Wednesday 10 August 2016

ജന്മ ദിന ആഘോഷങ്ങൾ

fb - Yahoo India Search Results


ആഘോഷങ്ങൾ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ എന്നിവ കൂടുതലായിരിക്കുകയാണോ ?  കൂട്ടികൊണ്ടിരിക്കുകയാണോ
നവീന ആചാരങ്ങൾ ഉണ്ടാകുന്നില്ല എന്ന് പറയാമോ ?കാലം മാറ്റം വരുത്തി കൊണ്ടിരിക്കുന്നു സാമ്പത്തിക സാമൂഹ്യ സാങ്കേതിക പുരോഗതി വരുന്നതിന്നനുസരിച്ച് ആചാരങ്ങളുണ്ടാകുന്നു അതിൽ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വ്യത്യാസമില്ല അവ കൊണ്ട് ആർക്കാണ് നേട്ടം
നേട്ടം നോക്കി മാത്രമല്ലോ ജീവിതം കച്ചവടക്കാർ നേട്ടത്തിനായി ഉണ്ടാക്കുന്നവയാണോ ഈ ആചാരാനുഷ്ഠാനങ്ങൾ ?അതോ കലാകാരന്മാരോ പുരോഹിതരോ അവരുടെ ഹി തത്തിന്നനുസരിച് പടച്ചു വിടുന്നതോ ?അവരുടെ സഹൃദയത്തമോ ,ഉപജീവന ഉപാധിയോ ? ഏതായാലും ജന്മ ദിന ആഘോഷങ്ങൾ മഹാന്മാരുടെ എല്ലാവരും ആഘോഷിക്കുന്ന ഒരു സംസ്കാര രീതിയായി മാറി കൊണ്ടിരിക്കുന്നു ആഘോഷത്തിന്റെ ഹാവാ ഭാവാധികളും മാറി കൊണ്ടിരിക്കുന്നു

പണ്ട് ക്രിസ്തുമസ് ,നബിദിനം ,ഗാന്ധിജയന്തി ,ശ്രീകൃഷ്‌ണ ജയന്തി ശ്രീനാരായണ ജയന്തി എന്നീ ആഘോഷങ്ങൾ ഇന്നത്തെ പോലെ വിപുലമായ രീതിയിലുണ്ടായിരുന്നോ ? കൂടുതലായി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും രാഷ്ട്രങ്ങളുടെയും ജന്മദിനങ്ങളും ആചരിക്കാൻ തുടങ്ങിയിരിക്കുന്നു

മുമ്പൊക്കെ വമ്പന്മാരുടെ മുമ്പന്മാരുടെ ആഢ്യന്മാരുടെ മാത്രം കുത്തകയായിരുന്നു ജന്മ ദിന ആഘോഷങ്ങൾ പാവങ്ങൾക്കെന്താ ആഘോഷം പാമരർക്ക് ജന്മ ദിനം എന്നത് ഓർക്കാനൊക്കില്ല

നാട്ടിൻ പുരോഗതിക്കനുസരിച്ചുആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാണാം പുരോഗതി പ്രചാരണത്തിന് പ്രസക്തി പൂർവികരുടെ അനുകരണ സ്വഭാവം
ll
ജന്മ ദിന ആഘോഷങ്ങളും ആചാരങ്ങളും അത്തരത്തിലാണെന്നു തോന്നുന്നു സാധാരണക്കാരെയും പിടികൂടാൻ തുടങ്ങിയിരിക്കുന്നു അതിന്നു കച്ചവടക്കാരും ആധുനിക മാധ്യങ്ങളും കുടപിടിക്കുന്ന കൂട്ട് നിൽക്കുന്നു എന്തെന്നാൽ അത് അവരുടെ കൂടെ നിലനിൽപ്പിനും വികസനത്തിന്നും ആവശ്യമല്ലേ ?
ഇന്ന് ജന്മദിന ആഘോഷത്തിന് ബലൂണുകളുകളും മെഴുക് തിരികളും കേക്കും ബൊക്കെയും തോരണങ്ങളും പായസങ്ങളും മധുരപദാര്തഥങ്ങളും  പാട്ടുംകൂത്തും  എല്ലാം കൊണ്ടും വിഭവ സമൃദ്ധമല്ലേ ?  എന്നാൽ ഇതിനൊക്കെ സമയവുംസൗകര്യവും ഉള്ളവർക്ക് കൊള്ളാം ?

അല്ലാത്തവർക്ക് എന്ത് ജന്മദിന ആഘോഷം  എന്നാലും ജന്മ ദിനം ഒരു ഓർമപ്പെടുത്തൽ ആണ് ജീവിത യാത്രയിലെ ഒരു നാഴിക കല്ലാണ് ജീവിതാന്ത്യത്തിലേക്കുള്ള യാത്ര ,അനിശ്ചിത യാത്ര അവസാനിക്കുവന്ന നിമിഷത്തിലേക്കുള്ള അകലം അധിമുണ്ടാകാൻ സാധ്യത  കുറവാണെന്ന ഒരു ഓർമപ്പെടുത്താലാണ്

 

No comments:

Post a Comment