Monday 31 August 2015

സത്യമേവ ജയതേ ഓം ശാന്തി സലാം സമസ്ത ലോകോ സുഖിനോ ഭവന്തു


vപ്രവാചന്മാർ എല്ലാ ദേശങ്ങളിലും പല കാലങ്ങളിലായി വന്നിട്ടുണ്ടെന്നാണു മുസ്ലിം വിശ്വാസം അതാണു ഖുറാൻ പറയുന്നത് ആ നിലക്ക് ഭാരതത്തിൽ വന്ന പ്രവാചകന്മാരായിരിക്കാം ശ്രീ കൃഷ്ണനും ,ശ്രീ ബുദ്ധനും ,ശ്രീ രാമനും മഹാ മഹർഷികളും ,മനുവും ,വ്യാസനും ,പതന്മ്ജലിയും മറ്റും അവരെ ആദരം മൂത്ത ഭക്തർ,കവികൾ ,കലാകാരന്മാർ ,കച്ചവടക്കാർ മനപൂർവമായോ ,ആത്മാർത്തമായോ ,നിഷ്കളങ്കമായോ,ദൈവമാക്കി സർവോന്നത പദവി നല്കിയതാകാം

അങ്ങനെ അനുമാനിക്കാനെ നിവൃത്തിയുള്ളൂ യേശുവിനെ ദൈവമാക്കിയ പോലെ യേശു തന്നെ പിതാവിന്റെ ഔന്നത്യം പരമാധികാരം പല വിധത്തിൽ ഊന്നി പറഞ്ഞിട്ടും ബൈബിളിൽ വ്യക്തമാക്കിയിട്ടും ,പിതാവിനെ വെല്ലുന്ന ദൈവമാക്കി യേശുവിനെ മാറ്റിയതു പോലെ തന്നെയാവാം ശ്രീ കൃഷ്ണനെയും ,ശ്രീ രാമനെയും ശ്രീ ബുദ്ധനെയും ശ്രീ നാരായണെയും ആൾ ദൈവമാക്കൽ ഒരു പ്രവണതയാണു മുഹമദിനെയും അദ്ദേഹത്തിന്റെ അനുയായികളിൽ ചിലരെയും അതിര് വിട്ടു പ്രവാചകൻ എന്നതിൽ കവിഞ്ഞു ദൈവത്തിന്റെ കഴിവുകൾ ഉള്ള ആൾ ദൈവമാക്കി ആരാധിക്കുന്നത് പോലെ
ആൾ ദൈവങ്ങൾ ഉണ്ടാകുന്നതും ഉണ്ടാക്ക പെടുന്നതും നേതാക്കൾ ഉണ്ടാകുന്നത് പോലെ ഉണ്ടാക്കുന്നത് പോലെ ഒരു കച്ചവടമാണ് തന്ത്രമാണ്

എല്ലാറ്റിലും സാദൃശ്യം കാണാം കാഴ്ച പല വിധത്തിലാകാം സത്യം കാണാൻ കഴിയട്ടെയെന്നാശിക്കാം അതിന്നായി പ്രാർത്തിക്കാം പ്രവര്ത്തിക്കാം കഴിയുമ്പോലെ കഴിയുന്നിടത്തോളം

No comments:

Post a Comment