ഞാൻ പ്രസ്തുത സിനിമ കണ്ടിട്ടില്ല സന്ദർഭം അറിയാതെ പ്രതികരിക്കുന്നത് ശരിയല്ലെങ്കിലും എന്റെ ഒരു സംശയം ഉന്നയിക്കുകയാണ് പെണ്കുട്ടി പെണ്ണാകുക എന്നത് കൊണ്ടു ഞങ്ങളുടെ നാട്ടിലൊക്കെ മനസിലാക്കുന്നത് അവൾ പുഷ്പിണിയായി ,ർതുതിയായി,പ്രായപൂർത്തിയായി എന്നാണു
പുറത്തായി എന്നും പറയും ഇത് മാറേണ്ട ഒരു ആചാരമാണ് പണ്ട് ആർത്തവക്കാരിയെ പുറത്ത് കിടത്താൻ പുര വലിയ വീടിനൊടനുബന്ദിച്ചു ഉണ്ടാക്കുന്ന പതിവുണ്ട് ഇത് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണാർതം ഉണ്ടാക്കിയ ആചാരമായി കണക്കാക്കാം ആർത്തവ വേളയിൽ പുരുഷ സമ്പർക്കം ഒഴിവാക്കി വിശ്രമിക്കാൻ അവസരം കൊടുക്കുക എന്ന സധുദ്ദേശത്താൽ ഉണ്ടാക്കിയ ഒരു സദാചാരം
എന്നാൽ ആധുനിക കാലത്ത് ഈ ആചാരത്തിന്റെ പ്രസക്തിയും പ്രായോഗിതയും കണക്കിലെടുത്ത് പുറത്തായ അവസരത്തിൽ സ്ത്രീ പുര്ഷ സംയോഗം മാത്രമേ ഒഴിവാക്കാരുള്ളൂ സമ്പർക്കം ഒഴിവാക്കുക പ്രായോഗികമല്ല
പിന്നെ സ്ത്രീ വർഗം പുരുഷ വർഗം എന്ന വിഭാഗീയത ഒഴിവാക്കി മനുഷ്യ വർഗത്തെ ഒന്നായി കാണുക പുരുഷനില്ലെങ്കിൽ സ്ത്രീയില്ല സ്ത്രീയില്ലാഞ്ഞാൽ പുരുഷനും ഉണ്ടാകില്ല സ്ത്രീയും പുരുഷനും ഒന്നിച്ച്ചാലെ മനുഷ്യനാകൂ എല്ലാം പരസ്പരi തുണയാണ് സഹോദരിയാണ് മകളാണ് സ്ത്രീക്കും ഇതേ തിരിച്ചും ബന്ധം ഉണ്ടു
സ്ത്രീയും പുഷനും തമ്മിൽ ജൈവ പ്രകൃതിയിൽ വ്യത്യാസമുണ്ട് അത് സാമൂഹ്യ ബന്ധങ്ങളിലും തൊഴിൽ മേഖലകളിലും പ്രതിഫലിക്കും
ആ കാര്യങ്ങളൊക്കെ മൂല്യങ്ങളും നിയമങ്ങളും ഉണ്ടാകുന്നതും ഉരുത്തിരിയുന്നതും ഉണ്ടാക്കുന്നതും സംസ്ക്കാര പുരോഗതി അനുസരിച്ചു മാറ്റങ്ങൾ ദർശിക്കാം
മിക്ക ദർശനങ്ങളിലും ,നിയമങ്ങളിലും സ്ത്രീയെ പരിഗണയും പദവിയും നല്കി ആദരിക്കുന്നതായി കാണാം എന്നാൽ അപാകതകൾ ഇല്ലെന്നില്ല അത് പരിഹരിക്കപെടെണ്ടതാണു
സ്ത്രീ സംവരണം ഏർപ്പെടുത്തിയത് പുരുഷ ഭൂരിപക്ഷ സഭകളല്ലെ അമ്മക്ക് അച്ചനെക്കാൾ പവിത്ര സ്ഥാനം എവിടെയും ഇല്ലേ
ഔദ്യൊഗിഗമായില്ലെങ്കിലും യഥാർത്ത അധികാരം മിക്ക വീടുകളിലും ഭരണത്തിലും സ്ത്രീകളിലാല്ലെ ഭാര്യ അല്ലെങ്കിൽ അമ്മ എന്ന നിലക്ക്
യഥാർഥത്തിൽ പുരുഷനല്ലേ അടിമ അല്ലാതെയുള്ളതും ഉണ്ടാകാം അത് വ്യക്തി ഗത സ്വഭാവം വൈഭവം ഗുണങ്ങൾ എന്നിവയാലുണ്ടായതു എന്ന് കരുതാവുന്നതല്ലേ ഉള്ളൂ
സ്ത്രീ പുറത്താവുക അശുദ്ദയാവുക എന്ന ഭാഷ പ്രയോഗം മാറും ശബരി മല നോമ്പ് ആചരിക്കുന്നവർ അത്തരം സ്ത്രീകൾ പാചകം ചെയ്ത ഭക്ഷണം കഴിക്കാറില്ല അവരൊരുമിച്ചു ഒരു മുറിയിൽ താമസിക്കാറില്ല ഇത് ഒരു ഹൈന്ദവ ആചാരമാണ് മറ്റു സമുദായങ്ങളിൽ സ്ത്രീ സംസർഗം ഒഴിവാക്കൽ എന്നത് കൊണ്ടു സ്ത്രീ പുരുഷ സംയോഗം ഒഴിവാക്കുക എന്നതാണു ആചാരം
സ്ത്രീയും പുരുഷനും പരസ്പരം ഇണകളായി തുണകളായി പ്രവർത്തിക്കലാണു മനുഷ്യ ധർമം അവരെ പരസ്പരം ഭിന്നിപ്പിക്കൽ പൈശാചിക ധർമം
ആരാണു മുസ്ലിം ആരാണു കാഫിർ സാക്ഷാൽ തമ്പുരാനല്ലാതെ ആർക്കും നിശ്ചയിക്കാൻ കഴിയില്ല എല്ലാ മുസ്ലീംകളും മുസ്ലിമായി ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യണമേ എന്ന് പ്രാർത്തിക്കുന്നവരാണു ഏത് നിമിഷവും വിശ്വാസം ഉണ്ടാകാവുന്നതും ഇല്ലാതാകാനും സാധ്യതയുള്ളതാണ് പിന്നെ സ്മശാനം നടത്തി കൊണ്ടു പോകുന്ന മഹൽ ഭാരവാഹികൾ എല്ലാവരും യഥാർത്ത മുസ്ലീംകളാണൊ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു മനുഷ്യത്വത്തിൻ പേരിൽ അയൽവാസ ബന്ധത്തിന്റെ പേരിൽ അനുകമ്പ കാണിക്കാത്തവർ മുസ്ലിമാവാൻ തരമില്ല
ശാസ്ത്ര സാകേതിക വളർച്ച എന്റെ മത വിശ്വാസം കൂട്ടാൻ കാരണമായി എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ? പല നിരീശ്വര വാദികളുടെയും യുക്തിവാദികളുടെയും വാദങ്ങൾ വായിക്കുമ്പോൾ ചാഞ്ചാടുന്ന വിശ്വാസമായിരുന്നു എന്റെത് എന്നാൽ ദൈവ ത്തിന്റെ അപാര അറിവും കഴിവും എക്കങ്ങു ദഹിക്കുമായിരുന്നില്ല എങ്ങനെ ഓരോ ജീവിയുടെയും ഓരോ വാക്കും നോക്കും എല്ലാം രേഖപെടുത്തി വെച്ചു അത് വിചാരണ വേളയിൽ ഹാജരാക്കി അതിന്റെ അടിസ്ഥാനത്തിൽ പ്രതിഫലം നല്കുക അസാധ്യമെന്നായിരുന്നു എന്റെ പക്ഷം എന്നാൽ ഇപ്പോഴത്തെ ശാസ്ത്ര സാംകേതിക വികസനം അത് മനുഷ്യന് സാധ്യമാല്ലെന്നിരിക്കലും സർവ വും അറിയുന്ന കഴിവുറ്റ ദൈവത്തിനു എല്ലാം സാധിക്കും എന്ന വിശ്വാസത്തിലേക്ക് എന്നെ നയിച്ചു
നമ്മുടെ ചിത്രങ്ങളും വാക്കുകളും ശബ്ദങ്ങളും എത്ര വേഗത്തിലും വിനിമയം ചെയ്യപെടുന്നു സൂക്ഷിക്കപെടുന്നു ആവശ്യപ്രകാരം പുനര്ആവിഷ്കരിക്കപെടുന്നു
നമ്മുടെ ചുറ്റും നാം കാണാത്ത ,കേള്കാത്ത്ത എത്ര ചിത്രങ്ങളും വാക്കുകളും എത്ര എളുപ്പത്തിൽ കമ്പ്യൂട്ടർ,ടി വി ,റേഡിയോ മുഖേനെ നമുക്ക് ആസ്വദിക്കാനാവുന്നു ? ഇതൊന്നും ഇല്ലാത്ത കാലത്ത് ഈ ശബ്ദങ്ങളൂം ചിത്രങ്ങളും നമ്മുടെ ചുറ്റിലും ഉണ്ടെന്നു അമ്മ പറഞ്ഞാലും വിശ്വസിക്കുമായിരുന്നോ ?
വിശ്വാസം കൂടാൻ കാരണം വയസായതോ ? ശാസ്ത്ര സാങ്കേതിക വികസനമോ
?19/1/2015
No comments:
Post a Comment