Friday, 6 March 2015

മന കരുത്തും നിഷ്ചയ ദാർഡ്യവും



സർ
ഇന്നത്തെ പത്രത്തിൽ എന്റെ അയല്ക്കാരി ,കാലുകൾ ചെറുപ്പത്തിലെ പോളിയോ വന്നു തളർന്ന  മേരിയുടെ സേവനം പ്രസിധീകരിച്ച്ചതിന്നു നന്ദി അറിയിക്കുന്നു  അവർക്ക് അരക്കു താഴെ ,കാലുകൾക്ക് തളർച്ച വന്നതിനാൽ കൈകൾ സഹായത്താലാണ് നടക്കുന്നത് അയിനൂർ മാർത്തോമ സ്കൂൾ നൂറു മീറ്റർ  അടുത്തായതിനാൽ  അക്ഷരാഭ്യാസം സാധ്യമായി ബാക്കിയെല്ലാം അവർ സ്വയം പടിച്ചെടുക്കുകയായിരുന്നു  മന കരുത്തും നിഷ്ചയ ദാർഡ്യവും  അനുകരണീയമാണ് അഭിനന്ദനാർഹമാണു
അയിനൂരിലെ പാവപ്പെട്ടവർക്ക് ,കാര്യമായ ഫീസൊന്നും ഈടാക്കാതെയുള്ള അധ്യാപനം വളരെ ഉപകാരപ്രദമാണ് അവർക്ക് അർഹിക്കുന്ന ആദരമോന്നും ലഭിച്ചില്ലെങ്കിലും അവർ ക്ലാസെടുത്ത അനേകം പാവപെട്ട ഗ്രാമീണർ അവരെ സ്നേഹ പൂർവ്വം ഓർക്കും
അവർ സ്ത്രീ  ,ഭിന്ന ശേഷിക്കാരുടെ ഉന്നമാനrത്തിന്നും ഉദാത്ത മാതൃകയാണ്
അവർ നമ്മെ  ചിന്തിപ്പിക്കുന്നത് ഉള്ള അനുഗ്രഹങ്ങൾ പോഷിപ്പിച്ചു എങ്ങനെ സംത്രുപ്തിയോടെ ജീവിക്കാമെന്നാണു
ശാരീരിക അവശതയെക്കാൾ മാനസിക വൈകല്യങ്ങൾ ,ബുദ്ധിഭ്രമം ,മന്ദ ബുദ്ധി  എന്നീ കഷ്ടതകൾ അനുഭവിക്കുന്നവർ സമൂഹത്തിൽ അനവധി ഉണ്ട് അവരെ സംരക്ഷിക്കുക എന്നത് ഒരു വ്യക്തിക്കോ ,കുടുബത്തിനോ താങ്ങാവുന്നതിന്നു അപ്പുറമാണ്  ആയതിന്നാൽ അത്തരം വ്യക്തികളെ സംരക്ഷിക്കുന്നത് സാമൂഹ്യ ബാധ്യതയായി കണക്കാക്കി സർക്കാർ വേണ്ടുന്ന സംവിധാനങ്ങൾ ഒരുക്കണം  ഇപ്പോൾ   രംഗത്ത് സേവനം ചെയ്യുന്ന സന്നദ്ധ പ്രവർത്തകർക്ക് ,സംഘടനകള്ക്ക് ,സംരംഭങ്ങൾക്ക്‌  വേണ്ടുന്ന എല്ലാ സഹായ സഹകരണങ്ങളും നല്കണം
കേരള ബജറ്റ് നയ പ്രഖ്യാപനത്തിൽ ഭിന്ന ശേഷിക്കാരെ കുറിച്ചു നയ രൂപികരണം ,നടത്തും എന്ന് കണ്ടു ഇക്കാര്യത്തിൽ താങ്കളും താങ്കളാൽ കഴിയും വിധം അന്വേഷണം നടത്തി ,മുഖ ലേഖനം എഴുതി , ബഹു ജന പിന്തുണ  സമാഹരിച്ചു സർക്കാരുമായി സഹകരിക്കുമെന്നാശിക്കുന്നു

ഇത്തരുണത്തിൽ കേന്ദ്ര സർക്കാരും കേരളത്തിനു നിംസ് സർവ കല ശാല നല്കി  അഭിനന്ദാർഹമായ നീക്കം നടത്തിയത് ഓർമ്മിക്കുന്നു

ഇത്തരം അനവധി അനുകരണീയ വ്യക്തികളെ സമൂഹ ശ്രദ്ധയിൽ കൊണ്ടു വന്ന മാധ്യമങ്ങൾ  എല്ലാം ക്രൊഡീകരിച്ചു ഒരു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചാൽ അത് അനേകർക്ക്ഊര്ജം നല്കാനുതാകും


എന്ന് മുഹമദലി ,തൈകാട് ഗുരുവായൂര് 7/3/20015

No comments:

Post a Comment