ജന്മ
ദിനം മൌലിദ് ആഘോഷം
മഹത്തുക്കളുടെ ജന്മ ദിന ,ചരമ ദിന ആഘോഷങ്ങൾ ,ആചാരങ്ങൾ ആ മഹതീ മഹാന്മാരുടെ ആദർശങ്ങൾ മാതൃകകൾ വാപിക്കാനുതകണം അവരുടെ ആദർശ ,പ്രവർത്തനങ്ങൾ അനുസരിക്കും വിധമാകണം മാനിക്കുന്നതും അനുകരിക്കുന്നതും ആത്മാർത്തത ഉള്ളതുമാകണം
മഹത്തുക്കളെ ആദരിക്കൽ മാനവ സംസ്കാരം വളരാൻ ആവശ്യമാണു
ആദരിക്കൽ അതിര് കടന്നു ആരാധനയുടെ ,അനുഷ്ടാനത്തിന്റെ ,ആചാരത്തിന്റെ രൂപം പ്രാപിക്കുമ്പോൾ അത് മഹാന്മാരെ ആദരിക്കുന്നതിൽ നിന്നും അവഹേളിക്കും തലത്തിലേക്കു മാറുന്നതായി കാണാവുന്നതാണ് ഉദാഹരണമായി വിഗ്രഹ ആരാധനയെ നിരോധിച്ച ശ്രീ ബുദ്ധന്റെയും ,ജീസസിന്റെയും ,മുഹമദ് നബിയുടെയും ,ശ്രീ നാരായണ ഗുരുവിന്റെയും ,മഹാത്മാ ഗാന്ധിയുടെയും അപധാനങ്ങൾ ആടിപാടി വിഗ്രഹവൽക്കരിച്ചു അവരെ ,അവരുടെ ആദർശത്തെ ,നിഗ്രഹിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നില്ലേ
ചില മഹാന്മാരെ പുകഴ്ത്തി പാട്ടുകളും ,കവിതകളും കഥകളും ഉണ്ടാക്കി അവർ ചരിത്രം രചിച്ച ചരിത്ര പുരുഷന്മാർ എന്ന നിലയിൽ നിന്ന് മാറ്റി ആൾദൈവങ്ങളാക്കി ചരിത്രത്തിൽ നിന്നും നാമാവശേഷിപ്പിക്കും വിധമല്ലേ കാര്യങ്ങൾ ചടങ്ങുകൾ നീങ്ങുന്നത്
ക്രിസ്തു മനുഷ്യനോ ദൈവമോ എന്ന് ക്രൈസ്തവ മതാനുയായികൾക്കിടയിൽ തന്നെ തിട്ടം പോര എന്നാലും ക്രിസ്തുവിന്റെ ജന്മ ദിനം ആഘോഷിക്കപെടുന്നു എന്നാണു ജനിച്ചതെന്നതും ക്രൈസ്തവർക്കിടയിൽ തന്നെ തർക്ക വിഷയമാണ് രൂപത്തിലും ഭാവത്തിലും വ്യത്യസ്ത ചിത്രങ്ങളും രൂപങ്ങളും പ്രതിമകളും വിഗ്രഹങ്ങളും ആരാധന രൂപങ്ങളും കാണാം ഇത് മൂലം ജീസസ് എന്ന മഹാൻ ചരിത്രമോ പുരാണമോ എന്ന സംശയിക്കുന്നവരെയും കാണാം
മുഹമ്മദ് നബിയുടെ കാര്യത്തിൽ അദ്ദേഹം മനുഷ്യനാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല എന്നാൽ ജന്മ ദിനം എന്നാണെന്നതിൽ തർക്കമുണ്ട് എങ്കിലും അദ്ദേഹത്തിന്റെ ജന്മ ദിനമായി റബീഹുൽ പത്രണ്ടു ആഘോഷിക്കപ്പെടുന്നു ചിലരാൽ ചിലയിടങ്ങളിൽ മിലാദ് നബി എന്ന പേരില് മൌലിദ് എന്ന അപദാന കവിത മുഹമദ് നബി മനുഷ്യനോ ,ദൈവമോ എന്ന സംശയം ഉദിപ്പിക്കും വിധമാണ് എന്നാൽ അദ്ദേഹത്തിന്റെ കർശന നിലപാടു മൂലം ചിത്രങ്ങളും പ്രതിമകളും നിലവിലില്ല അദ്ദേഹത്തിന്റെ ജന്മ സ്ഥലത്ത് ജന്മ ദിന ഒഴിവുമില്ല ,ശവ കല്ലറ ആരാധനയുമില്ല ,ആഘോഷവുമില്ല റബീഹുൽ അവ്വൽ പന്ത്രണ്ടു നബിയുടെ
ചരമ ദിനമാണെന്നും പറയപ്പെടുന്നു
നബി ദിനം ജന്മ ദിനമായി ആഘോഷിക്കുകയാണ് ചരമ ദിനമായ അന്ന് അനുസ്മരണ ദിനമെന്ന ആചാരമെന്ന നിലക്കല്ലാതെ
എന്നാലും മൌലിദ് എന്ന ജന്മ ദിന കീർത്തനം ചില മുസ്ലിലീംകളെന്ന പേരില് അറിയ പെടുന്നവരുടെയിടയിൽ ചരമ ദിനത്തിലും ,ചരമ വാർഷിക ദിനത്തിലും ആലാപിക്കുന്ന ആലാപിപ്പിക്കുന്ന ആചാരം നിലവിലുണ്ട്
ദൈവാസ്ഥിക്യത്തിന്നു പ്രാമുഖ്യം കൊടുക്കാത്ത ബുദ്ധനെ വിഗ്രഹമാക്കും വിധമാണ് ബുദ്ധമതാനുയായികൾ അദ്ദേഹവും കർമത്തിന്നാണു മുന്ഗണന നല്കിയതെങ്കിലും അദ്ദേഹത്തിന്റെയും ജന്മ ദിനം കർമ ദിനമല്ല ഒഴിവ് ദിനമാണ് സാധാരണ ജനങ്ങള്ക്കല്ല സർക്കാരിന്നും സർക്കാർ സ്ഥാപനങ്ങള്ക്കും
ശ്രീ നാരായണ ഗുരു മനുഷ്യനാണെന്നതിൽ സംശയമില്ല കണ്ണാടി പ്രതിഷ്ഠ നടത്തിയ അദ്ദേഹത്തിന്റെ നിഴൽ ഇന്ന് ശ്രീ നാരായണ ഗുരു ദേവനെന്ന വിഗ്രഹമായി പരിണാമം വന്നിരിക്കുന്നു അദ്ദേഹhത്തിന്റെ പ്രതിമകൾ സ്ഥാപിക്കാനാണ് താത്പര്യം സർക്കാർ വക പ്രതിമ ഡൽഹിയിൽ സ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു മദ്യം വിഷമാണ് മദ്യം ഉണ്ടാക്കരുത് ,വില്ക്കരുത് എന്ന് പഠിപ്പിച്ച ,മതമല്ല മനുഷ്യനാണ് പ്രധാനമെന്ന അധ്യാപനത്തിനെ മാനിക്കും ,ആ ആദർശം വ്യാപിപ്പിക്കും എന്നല്ല പ്രതിമ സ്ഥാപിക്കും എന്നതിലും പൂമാല ഇട്ടു പൂജിക്കും എന്നതിലേക്ക് കാര്യങ്ങൾ ചുരുങ്ങുന്നത് കഷ്ടം അദ്ദേഹത്തിന്റെ ജന്മ ദിനവും ചരമ ദിനവും കർമ രഹിത ദിനമാണ് ഒഴിവ് ദിനമാണ് ചിലർക്ക്
മഹാത്മാ ഗാന്ധിയുടെയും ജന്മ ദിനവും ചരമദിനവും ആചരിച്ചും ഒഴിവാഘൊഷിച്ചും അദ്ദേഹത്തെ വിഗ്രഹവൽക്കരിച്ചു പ്രതിമ പ്രതിഷ്ഠ നടത്തിയും അദ്ദേഹത്തെ ചരിത്ര പുരുഷനെന്ന നിലയിൽ നിന്ന് മാറ്റി അദ്ദേഹത്തിന്റെ ആദർശങ്ങളെ അവഗണിക്കുന്ന വിധത്തിലല്ലേ കാര്യങ്ങൾ
അവസാന നിമിഷം വരെ കർമ നിരതനായ അദ്ദേഹത്തിന്റെ മാതൃക അവഗണിച്ചു എത്രയോ മഹാന്മാരുടെ ജന്മ ചരമ ദിനങ്ങളാണ് കർമ രഹിത ഒഴിവ് ദിനമാക്കി കൊണ്ടിരിക്കുന്നത് ഐൻസ്ടിൻ സംശയിച്ച പോലെ ഗാന്ധിജി എന്ന മനുഷ്യൻ ചരിത്ര പുരുഷനോ ആൾദൈവമൊ പുരാണ മോ എന്ന് വരും തലമുറകൾ സംശയിക്കും വിധമല്ലേ വിഗ്രഹവല്ക്കരണം നടക്കുന്നത്
ചരിത്രം ശ്രീ ക്രിഷ്ണനന്റെയും ,ശ്രീ രാമന്റെയും മനുഷ്യ ജന്മത്തെ കുറിച്ചു വ്യക്തമായ വിവരം നല്കുന്നില്ല എങ്കിലും അവരുടെയും ചിത്രങ്ങളും പ്രതിമകളും വിഗ്രഹങ്ങളും നിലവിലുണ്ട് അവരുടെയും ഓർമ്മക്കായി ഒഴിവ് ദിനങ്ങളും ആഘോഷങ്ങളും ആചാരങ്ങളും തുടരുന്നു
ഈ ആചാരങ്ങളും അനുസ്മരണകളും അവർ ഉന്നയിച്ച നടപ്പിലാക്കിയ ആദർശങ്ങൽ സൽകർമങ്ങൾ അനുകരിക്കാൻ പ്രാവർത്തികമാക്കാൻ സഹായകമാകട്ടെ എന്ന് ആശിക്കുന്നു ആശംസിക്കുന്നു പ്രാർഥിക്കുന്നു പ്രവർത്തിക്കുവാൻ വേണ്ടി കേണപേക്ഷിക്കുന്നു ഒഴിവ് ദിനത്തിലും 3/1/2015
No comments:
Post a Comment