Tuesday 14 June 2016

PROHIBIT WRONGS PROMOTE RIGHTS : കമ്മ്യൂണിസവും ഇസ്ലാമും തമ്മിലുളള വ്യത്യാസം musthaf...

PROHIBIT WRONGS PROMOTE RIGHTS : കമ്മ്യൂണിസവും ഇസ്ലാമും തമ്മിലുളള വ്യത്യാസം musthaf...


ചടങ്ങുകൾ ആചാരങ്ങൾ അനുഷ്ടാനങ്ങൾ ഉണ്ടാകുന്നതെങ്ങനെയെന്നു ചിന്തിക്കുന്നത് രസകരവും വിജ്റ്റാനപ്രദവുമാകാം
പലതും പൂർവികരോടുള്ള ആദരവും പാരമ്പര്യത്തോടുള്ള അമിത ഇഷ്ടവുമാകാം കാരണം
ചിലതിനു കാരണം അന്ധമായ വിശ്വാസം ആകാം
 പൈതുകത്തെ, പാരമ്പര്യത്തെ ചോദ്യം ചെയ്യാൻ ത്രാണി ഇല്ലാതതിനാലുമാകാം
മറ്റു ചിലതിന്ന് കാരണം നമ്മുടെ പ്രാകൃത പൂർവികരുടെ മേൽ ആരോപിക്കപ്പെടുന്ന
ആ സഹജ സ്വഭാവം, അനുകരണം ആകാം എന്ന് വെച്ചാൽ കുരങ്ങ സ്വഭാവം
ഒന്നും ചിന്തിക്കാതെ, എന്റെ കാക്ക കാരണവന്മാർ ചെയ്തിരുന്നത് ഞാനായി വേണ്ടെന്നു വെക്കേണ്ടായെന്ന സ്വഭാവം
പിന്നെ ആചാരങ്ങൾക്കും അനുഷ്ടാനങ്ങൾക്കും യുക്തി വേണമെന്നു ശഠിക്കുന്നത്  ശരി യല്ലയെന്ന ചിന്തയുമാകാം
വിശ്വാസ്ത്തിലെന്തു  യുക്തി?   അവ വെറും വിശ്വാസം  അല്ലേ?  മറ്റൊന്നാണു ശരി എന്നറിയുമ്പോൾ മാറുന്നതല്ലേ വിശ്വാസം?
പല പ്രവാചകരും ചില ആചാരങ്ങളെ ചോദ്യം ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങൾ ചരിത്രത്തിൽ കാണാമല്ലോ?

അബ്രഹാമും മുഹമദ് നബിയും ജീസസും  മോശ നബിയും  വിഗ്രഹാരാധനയെ,എതിർത്തു ,ഏക ദൈവ വിശ്വാസത്തെ പ്രബോധനം ചെയ്തപ്പോൾ എല്ലാവരും എതിർത്തത് പൂർവികരുടെ ആചാര വിശ്വാസങ്ങൾ ഉപേക്ഷിക്കാൻ ഞങ്ങൾ തയാറില്ലയെന്നു പറഞ്ഞല്ലേ ?

ശവ കല്ലറ ,കബർകളുടെ മേൽ വിളക്കു കത്തിക്കുന്നതും പുഷ്പാലങ്കാരം ഹാരം അർപ്പിക്കലും തിരി കത്തിക്കലും ആചാര വെടികൾ വെക്കലും ഉണ്ടായതിനു അടിസ്ഥാനം എന്താ ? എല്ലാം ഒരു അടിസ്ഥാനവും അർത്ഥവും ഇല്ലാത്ത വെറും ആചാരങ്ങൾ ? സത്യപ്രതിട്ന ക്ക് മുമ്പേ രക്ത സാക്ഷികളുടെ സ്മാരക സ്തൂപങ്ങളിൽ പുസ്പാര്ച്ച്ന, പൂമാലയിടൽ വെടിക്കെട്ട് മുതലായ ആധുനിക ആചാരങ്ങളും
മനുഷ്യന്റെ ആ പാരമ്പര്യ സ്വഭാവത്തിന്റെ   സ്വാഭാവിക പരിണാമം തന്നെ
പരിണാമം ജൈവികം മാത്രമല്ല , സാമൂഹികവുമായ ഒരു പ്രതിഭാസമാണെന്നല്ലേ
ഇത് സൂചിപ്പിക്കുന്നത്

കബർ പൂജ നിഷിദ്ധമാണെന്ന് പറയുന്ന ഇസ്ലാം മത വിശ്വാസികളും ,ഇന്ത്യ ,ഇറാൻ മുതലായ രാജ്യങ്ങളിൽ കബരിമ്മേൽ  പൂജ നടത്തുന്നതായി കാണാം ക്രൈസ്തവ വിശ്വാസികളിലും ഇത് കാണാം ഇത് വമ്പനായ മുമ്പനെ,മുത്തപ്പനെ ,മൂപ്പനെ ആരാധന മൂർത്തിയായി കുടിയിരുത്തി ,ആരാധിക്കുന്ന ഭാരാതീയ പാരമ്പര്യത്തെയല്ലേ സൂചിപ്പിക്കുന്നത്
പൈത്രുകം , പാരമ്പര്യം പമ്പര വിഡ്ഡിത്വം ആണെങ്കിലും വിട്ടൊഴിയാൻ വളരെ
പ്രയാസമാണല്ലേ അതല്ലേ യുക്തി വിചാര തളർച്ച ഭക്തി വിചാര   വളർച്ചക്ക് കാരണം?



സദുദ്ധേശങ്ങളെല്ലാം സഫലമാകട്ടെ 
സൽക്കാര്യങ്ങൾ അനുകരിക്കപ്പെടട്ടേ
 സർവ ശക്തൻ സഹായിക്കട്ടെ
 ദുഷ്ട ശക്തികൾ തുലയട്ടെ
 ദുഷ്ട വിചാരങ്ങൾ ചരമം അടയടട്ടേ

 

No comments:

Post a Comment