Thursday, 11 December 2014

പേരിന്റെ പേരിൽ എന്തിന്നു പോര് ?

പേരിന്റെ പേരിൽ എന്തിന്നു പോര് ?
പേര് വേരിൽ നിന്നും വളത്തിൽ നിന്നും ,
പെറ്റമ്മയിൽ നിന്നും ,പൊറ്റമ്മയിൽ നിന്നും
വീട്ടിൽ നിന്നും നാട്ടിൽ നിന്നും കൂട്ടിൽ നിന്നും
ഭാഷയിൽ നിന്നും വേഷത്തിൽ നിന്നും
പ്രകൃതിയിൽ നിന്നും പ്രകൃതത്തിൽ നിന്നും
വന്നതല്ലേ ,വരുത്തുന്നതല്ലേ ,വരുന്നതല്ലേ
ചേരുന്നതല്ലേ ,ചേർക്കുന്നതല്ലേ  ലോപിക്കുന്നതല്ലേ

കമ റും,ചന്ദും ചന്ദ്രനും മൂണും ഒന്നല്ലേ ?
ശംസുവും സൂരജും പ്രഭാകരനും സൂര്യനും
പൂവും പുഷ്പവും ഫ്ലവ റും  രാവും ലൈലയും
ലതയും റൈഹാനതും ജാസ്മിന്നും മുല്ലയും
കറുപ്പും ബ്ലാക്കും കുഞ്ഞും ബേബിയും മുന്നയും
എല്ലാം പേരുകൾ,ഭാഷ ചേരുവകൾ,പ്രകൃതികൾ
ചിന്തിച്ചാലൊടുങ്ങുമൊ പേരിൻ ഉത്ഭവം ?
ചിന്തിച്ചാലൊടുക്കമെത്തും ഉത്ഭവം ഉടയോൻ തന്നെ
ഉടയൊനൊ? പടച്ചോനെ പടച്ചവനല്ലെന്നു
ഉടയോന്റെ പേര് ചെല്ലി എന്തിന്നു പോര്
പേരിന്റെ പേരിൽ എന്തിന്നു പോര് 
മത പരിവർത്തനം മനപരിവർത്തനമണു അത് മനസിലാക്കാൻ മനുഷ്യന്റെ പ്രവർത്തികൊണ്ടെ മനസിലാകൂ
മതപരിവര്ത്തന കച്ചവടം പുരോഹിത വേല പുരോഹിതര്ക്ക് പുരോഗതി വേണമെങ്കിൽ സ്വന്തം  മതം  വളരണ്ടെ ? 
ഹിന്തു മതം എന്നത് ഒരു മതമോ ? ഒരു പാർട്ടിയോ? ഒരു ദേശ സൂചകമൊ?
മതത്തിൽ ചേർക്കാൻ മാമോദിസ ,പൂണൂൽ പോലെയുള്ള ചടങ്ങുണ്ടായൊ ?
ഓരോ പാർട്ടികളിലും എത്ര കാലു മാറ്റം നടക്കുന്നു ?
ഈ കാലു മാറ്റവും മത മാറ്റവും വാർത്തയാക്കെണ്ടതുണ്ടൊ?
അല്ലാതെ പുരോഹിതർക്കും മാധ്യമ പ്രവർത്തകർക്കും സോഷ്യൽ നെറ്റ് അടിമകൾക്കും ആർമാദിക്കാൻ കാര്യങ്ങൾ കുറവല്ലെയുള്ളൂ?

No comments:

Post a Comment