Thursday, 30 October 2014

HOLIDAYS/HARTHALS

അവധി /ഹർത്താൽ പ്രഖ്യാപനത്തിലെ നീതി/രീതി /ഔചിത്യം

പൊതു അവധികളുടെ എണ്ണം, കൂട്ടിയ   സർക്കാർ   തീരുമാനം   പൊതു ചർച്ച അർഹിക്കുന്നില്ലേ?
 നിയമ സഭയിലെങ്കിലും ചർച്ച ആവശ്യമല്ലെ  ?
പൊതു അവധിയുടെ ഗുണം ആർക്കു?ചുരുക്കം ജീവനക്കാർക്ക് മാത്രമല്ലേ അല്പമെങ്കിലും നേട്ടം ? ആയതിനു സർക്കാരിന്നു/നാടിന്നു വരുന്ന ഭീമ ചിലവുകൽക്കുതകും നേട്ടം സമൂഹത്തിന്നുണ്ടൊ എന്ന വിലയിരുത്തൽ നടത്തിയ ശേഷം മാത്രം എടുക്കെണ്ടതല്ലെ ഇത്തരം തീരുമാനം ?
ലാഘവ ബുദ്ധിയോടെ എടുക്കെന്ടതാണോ ഇത്തരം തീരുമാനം ?
ചില തത്പര സംഘടനകൾ ആവശ്യപ്പെടുംബ്പൊഴേക്കും  ചട പെട  എടുക്കേണ്ടതാണൊ ഇത്തരം തീരുമാനങ്ങൾ ?

നമ്മുടെ നാട്ടിൽ അവധി ദിനങ്ങൾ  മറ്റു നാടുകളെ  അപേക്ഷിച്ചു അധികമല്ലേ ?അവധി ദിനങ്ങളിൽ പൊതു മേഘല സ്ഥാപനങ്ങളിൽ  അധിക വേതനം കൊടുക്കുമ്പോൾ വരുന്ന ചിലവ് സർക്കാർ നല്കുമോ ?

പൊതു അവധി പുരോഗതിയുടെ  ആക്കം കൂട്ടുമോ ?
ഇനിയും എത്രയോ അർഹരായ മഹതി മഹാന്മാരുടെ ജയന്തി /സമാധികൾ സർക്കാർ അവധി  പ്രഖ്യാപന ലിസ്റ്റിൽ  തീരുമാനം കാത്തിരിക്കുണ്ടാവൊ ?
പൊതു അവധി പൊതുജനങ്ങളിൽ എത്ര പേർക്ക് നേട്ടം ?
പൊതുജന സേവനങ്ങൽക്കവധി നല്കിപൊതു അവധി നല്കി മഹാന്മാരായ പൊതു ജന നായകരെ ആദരിക്കുന്നതോ അവഹെളിക്കുന്നതൊ ?
പൊതു അവധി പ്രഖ്യാപിക്കുമ്പോൾ   മഹതികളെ മറക്കുന്നത് മഹാ അനീതിയല്ലേ ?

ഇനി ഇപ്പോൾ കേരളത്തിൽ നല്കി കൊണ്ടിരിക്കുന്ന പൊതു അവധികൾ   എത്ര മാത്രം പ്രസക്തിയുള്ള താനെന്നു നോക്കാം
മുസ്ലിം ഭൂരിപക്ഷ നാടുകളിൽ പോലും അവധിയില്ലെന്നിരിക്കുന്ന സാഹചര്യത്തിൽ മുഹറംനബിദിനം എന്നിവക്കുള്ള  ന്യൂനപക്ഷ പ്രീണന അവധി ആവശ്യമാണോ ? മുസ്ലിം നേതാക്കൾ അവധിയല്ല ആവശ്യം  തുല്യ പരിഗനനയണാവശ്യമെന്നു പൊതു ധാരണ വളർത്താൻ നിലവിലുള്ള മുഹറം ,നബിദിന അവധി വേണ്ടെന്നു  വെക്കുമോ ?
ചിലരുടെ ജയന്തിയും ചരമ ദിനവും അവധിയാക്കുമ്പോൾ ചിലരുടെ ജയന്തി മാത്രം അവധി ആക്കുന്നതിലെ പക്ഷപാതിത്വം ആരെങ്കിലും ആരോപിച്ചാൽ അതിൽ കുറ്റം കാണാനൊക്കുമോ?
സൈന്റ്റ്തോമസ്ടെ ,കർക്കിടക വാവ്  പെസഹ എന്നിവയുടെ അവധി പൊതുജന പ്രസക്തി പുനർ ചിന്ത അർഹിക്കുന്നില്ലേ ?
ഇതിനോടൊപ്പം ചിന്തിക്കേണ്ട ,ചർച്ച ചെയ്യേണ്ടതിനേക്കാൾ ഗൗരവമുള്ള ഒരു പ്രശ്നമാണു പെട്ടെന്നുള്ള മരണം ,മൂലം പ്രഖ്യാപിക്കുന്ന പൊതു അവധി /ഹർത്താൽ   ഇവ പ്രഖ്യാപിക്കുന്നവർ  ഇത് മൂലം പൊതുജനത്തിന്നുണ്ടാകുന്ന കഷ്ടനഷ്ടങ്ങങ്ങൽ പൊല്ലാപ്പുകൾ അറിയാത്തവർ അല്ലല്ലോ  ഇത് മൂലം ,ഹർത്താൽ മൂലം ,പൊതു അവധി മൂലം പൊതു ജനത്തിനു ,പൊതു ഖജനാവിന്നു നാട്ടിന്നുണ്ടാകുന്ന നഷ്ടം നേട്ടം പരേതനൊ , ,അദ്ദേഹത്തിന്റെ വീട്ടുകാർക്കോ ,നാട്ടുകാർക്കോ,പാർട്ടികാർക്കൊ ,സമുദായക്കാർക്കൊ ഉണ്ടൊയെന്നതും ചിന്തനീയമല്ലേ ?


മരിച്ചാൽ അവധി /ഹർത്താൽ രാഷ്ട്രീയ നേതാക്കൾക്ക് മാത്രം സംവരണം ചെയ്യുന്ന ഇന്നത്തെ രീതിയുടെ നീതി ,യുക്തി ഔചിത്യം എന്താ എന്നും ചിന്തിക്കേണ്ട കാലം അതിക്രമിച്ചില്ലേ?

No comments:

Post a Comment