Sunday, 5 July 2015

ഊസീക്കും ബി തക്കുവ




ഊസീക്കും ബി തക്കുവ എന്ന് ഉത്ബോധനം എല്ലാ വെള്ളി ദിവസങ്ങളിലും
ജുമാ നമസകാരത്തിന്നുള്ള ഇമാമിന്റെ പ്രസംഗത്തിൽ ,ഖുത്തുബയിൽ മാത്രം
കേൾക്കുന്ന ഒരു ഉത്ബോധനമാണൊ ? അല്ലെന്നത് സത്യം അത് പലപ്പോഴും നാം , പല ഇടങ്ങളിലും കേൾക്കുന്നതാണ് ,കേട്ടു കേട്ടു തഴമ്പിച്ചതാണു
അത് അത്രയ്ക്കധികം നമ്മൾ കേൾക്കുന്നതാണ് നമ്മുടെ കുഞ്ഞു നാൾ മുതൽ
മോനെ ,മോളേ സൂക്ഷിക്കണം എന്ന് അമ്മയിൽ നിന്ന് ,അച്ചനിൽ നിന്ന്
മൂത്തവരിൽ നിന്ന് ഗുരുക്കളിൽ നിന്ന് ഇണകളിൽ നിന്ന് തുണകളിൽ നിന്ന്
അങ്ങനെ നമ്മെ സ്നേഹിക്കുന്ന എല്ലാവരിൽ ,നിന്നും ,നമ്മളോട് കരുതലുള്ള
സർവരും സദാ ഉണർത്തുന്നതിന്നാലാണോ ,എല്ലാ ചുമരിലും കാണുന്നതിന്നാലണൊ ,സാർവത്രികമായ ഈ ഉപദേശം ,താക്കീത് അതിന്റെ
ഗൊരവത്തോടെ പരിഗണിക്കാറില്ല ,ഗൌരവം ഏറിയതാണ് എന്നത് നിസ്തർക്കമാണ്,ശ്രദ്ധിക്കണം ,സൂക്ഷിക്കണം എന്നതിൽ അശ്രദ്ധ അപകടകരം

വെള്ളിയാഴ്ച്ച പ്രസംഗത്തിലെ പ്രത്യേകത അത് ആഹ്വാനം ചെയ്യുന്നത് സ്വന്തത്തോടാണെന്നതാണു പിന്നെ സമൂഹത്തോടും
വേറെ ഒരു വ്യത്യാസം ഇതൊരു അനുഷ്ടാനത്തിന്റെ ഭാഗമായി കൃത്യമായി
നിർബന്ത ബാധ്യതയായി ആചരിക്കുന്ന ഒന്നാണെന്നതാണു

മനുഷ്യന്നു ഒഴിച്ചു കൂടാത്തതെല്ലാം ആചാരമായി അനുഷ്ടാനമായി മനുഷ്യനെ കൊണ്ടു ചെയ്യിക്കുന്നതാണല്ലോ മതത്തിന്റെ മാർഗം സദുദ്ധേശത്താലുള്ള ശീലം സൂക്ഷ്മത ,ശ്രദ്ധ കരുതൽ അത് വ്യക്തിക്കും സമൂഹത്തിന്നും വേണം

അത് കൊണ്ടാണതു നിരന്തരം ആവർത്തിച്ചു ആഹ്വാനം ചെയ്യുന്ന ഒരു അനുഷ്ടനമാക്കിയതു ,നിർബന്ധമാക്കിയത് അത് കൊണ്ടു ശ്രദ്ധിക്കണം
അവഗണിക്കരുത് ,പരിഗണിക്കണം എപ്പോഴും എല്ലാ തലത്തിലും അർത്ഥത്തിലും എല്ലാവരും ചിന്തിക്കണം പ്രാവർത്തികമാക്കണം
നോട്ടത്തിലും തേട്ടത്തിലും വാക്കിലും വർത്തമാനത്തിലും എഴുത്തിലും
എടുപ്പിലും നടപ്പിലും കൊള്ളലിലും കൊടുക്കുന്നതിലും ചിലവാക്കുന്നതിലും
സന്തതിയിലും,സമയത്തിലും സമ്പത്തിലും സമ്പർക്കത്തിലും സൂക്ഷിക്കുക

അല്ലാഹുവിനെ സൂക്ഷിക്കുക എന്ന് തന്നെയാണു ഖുത്തുബയിൽ പ്രാമുഖ്യം നല്കി ആഹ്വാനം ചെയ്യുന്നത് ആ ശ്രദ്ധ ഓർമ സൂക്ഷ്മത മനുഷ്യനെ നന്മയിലേക്ക് നയിക്കണമെന്ന് തന്നെ യാണു ഞാനും പറയാൻ ഉദ്ധേശിച്ചതു
നമ്മുടെ സമയം സമ്പത്ത് കഴിവുകൾ വാക്കുകൾ എഴുത്ത് മറ്റു അനുഗ്രഹങ്ങൾ എല്ലാം നമുക്ക് തന്നത് അള്ളാഹുവിനെ സൂക്ഷിച്ചു കയ്കാര്യം ചെയ്യാനാണ് എന്ന് പറഞ്ഞാൽ തെറ്റു പറ്റാതിരിക്കാൻ ശ്രധ്ധിക്കണമെന്നല്ലേ അല്ലാഹുവിനെ മറന്നു ഒന്നും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യരുതെന്നല്ലേ


No comments:

Post a Comment