Thursday 25 August 2016

നായ്ക്കളെ കൊന്നാല്‍ കോടതിയലക്ഷ്യം ; കേരളത്തിന് മുന്നറിയിപ്പ്

നായ്ക്കളെ കൊന്നാല്‍ കോടതിയലക്ഷ്യം ; കേരളത്തിന് മുന്നറിയിപ്പ്: ന്യൂഡല്‍ഹി : തെരുവുനായ്ക്കളെ കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. നായ്ക്കളെ കൊല്ലുന്നത് നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി...

തെരുവ് നായകൾ മൂലമുണ്ടാകുന്ന കഷ്ടപ്പാടുകൾ കൂടുന്നു കഷ്ടപ്പെടുന്ന പാവങ്ങളുടെ കാര്യം കഷ്ടം തന്നെ എന്നാലും തെരുവിലെ പട്ടികളെ ഇല്ലാതാക്കാനല്ല സർക്കാർ ശ്രമം ?
പട്ടികളെ വന്ധീകരിച്ചു പട്ടി ശല്യം ഒഴിവാക്കുക പ്രായോഗികമോ ?
ഒറ്റ പട്ടിയെ വന്ധീകരിക്കാൻ രണ്ടായിരം ചിലവാൻ സർക്കാരിന് സാമ്പത്തിക ശേഷിയുണ്ടോ ?
മൊത്തം പട്ടികളെ വന്ധീകരിക്കാൻ എന്ത് വരും ?
വന്ധീകരിച്ച പട്ടികൾ വർദ്ധിത വീര്യത്തോടെ തെരുവ് വാഴുമോ ?
വന്ധീകരിച്ച പട്ടികൾക്ക് പേ പിടിക്കില്ലേ ?അവ കടിച്ചാൽ പരുക്ക് പറ്റില്ലേ ?അവയുടെ കടിയേറ്റാൽ കുത്തി വെപ്പ് വേണ്ടേ ? കുത്തി വെപ്പിന് എന്ത് സഹായം കൊടുക്കും മന്ത്രി പുംഗവാ ?
കുത്തിവെച്ച തെരുവ് നായ കടിച്ചാലും എത്ര കുത്തിവെപ്പ് എടുക്കണം ?
കുത്തി വെപ്പെടുക്കാൻ പണം വേണം പണിക്കു ഒഴിവ് വേണം ആര് സഹായിക്കും ?
പട്ടി പശു സംരക്ഷണ ഫണ്ടിൽ അതിന്നു ഫണ്ട് കാണുമോ ?
പട്ടി സംരക്ഷണ നിയമം മാറ്റാനൊരു മാർഗവും ഇല്ലയോ ?നിയമ പണ്ഡിതരെ നിയമ സഭ സാമാജികരെ
സാമൂഹ്യ പ്രതിബദ്ധത ഉള്ളവരെ ?

No comments:

Post a Comment