു. ചേലാകർമ്മം കൊണ്ട് ലൈംഗികഉത്തേജനം കൂടാറില്ലെങ്കിലും ഉത്തേജിക്കുമ്പോൾ കാണുന്ന, ലിംഗത്തിന്റെ മുറുക്കം ചേലാകർമ്മം കൊണ്ട് കുറക്കാൻ കഴിയും എന്നു പറയപ്പെടുന്നു[6].

ചേലാകർമ്മം സ്ത്രീകളിൽ[തിരുത്തുക]

സ്ത്രീകളിൽ ചേലാകർമ്മം ചെയ്യുന്നത് ആഫ്രിക്കയിൽ നിലനിൽക്കുന്ന ഒരാചാരമാണ്. എന്നാൽ ഇത് മതപരമായ ഒരാചാരമല്ല[7]. എത്യോപ്യയിലെ ചിലയിടങ്ങളിൽ സ്ത്രീകൾക്ക് ചേലാകർമ്മം നിർബന്ധമാണ്‌. ചെയ്യാത്തവർക്ക് കല്യാണം കഴിക്കാൻ പടില്ല എന്നതാണ്നിയമം. സ്ത്രീകളുടെ ചേലകർമ്മം ചെയ്യുന്നതു പല രാജ്യങ്ങളും നിയമത്താൽ വിലക്കിയിട്ടുണ്ട്[8]

ചരിത്രം[തിരുത്തുക]


ചേല കർമം അഥവാ പരിചേദന കർമം ചെയ്യൽ മുസ്ലീംകൾക്ക് നിർബന്ധമല്ല എന്നാൽ നിത്യവും നമസ്കരിക്കൽ മുസ്ലീംകൾക്ക് നിർബദ്ധ കർമമാണു അത് ഒഴിവാക്കുന്നവർ മുസ്ലിം അല്ലെന്നു വരെ പറയ പ്പെടുന്നു 

മുസ്ലിംകൾ പൊതുവെ ആണ്‍ കുട്ടികളുടെ ലിംഗത്തിന്റെ അഗ്ര ചർമം ച്ഛേദിച്ചു  കളയുന്ന ആചാരം അനുഷ്ടിച്ചു വരുന്നു പ്രസവിച്ചു ഏഴാം ദിവസം ഈ കർമം ചെയ്യുന്ന പതിവ് പണ്ട് ജൂത മതാനുയായികളിലും ,ക്രിസ്തീയരിലും അറബികളുടെ ഇടയിലും നിലവിലുണ്ടായിരുന്നു മുഹമദ് നബിയും ഈ ആചാരം തുടർന്നു ,പോന്നു  ജീസസ് ഈ കർമത്തിനു വിധേയനായിരുന്നു  എന്നും  അന്നത്തെ ഒരു രീതിയായിരുന്നു ഇത്തരം ആചാരം എന്നും  അപ്പൊസ്തലനായ പൌലോസ് ജൂതരുടെ രീതി പിന്തുടരണ്ട എന്ന് തീരുമാനിക്കുകയായിരുന്നു എന്ന് മലയാളം വിക്കി പീഡിയയിൽ കാണുന്നു പരിചേദനം, ,ചെല കർമം, ക്രിയ കല്യാണം ,സുന്നത്ത്, കല്യാണം ,മാർഗ കല്യാണം എന്നു പല പേരില് അറിയപ്പെടുന്ന  ആചാരം മുസ്ലിം സമുദായത്തിൽ നില നിന്നിരുന്നു  ഇപ്പോഴും തുടരുന്നു പണ്ടിതു സുന്നത്ത് കല്യാണം മാര്ഗ കല്യാണം എന്ന നിലക്ക് ആഘോഷ പൂർവ്വം നടത്തിയിരുന്ന ഒരു ആചാരമായിരുന്നു  സുന്നത്ത് എന്നാൽ പുണ്യ കർമം എന്നോ നബിയുടെ ചര്യ എന്നോ മറ്റൊ മനസ്സിലാക്കാം  നബി ചര്യ പിന്തുടരാൻ മുസ്ലീംകൾ ബാധ്യസ്ഥരാണ്  എന്നാൽ ഇത് നബി നിര്ബന്ധമാ ണെന്നുപറയാത്ത കാര്യമായതിനാൽ ,സുന്നത് ഒഴിവാക്കാവുന്നതാണ്  അതിന്നാൽ ആരും ശിക്ഷിക്കപെടില്ല  എന്നാണു മുസ്ലികളിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നത്
മുംബിത് ഈ കർമം ചെയ്തിരുന്നത് ബാർബര്മാരിൽ അഥവാ ഒസ്സാന്മാരിൽ വിധഗ്ദാരായിരുന്നു അവർക്ക് പ്രത്യേക സമ്മാനങ്ങളും സ്ഥാന മാനങ്ങളും നല്കിയിരുന്നു എന്നാൽ ഇന്ന് ആസ്പത്രികളിലൊ ക്രിയ കല്യാണ കേമ്പുകളിലോ  വിദഗ്ദ ഡോക്ടർമാരാണ്‌ ഈ കർമം ചെയ്യുന്നത് ഇപ്പോൾ പഴയ പോലെ ആഘൊഷമായി നടത്താറില്ല
 സുന്നത്ത് അനുഷ്ടിച്ചാൽ അനുഗ്രഹം ഉള്ളതാനെന്നതിന്നാൽ മിക്ക മുസ്ലീംകളും ഈ കർമം ആചരിക്കുന്നവരാണു

ആഘോഷമായി നടത്തിയിരുന്നത് കുട്ടിയുടെ മാനസിക സംഘർഷം ഒഴിവാക്കാനായിരിക്കാം  

ആണ്‍കുട്ടി ജനിച്ച സന്തോഷം സ്വന്തക്കാരും ബന്തക്കാരുംമായി പങ്കിടുക എന്നതായിരുന്നു ഈ ആഘോഷത്തിന്റെ ഒരു ലക്‌ഷ്യം കുട്ടികളുണ്ടായാൽ ഒരു മൃഗത്തെ അറുത്ത് ,മാംസം വേണ്ടുന്നവർക്കെല്ലാം  വിതരണം  ചെയ്യുന്ന ആചാരം ഹക്കീക്ക അറുത്തു കൊടുക്കുക എന്ന നബി ചര്യ കുട്ടിയുടെ മുടി കളയുന്ന തിന്നൊടനുബന്തിച്ചു ഇന്നും സാമ്പത്തിക  കഴിവുള്ള മുസ്ലീകൾ അനുവർത്തിച്ചു വരുന്നു  ആഹ്ലാദ അവസരം ദാന ധര്മ അവസരമാക്കുക എന്നത് മുസ്ലിം രീതിയാണു  മുസ്ലിം പെരുന്നാളായ  ഈദുൽ ഫിത്ത റും ഈദുൽ അസ് ഹയും ഉദാഹരണം
ലിംഗാഗ്രത്തിലെ തൊലിയിൽ അണുക്കൾ ഇരുന്നു ചൊറിച്ചിലുണ്ടാകുന്നത്  തടയുന്നതിനു ഈ കർമം മൂലം തടയാൻ സാധിക്കുന്നു  ചില കുട്ടികളിൽ മൂത്ര തടസ്സം ഒഴിവാക്കാൻ  ഡോക്റ്റർമാർ  ഈ കൊച്ചു ശസ്ത്ര ക്രിയ ചെയ്യാറുണ്ട്   

ചേല കർമം ചെയ്താലേ മുസ്ലിമാവൂ എന്ന ധാരണ തെറ്റാണു ചേല കർമം മുസ്ലീമാവാൻ നിർബന്തമല്ല പിന്നെ ചേല കർമം കൊണ്ടു ഗുണമുണ്ടെന്നു വിക്കിപീഡിയയിൽ പറയുന്നു നല്ല കാര്യങ്ങൾ പ്രോത്സാഹിപ്പിക്കണം ചീത്ത കാര്യങ്ങൾ ചെയ്യരുത് ചീത്ത കാര്യങ്ങൾ നിരുൽസാഹ പെടുത്തണമെന്ന നബി പറഞ്ഞത് അനുസരിക്കുവാൻ ,അനുസരിക്കുന്നവർ, എന്ന മുസ്ലീകൾ ബാധ്യസ്ഥരാണ് 22/12/2014