Sunday 19 March 2017

അധികാരികൾ കനി യാതെ മാറ്റം സംഭവിക്കില്ലലോ ?



കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാൻ  വരുന്ന കാല താമസമാണ് ഇത്തരം നികൃഷ്ട കുറ്റ കൃത്യങ്ങൾ കൂടി കൊണ്ടിരിക്കുന്നതിന്റെ മുഖ്യ കാരണം  അധ്യാപകർ ,അടുത്ത ബന്ധുക്കൾ എന്നിവർ  ഇത്തരം ഹീന കൃത്യങ്ങൾ ചെയ്യുമ്പോൾ അവരെ കൂടുതൽ ശിക്ഷക്ക് വിധേയമാക്കണം
തടവ് ശിക്ഷ മാത്രം പോരാ തടവ് ശിക്ഷ സർക്കാർ ചിലവിൽ കുറ്റവാളികളെ തീറ്റി പോറ്റുന്നതായല്ലേ അനുഭവം
തടവിൽ കഴിയുന്നവർക്ക് ,സാധാരണക്കാർക്ക് ലഭിക്കുന്ന തിൽ  മെച്ചപ്പെട്ട ഭക്ഷണ ,താമസ സൗകര്യം അല്ലേ മനുഷ്യത്ത്വത്തിൻ പേരിൽ കുറ്റവാളികൾ അനുഭവിക്കുന്നത് ജയിലധികൃതരുടെ അനുകമ്പ അനർഹ മാർഗത്തിൽ നേടി ,
ശിക്ഷയുടെ പരിമിത കഷ്ടപ്പാടിൽ നിന്ന് പോലും സൂത്രത്തിൽ രക്ഷപ്പെടുന്നവർ എത്രയുണ്ട് ?
ആയതിനാൽ സർവരും ഇക്കാര്യം ഗൗരവ മായി ചിന്തിച്ചു ഉചിത മാറ്റം വരുത്താൻ ഒട്ടും വൈകി കൂടാ

വിവരാവകാശ നിയമത്തെ മറികടക്കാൻ ഉത്തമ മാർഗം രേഖകൾ  ലഭ്യമല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയാണ്
അധികാരത്തിലിരിക്കുന്നവരെ കുറിച്ചുള്ള വിവരമാണെങ്കിൽ രേഖ നശിപ്പിക്കപ്പെടാനും സാധ്യത കൂടും
തെളിവ് നശിപ്പിച്ചതിനെ കുറിച്ച് ഒരു തുമ്പും കിട്ടില്ല സംഭവാമി യുഗേ  സത്യമേവ ജയതേ എന്നത് വെറും മരീചിക ആവുന്നതല്ലേ കലികാല സ്വാഭാവം
നീതി കിട്ടാൻ വൈകുന്നത് നീതി നിഷേധത്തിന്ന് തുല്യം ?
നമ്മുടെ നീതി ന്യായ വ്യസ്ഥയുടെ അവസ്ഥ നീതി കിട്ടാൻ താമസം വരുത്തുന്നതല്ലേ ?
ന്യായാധിപനാമാർക്കു നീതിക്കു വേണ്ടി വാദിക്കുന്ന വക്കീലിനെ മറക്കാനൊക്കുമോ ?
പ്രതിക്കും വാദിക്കും വേണ്ടി എത്ര വാദിച്ചാണ് ന്യായാധിപ കസേരയിലെത്തുന്നത് ?
എത്ര വക്കീൽമാർ നീതി വേഗം നടപ്പിലാക്കാൻ സത്യമായും  ആഗ്രഹിക്കുന്നു ?
നീതി വേഗം നടപ്പിലായാൽ കേസ് എണ്ണം കുറയില്ലേ ? ജൂനിയർ വക്കീൽമാർക്കും ജീവിക്കണ്ടേ ?
വ്യസ്ഥിതി മാറ്റം എളുപ്പമോ ?മാറ്റം വേദനയുണ്ടാക്കും ?
ആയതിനാൽ അധികാരികൾ അധികവും മാറ്റം സ്വാഗതം ചെയ്യുമോ ?
അധികാരികൾ കനി യാതെ മാറ്റം സംഭവിക്കില്ലലോ ?