Saturday, 31 January 2015

സമകാലിക പ്രശ്നങ്ങള്‍: ബോംബ്

സമകാലിക പ്രശ്നങ്ങള്‍: ബോംബ്

കോഴ കൊടുത്തവരെ /വാങ്ങിയവരെ അകത്താക്കാൻ ഹർത്താൽ മാത്രം ശരണം ?

 

ആർക്കാണ് ഈ ഹർത്താൽ ഗുണം ചെയ്യുക ? ബാർ കോഴ വിവാദത്തിൽ മന്ത്രി മാണി രാജി വെക്കണമെന്ന് ആവശ്യ പെട്ട്  ബി ജെ പി ഹർത്താൽ ആചരിക്കുകയാണിന്നു കേരളത്തിൽ  ഈ തീരുമാനം കേന്ദ്ര സർക്കാർ ബി ജെ പി നയിക്കുന്ന സാഹചര്യത്തിൽ വിവെകപൂർണമാണൊ ? ഉത്തരവാദിത്വമുള്ള ,അല്പമെങ്കിലും ജന നന്മ കരുതുന്ന ആരെങ്കിലും ഇത്ര ലാഘവത്തോടെ ഹർത്താൽ ആഹ്വാനം ചെയ്യുമോ ?

 

 

 

ഹർത്താൽ ആഹ്വാനം ചെയ്യുന്നവർക്ക് ഒരു ചിലവുമില്ല  ആഹ്വാനം അനുസരിക്കുന്നവർക്കു മാത്ര നഷ്ടം ? നാട്ടിനുണ്ടാകുന്ന നഷ്ടം എത്രയായാലും ആഹ്വാനം ചെയ്തവർക്ക്‌ നേട്ടമുണ്ടാക്കുന്ന ലാഘവ തീരുമാനം കേന്ദ്രം ഭരിക്കുന്ന കക്ഷിയിൽ നിന്നുണ്ടാവാൻ പാടില്ലാത്തതായിരുന്നു പ്രത്യേകിച്ചു കേന്ദ്രം വികസനത്തിനു മുന്ഗണന നല്കുന്ന സാഹചര്യത്തിൽ

ഈ ഹർത്താൽ ബി ജെ പി ക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ സാധ്യതയില്ല

ബി ജെ പി കേരളത്തിൽ ന്യൂന കക്ഷിയാണ്  ഇവിടെ ഹർത്താൽ വിജയിക്കുന്നെങ്കിൽ അത് ഭൂരിപക്ഷം ഹർത്താൽ ആഹ്വാനം യോജിക്കുന്നതിനാലല്ല നിവർത്തികേടു കൊണ്ടാണു  ഭൂരിപക്ഷം വെ റു ക്കുകയാണ്  ഈ ഹർത്താലിനെ 

നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചു നിവാരണം കാണാവുന്നതല്ലെ ഈ ഹർത്താൽ ലക്ഷ്യങ്ങൾ ? കോഴ കൊടുത്തവരെ ,വാങ്ങിയവരെ കുറിച്ചു ആദായ നികുതി വകുപ്പിനെ കൊണ്ടു വിജിലൻസിനെ കൊണ്ടു അന്വേഷിച്ചാൽ ആധുനിക സംവിധാനങ്ങൾ കൊണ്ട് വളരെ എളുപ്പത്തിൽ നിയമത്തിന്റെ പിടിയിൽ കൊണ്ടു വരാവുന്നതല്ലേ

മദ്യ നയം മാറ്റിച്ചതു ഇവിടെ വിനോദ സഞ്ചാരികൾ വരുന്നതിനെ ബാധിക്കുമെന്ന് പറഞ്ഞല്ലേ ? ഹർത്താൽ വിനോദ സഞ്ചാരികളെ ആകർഷിക്കുമൊ? അവർക്ക് കുടിച്ചു കുത്താടാൻ ,മാലിന്യ മുക്തമായ സ്വസ്ത അന്തരീക്ഷം ഉണ്ടാക്കുകയാണോ ഈ ഹർത്താൽ ഉദ്ദെശം ?

 

അതോ ഭൂരിപക്ഷ ചിലവിൽ ചുളുവിൽ രാഷ്ട്രീയ  നേട്ടം കൊയ്യുകയാണൊ ഈ ഹർത്താൽ ലക്‌ഷ്യം    ഹർത്താൽ മൂലം കഷ്ട നഷ്ടം സഹിക്കുന്ന ഭൂരിപക്ഷ പാവങ്ങളും  ഈ ലാഘവ ,വിവേക ചിന്തയില്ലാത്ത ഹർത്താൽ ആഹ്വാനം ചെയ്തവരെ വേ റു ക്കകയല്ലേ ഉള്ളൂ 

No comments:

Post a Comment