Monday 1 February 2016

ചെന്നിത്തലയ്ക്ക് രണ്ടു കോടിയും വി.എസ്. ശിവകുമാറിന് 25 ലക്ഷവും നൽകി:

ചെന്നിത്തലയ്ക്ക് രണ്ടു കോടിയും വി.എസ്. ശിവകുമാറിന് 25 ലക്ഷവും നൽകി:
എന്ത് കൊണ്ട് ആരോപണങ്ങൾ കൂടുന്നു ?  ആരോപണങ്ങൾക്ക്  കാപണം മുടക്കുണ്ടോ ?  വൻ  കോഴ കൊടുക്കുന്നവർ കള്ള പണക്കാർ അല്ലേ ? വരുമാന നികുതി വകുപ്പും ,റവന്യു ഇന്റലിജൻസ്  പോലീസ് എന്നീ വിഭാഗങ്ങൾക്കും  ഇത്തരം കോഴ കേസുകളിൽ ഉത്തരവാദിത്വം ഇല്ലേ ?

ഞാൻ ഒരു കുറ്റം ചെയ്തു  ഒരുത്തനെ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചു എന്ന് പരസ്യമായി പ്രഖ്യാപിക്കുമ്പോഴെങ്കിലും ,പ്രസ്തുത ക്രിമിനലുകളുടെ ,എക്കൗണ്ട്  പിടിച്ചെടുത്ത് ,ആ വ്യക്തികളെ ന്യായമായ രീതിയിൽ  ചോദ്യം ചെയ്‌താൽ ,കോഴ കൊടുക്കുന്നതും കുറയില്ലേ ?
നിയമത്തെ അട്ടി മറിക്കാൻ ,നിയമം ലംഘിക്കാൻ ,സ്വാധീനം ചെലുത്തി എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന വരെ ചോദ്യം ചെയ്യാൻ ,എഫ് ഐ ആർ ഇട്ടു കേസ് ചാര്ജ് ചെയ്യാൻ നിയമ  പാലകർക്കും ,മറ്റു അധികാരികൾക്കും   ബാധ്യത ഇല്ലേ ?   നിയമപരമായ ഉത്തരവാദിത്വം  നിർവഹിക്കാത്ത അധികാരികൾ അല്ലേ കോഴ ആരോപണങ്ങളിൽ ആദ്യ ശി ക്ഷക്കർഹർ
കുറ്റവാളിയെ അറിയാം എന്നാൽ ഞാൻ പറയില്ല എന്ന് ഉത്തരവാദിത്വം ഉള്ള നേതാക്കൾ പറയുമോ ?
അങ്ങനെ പറഞ്ഞവർ ഇപ്പോഴും വിലസുന്നത് ,ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥയോ ,കഴിവ് കേടോ ,സാമൂഹ്യ പ്രതിബദ്ധത കുറവോ അല്ലേ കാണിക്കുന്നത് ?  


No comments:

Post a Comment