Saturday, 11 April 2015




ഇത് ലാഡ ചികിത്സകൻ പേറി നടക്കും ഗ്രന്തത്തിലുള്ളതാണ്
ലാഡ ചികിത്സകൻ ഊര് ചുറ്റുംബോൾ ,ഒരു കൊച്ചു
കുഞ്ഞു കണ്ണിൽ അസുഖമായി അലമുറയിടുന്നത് ശ്രദ്ദയിൽ പെട്ടു
അമ്മേ കുട്ടി കരയുന്നത് കണ്ടില്ലേ ,കേട്ടില്ലേ ,കണ്ണിലെ ദണ്ണം കൊണ്ടാ
അമ്മേ കുഞ്ഞിന്റെ ദണ്ണമൊക്കെ നമ്മ നിമിഷനേരം കൊണ്ടു
പമ്പ കടത്താം അമ്മേ അതിന്നുള്ള വിദ്യയൊക്കെ നമ്മെ പാർക്കലാം
അമ്മ ഒരു ഇറുബ് കബ്ബി കൊടുക്കുങ്കൊ കൊണ്ജം തീകനലും
കൊണ്ടു വന്നാച്ച തമ്പി കണ്ണുക്കു ദണ്ണം മാറാൻ വിദ്യയുണ്ട്

ഇങ്ങനെയൊക്കെ വാതോരാതെ വിളിച്ചു പറഞ്ഞു ,കക്ഷത്തിലെ കിത്താബ്
തുറന്നു വൈദ്യ വിധിഐ കാണിക്കുക കൂടി ചെയ്തപ്പോൾ ആ പാവം
അമ്മ കുട്ടിയെ ചികിത്സക്കായുള്ള ഒരുക്കം ചെയ്തു കൊടുത്തു
അപ്പോൾ ആ ലാഡ ചികിത്സകൻ ഹാവ ഭാവാതികളോടെ ,മന്ത്ര തന്ത്രങ്ങൾ
ചൊല്ലി ആ ചുട്ടു പഴുത്ത ഇരുമ്പ് കൻപി ആ കൊച്ചിന്റെ പിഞ്ചു കാൽപാദത്തിൽ അമര്ത്തി ആ കൊച്ചുകുഞ്ഞു വേദന കൊണ്ടു ആർത്ത് അലമുറയിട്ടു കരളയിക്കും വിധം കരയാൻ തുടങ്ങി ഗ്രാമീണരെല്ലാം ഓടി കൂടി എല്ലാവരും ലാഡ വൈദ്യനെ ദണ്ണിക്കാനൊരുമ്പെട്ടു
ആ ലാഡ വൈദ്യൻ ഗ്രന്ഥം തുറന്നു ചികിത്സ വിധി കാണിച്ചുകൊടുത്തു
അപ്പോൾ ആ വഴി വന്ന അക്ഷരാഭ്യാസമുള്ള ഒരു മാന്യൻ ഗ്രന്ഥം വാങ്ങി ലാഡ വൈദ്യൻ വായിച്ച വരിക്കു അപ്പുറം വായിച്ചു
കണ്ണിലെ ചീക്ക് വന്നാൽ കാലിലെ കാച്ചി പോട് ,ഇത് ആടുക്കും മാടുക്കും ചികിത്സ വിധി ഇത് കേൾക്കുമ്പോഴേക്കും മുറി വൈദ്യൻ ഉയീ രേ ശരണം എന്ന് വിചാരിച്ചു ഊര് വിട്ടോടി

മേമ്പൊടി മുറി വൈദ്യൻ ആളെ കൊല്ലും ഇതേ പോലെയാണ് പല യുക്തി വാദികളും ബുദ്ധി ജീവികൾ മതത്തെയും ഭാക്തിവാദികളും ശാസ്ത്രത്തെയും വിമർശിക്കുന്നത് പലപ്പോഴും വിഷയത്തെ കുറിച്ചു ഒരു പുല ബന്തം പോലുമില്ലാത്ത കാര്യങ്ങൾ അവതരിപ്പിക്കും അല്ലെങ്കിൽ അനവസരത്തിലും അപൂർണവുമായി ഉദ്ധരണികൾ കാച്ചും


No comments:

Post a Comment