Thursday, 6 August 2015

ഇഷ്ടം പ്രകടിപ്പിക്കണം ?



എന്റെ ഔദ്യോകിക ജന്മ ദിനമായ ഇന്നലെ വളരെ അധികം പേര് ജന്മദിനാശംസൾ നേർന്നു, എന്നോടിഷ്ടം പ്രകടിപ്പിച്ചിരുന്നു ,അങ്ങനെ ആശംസകൾ അറിയിച്ചവർക്കും,അറിയികാത്ത ,എന്റെ സകല ഇഷ്ടക്കാരെയും എന്റെ നന്ദി അറിയിക്കാൻ സന്തൊഷമുണ്ട്

,ബന്ധങ്ങൾ നിരന്തരം നില നിർത്തണം എന്നൊക്കെ ഞാനും ഇടക്കൊക്കെ ഓർമിപ്പിക്കും എങ്കിലും മെസ്സേജ് ബോക്സും ,നോടിഫിക്കേഷനുകളും നോക്കുന്ന പതിവും ,ജന്മ ദിന ആശംസകൾ അയക്കുന്ന പതിവും എനിക്കില്ല എന്റെ വാളിൽ ,വരുന്ന ജന്മ ദിന ,വിവാഹ വാര്ഷികം മുതലായവയ്ക്ക് ഞാൻ ഒരു ഇഷ്ടം രേഖപ്പെടുത്തും ,അല്ലെങ്കിൽ ആരെങ്കിലും ആശംസകൾ അറിയിച്ചതിനു ഒരു ഇഷ്ടം പ്രകടിപ്പിക്കുന്ന രീതിയാണെനിക്കുള്ളത് എന്ന് വെച്ചാൽ എനിക്ക് ആശംസകൾ അറിയിച്ച അധികം പേർക്കും ഞാൻ ആശംസകൾ അറിയിച്ചവർ ആയിരിക്കുകയില്ല എന്നർത്ഥം അങ്ങനെ ഇഷ്ടം ഉള്ള പലർക്കും ആശംസകൾ അറിയിക്കുക എന്ന ആചാരം അനുഷ്ടിച്ചില്ല എന്ന കുറ്റത്തിന്നാണു എന്റെ ഈ പരസ്യ മാപ്പ്

പിന്നെ എന്നോട് ഇഷ്ടമുള്ള പലരും ആശംകൾ അറിയിച്ചില്ല എന്നതിൽ പരിഭവം ഇല്ല പരിഭവപ്പെടേണ്ടതില്ല എന്നതാണു സത്യം എല്ലാവർക്കും ആശംസകൾ അറിയിക്കാൻ പറ്റിയില്ല എന്നതിനാൽ എന്നെ ഇഷ്ടം ഇല്ലമല്ല എന്ന് ധരിക്കുന്നത് തെറ്റല്ലേ?
ഇഷ്ടം ഉള്ളവര്ക്കൊക്കെ ആശംസകൾ അറിയിക്കുക എന്നത് പ്രായോഗികമല്ലലോ? ഞാനും ഒരു പ്രായോഗിക ,പ്രയോജന വാദിയായതിനാലാണു ,എന്റെ പല ഇഷ്ടക്കാർക്കും എന്റെ ആശംസകൾ അറിയിക്കാൻ അമാന്തം കാണിക്കുന്നത് അത് കൊണ്ടു ഇഷ്ടമുള്ളവരെ എന്റെ ആശംസകൾ ,ആദരാഞ്ജലികൾ മുതലായ അനുഭാവ പ്രകടനങ്ങൾ അറിയിച്ചില്ലെങ്കിൽ തന്നെ നിങ്ങളോടെനിക്കു അനുഭാവം ഉണ്ടു

നിങ്ങളുടെ ദുഃഖം എന്നെ ദുഖിപ്പിക്കും ,നിങ്ങളുടെ സന്തോഷങ്ങളിൽ എനിക്കും സന്തോഷം ഉണ്ടു നിങ്ങളും അങ്ങനെ തന്നെ ആയിരിക്കും എന്നാണെന്റെ അനുമാനം അതാണു മനുഷ്യ സ്വഭാവം ,മനുഷ്യത്വം

അതിന്നാലാണല്ലോ ,നിത്യ പ്രാർത്തനയിൽ എല്ലാ സ്വന്തക്കാർക്കാർക്കും ,ബന്ധക്കാര്ക്കും ,ഇഷ്ടക്കാർക്കും അയൽക്കാർക്കും നാട്ടുകാർക്കും നന്മ കാംഷ്ക്ഷിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്തിക്കുന്നത് ആയതു കൊണ്ടു ഇഷ്ടമുള്ളവരെ എന്റെ പ്രാർതനകളിൽ നിങ്ങളെ പ്രത്യേകമായി പരിഗണിക്കാർ ഉണ്ടെന്ന സത്യം അറിയിക്കുന്നതിലെ സന്തോഷം അറിയിക്കുന്നു
ആശംസകളോടേ ,ശുഭം ഓം ശാന്തി സലാം ലാൽ സലാം സഫേദ് സലാം സകല വിധ അഭിവാദ്യങ്ങളും സ്നേഹ പുരസരം ,നന്ദിപൂർവ്വം നസ്തേ സർവ ശക്താ നന്ദി
അഭിനന്ദനങ്ങൾ ആശിർവാദങ്ങൾ ,സൊത്രങ്ങൾ
സ്നേഹം ആരും എന്നും എപ്പോഴും ഇഷ്ടപ്പെടും
കൊടുത്താൽ കിട്ടും ,കൊടുത്തില്ലെങ്കിലും കിട്ടാം

വിദ്വേഷം വിഷമാ ,വിഷമങ്ങളനവധിയുണ്ടാക്കും വിഷമാ,
വിഷം അധികം , വേണ്ടാ വിനകൾ പല വിധം ഉണ്ടാക്കാനെന്നതു നിജമാ
വിഷം തീണ്ടിയാലുടനെ ,തക്ക ചികിത്സ നേടിയാൽ,വിഷമങ്ങളിൽ
നിന്ന് മുക്തി കിട്ടാമെന്ന ബുദ്ധി ,വിദ്വേഷം വന്നാലും യുക്തമാ
6/8/2015


No comments:

Post a Comment