Sunday 2 November 2014

ramshadps: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെയ്തതും ഞാന്‍ ചെയ്തതും

ramshadps: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെയ്തതും ഞാന്‍ ചെയ്തതും



https://plus.google.com/u/0/
സൌഹൃതം , ചങ്ങാതി  എനിവയെ
കുറിച്ച് പരതിയപ്പോൾ താങ്കളുടെ അടുത്തെത്തി
അടുത്താൽ കൊള്ളാമെന്നു ഒരു പൂതി  സുഹൃത്ത്
/ചങ്ങാതി എന്നാൽ അടുപ്പക്കാരൻ എന്നും
അർഥം ഉണ്ടല്ലൊ ?അടുക്കുന്നതിൽ
അനിഷ്ടമില്ലെങ്കിൽ അടുത്തുവരാം അല്ലെങ്കിൽ അകറ്റി ഓടിക്കാം

ഇങ്ങനെ സൌഹൃതത്തെ കുറിച്ചു അന്വേഷിക്കാൻ
കാരണം എനിക്ക് സൌഹ്രിതങ്ങൾ പരിമിതമാണെന്നതത്രെ  ഉണ്ടായിരുന്ന
പരിമിത ചങ്ങാതികളിൽ  ചിലർ
അകാലത്തിൽ വേർപിരിഞ്ഞു വേറെ ലോകത്തിലേക്ക് പോയപ്പോഴാണ്
അവരെ കുറിച്ചു കൂടുതൽ
ഓർക്കുന്നത് കൂടെ കൂടെ അവർ
ജീവിച്ചിരുന്നപ്പോൾ ഒർക്കാത്തതിന്റെ കുറ്റ ബോധം തോന്നുന്നത്

അകലം ദൂരം നിരന്തര കാഴ്ച
,കേൾവി ബന്ധം എന്നിവ ചങ്ങാത്തം
/സൌഹൃതത്തിന്റെ ഉൽഭവത്തിന്നും വികാസത്തിന്നും  ആവശ്യമായ
ഘടകമാണല്ലോസാങ്കേതിക
വിദ്യയുടെ     സഹായത്താൽ
അകലം ,കാഴ്ച  കേൾവി
എന്നീ പരിമിതികൾക്ക്ഒരു പരിധി
വരെ പരിഹാരമായി  ജീവിത കാലാവുധിയും അധികരിച്ചു  എത്ര
ആയാലും പോര പോര
എന്ന മനുഷ്യ സ്വഭാവം
മനുഷ്യ ജന്മം ഉടലെടുത്ത അന്ന്
മുതൽക്കു മനുഷ്യന്റെ  സഹാജവാസനയല്ലേ
? അത് ചങ്ങാതിമാരെ വാരി കൂട്ടുന്നതിലും കാണാം

അതല്ലേ മുഖ പുസ്തകത്തിൽ
ചങ്ങാതിമാരെ കൂട്ടി കൂട്ടി പെരുമ
കാട്ടുന്നതിന്റെ  പൊരുൾ  പെരുമ
കാണിക്കലും മനുഷ്യന്റെ ഒരു ശവകുഴി
വരെ പിന്തുടരുന്ന ഒരു
സഹജ സ്വഭാവമാണ്  ഞാനും മനുഷ്യ വർഗത്തിലുടലെടുത്തതിനാൽ
വകസഹജ സ്വഭാവങ്ങളൊക്കെയും
അല്പസ്വോല്പ മാത്രയിൽ എന്നിലും ഉണ്ടാകുന്നതും
സ്വാഭാവികം മാത്രം

അങ്ങനെ പരിമിത സൗഹ്രിതങ്ങൾ മാത്രമുള്ള
,പരിമിത കഴിവുകളും സൗകര്യങ്ങളും സാഹചര്യങ്ങളുമുള്ള 
അംഗ പരിമിതിയുള്ള ഞാനും
മുഖ പുസ്തകത്തിൽ ചങ്ങാതിമാരെ
തേടാൻ തുടങ്ങി  ചങ്ങാതിമാരെന്ന്
മുഖ പുസ്തകത്തിലൂടെ പറഞ്ഞവരുടെ
എണ്ണം ആയിരം കടന്നപ്പോൾ പരസ്പര
ചങ്ങാതികൾ നൂറിൽ അധികമുണ്ടെന്നു  
കണ്ടവർക്കൊക്കെ ചങ്ങാതിയാവാനുള്ള അപേക്ഷ അയക്കൽ പതിവാക്കി  അങ്ങനെ
ചങ്ങാതിമാരുടെ എണ്ണം ആയിരങ്ങൾ കടക്കുന്നത്‌  വരെ
ആരൊക്കെ എന്റെ അപേക്ഷ സ്വീകരിച്ചു
എന്നോ ചങ്ങാതികൾ ഇതു തരക്കാരാണെന്നൊ
നോക്കിയിരുന്നില്ല  എന്ന
ഒരു അപരാധം ഞാൻ
ചെയ്തു

കഴിഞ്ഞ ദിവസം എന്റെ ചങ്ങാതിയാകാനുള്ള  ഒരു
മാന്യന്റെ ചങ്ങാതിത്ത സമ്മതം ഊട്ടി
ഉറപ്പിക്കും മുമ്പ്  ,ടിയാന്റെ
മുഖ പുസ്തക താൾ
ഒന്ന് നോക്കി എന്റെ നോട്ടത്തിൽ  വളരെ
അശ്ലീകര ചിത്രങ്ങളാണ് അവിടെ മുഴുവൻ   അന്ന് മുതൽ ചങ്ങാതി
ആവാനുള്ള അപേക്ഷ അയക്കും മുമ്പ്  ചങ്ങാതി
ആവാൻ പറ്റിയ ആളാണോ
എന്ന്  ആലോചിച്ച
ശേഷം  മതി
,ഊട്ടി ഉറപ്പിക്കൽ എന്ന വെളിപാടുണ്ടായി

ചങ്ങാതി ആവാൻ അപേക്ഷ അയക്കുന്ന
ആക്രാന്തം നിയന്ത്രിക്കാനും തുടങ്ങി
എന്റെ അനുഭവം ആർക്കെങ്കിലും ഉപകാരപെട്ടെങ്കിലെന്ന
വിചാരത്താൽ അയവിറക്കി എന്ന് മാത്രം
https://plus.google.com/u/0/




http://pmmohamadalis.blogspot.in/

No comments:

Post a Comment