Showing posts with label BEST WISHES. Show all posts
Showing posts with label BEST WISHES. Show all posts

Tuesday, 8 August 2017

കുറ്റവാളികളെ സംരക്ഷിക്കുന്നത് കുറ്റം

കുറ്റവാളികളെ സംരക്ഷിക്കുന്നത് കുറ്റം
കുറ്റവാളികൾക്ക് സംരക്ഷണം നൽകാൻ ഭീമ  ചിലവുകൾ
സർക്കാർ വഹിക്കുന്നു സർക്കാർ പണം പൗരന്റെ പണം
എല്ലാ പൗരന്മാരും കുറ്റക്കാരെ സംരക്ഷിക്കുന്നതിൽ പങ്കാളികൾ
കുറ്റക്കാരെ സംരക്ഷിക്കുകയെന്ന കുറ്റം ചെയ്യാത്തവരുണ്ടോ ?
കുറ്റവാളികളെ സംരക്ഷിക്കേണ്ടതിന്നാവശ്യമായ തുക കുറ്റക്കാരിൽ
നിന്നും ഈടാക്കേണ്ടേ ?കുറ്റവാളികൾ പാവങ്ങൾ ആണെങ്കിൽ മാത്രം
പോരെ സർക്കാർ കുറ്റവാളികളെ സംരക്ഷിക്കാൻ സർക്കാർ പണം
ചിലവഴിക്കുന്നത് ?

Tuesday, 13 December 2016

ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാനുള്ള എളുപ്പവഴികളുമായി മംഗളം പത്രം; മംഗളത്തിന്റെ വിവരക്കേട് വാര്‍ത്തയാക്കി ബി.ബി.സി

ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാനുള്ള എളുപ്പവഴികളുമായി മംഗളം പത്രം; മംഗളത്തിന്റെ വിവരക്കേട് വാര്‍ത്തയാക്കി ബി.ബി.സി


കൈ വായ്‌പ്പാ ,കൈ വിട്ടു പോകുന്നോ ,വിശ്വാസ്യത
കൈ വായ്‌പ ,ഒരു കൈ സഹായം ,അത്യാവശ്യത്തിന്ന്
കാശില്ല കാര്യം ചൊല്ലി ,ബാങ്കിനെ വിശ്വസിക്കാനൊക്കില്ല
എന്ന അവസ്ഥ ,കൈ വായ്‍പയെയും ,വിശ്വാസ വഞ്ചനയിലേക്ക്
ആനയിച്ചില്ലേ? ,കൈ വായ്പ തരാമെന്നേറ്റ തിയതിക്ക്
തരാനോക്കാത്തത് ,ബാങ്കർ ആണ് ചതിച്ചതെന്നാണ് ഭാഷ്യം
വിശ്വാസ്യതയിൽ ,മുന്നിൽ ,ബാങ്കാണ് ,വിശ്വാസ ലംഘനത്തിൽ
മുന്നിൽ എന്നാണു ,ജന സംസാരം ?,ശരിയും ?,ബാങ്ക് വിശ്വാസ
ലംഘനം നടത്തി ,ബാങ്കിലെ വിശ്വാസം നഷ്ടപ്പെടുത്തുമോ ,സംശയം ?
വാക്ക് കൊടുത്താൽ വാക്കായിരിക്കണം ,വാക്ക് മാറ്റൽ ആകരുത് ,

Sunday, 27 November 2016

ദൈവം പാതി ,പാതി നമ്മളും നന്നായാൽ



നല്ല പാതി മാത്രം നന്നായാൽ മതിയോ ?
നല്ല പതി മാത്രം നന്നായാൽ മതിയോ ?
നല്ലത് പാതിയും പതിയും നന്നാകുന്നത്
നാമൊന്ന് ,എന്നത് ,നരനും ,നാരായണനും
നരനും ,നാരിയും ,ഒന്നെന്നത് ,താൻ പാതി
നന്നെന്ന് പറഞ്ഞാൽ ,ഞാനും നീയും ഒന്നാ
മാധവ സേവാ മാനവ സേവാ ,ദൈവം
നിൻ കൽ ബാണ് ,കൽബിലും അടുത്താണ്
കണ്ണാണ് ,കണ്ണിനെ കാണില്ലെങ്കിലും കണ്ണെല്ലാം
കാണുന്നെന്ന സത്യം മറക്കാതെ കർമം അനുഷ്ടിക്കൂ
കർമം ,ഉറക്കെത്തേക്കാൾ ഉത്തമം ഉണരൂ
പ്രാർത്ഥി ക്കൂ ,പ്രവർത്തിക്കൂ ,കർമം അനുഷ്ടിക്കൂ


Sunday, 13 November 2016

https://plus.google.com/102094060563499008275/posts/4oRTjEZhgTD?_utm_source=1-2-2

Friday, 30 September 2016

തെരുവ് നായകളെ ഇല്ലാതെയാക്കുക എന്നാൽ നായ വർഗത്തെ ഉന്മൂലനം ചെയ്യുക എന്നതല്


ശ്രദ്ധക്കേണ്ട കാര്യം
ല
തെരുവ് നായകളെ ഇല്ലായ്മ ചെയ്യുക എന്ന യത്നത്തിലേർപ്പട്ടെന്ന കുറ്റത്തിന് പലർക്കെതിരെയും കേസുകൾ എടുത്ത് കൊണ്ടിരിക്കുകയാണല്ലോ ? എന്നിട്ടും പലയിടത്തും ഇത്തരം പ്രകടനപരമായ തെരുവ് നായകളെ നശിപ്പിക്കൽ യത്നം നിർബാധം നടക്കുന്നു കേസുകൾ കൂടുന്നു
ജോലി ഭാരം കൊണ്ട് പൊറുതി മുട്ടുന്ന കോടതികൾക്കും പോലീസിനും പണി കൂടുന്നു കാര്യക്ഷമത കുറയുന്നു

നിയമസമാധാനവും ,നിയമ പാലനവും നടത്താൻ ബാധ്യസ്ഥരായവർ യുക്തി പൂർവം മനുഷ്യ നന്മക്കു പ്രാഥമിക പരിഗണന നൽകി വിവേക പൂർണം മുന്ഗണനയനുസരിച്ചു കർമം ചെയ്യണം

നിയമം യഥാവിധി ഭേദഗതി വരുത്താൻ വേണ്ട ശുപാർശകൾ ചെയ്യണം
ആലംഭ ഹീനരും അശരണരുമായ വയസ്സരെയും, അംഗവിഹീനരെയും ,ബാലികാബാലന്മാരെയും നിഷ്ടൂരം വഴിയിൽ ആക്രമിക്കുകയും പലപ്പോഴും കാലപുരിക്കയാക്കുകയും ചെയ്യുന്ന വൻ ധിക്കാരികളെ കയറൂരി വിട്ടു കയ്യും കെട്ടി നിൽക്കുന്ന അധികാരികൾക്കെതിരെ ,നന്മ മാത്രം ലാക്കാക്കിയുള്ള ഇത്തരം സാഹസങ്ങൾ ഇനിയും വ്യാപകമാകും അവരുടെ കൂട്ടായ്മളുണ്ടാകും കേസുകെട്ടുകളാൽ പോലീസിന്റെയും കോടതിയുടെയും ഓഫിസുകൾ നിറയും അപ്പോഴെങ്കിലും അധികാരികളുടെ കണ്ണ് തുറക്കും തെറ്റായ നിയമങ്ങൾ മാറ്റപ്പെടും ,തെറ്റായ നിയമ വ്യാഖ്യാനങ്ങൾക്കു അവസാനമുണ്ടാകും

ഇവർ നിയമം ലംഘി ക്കുകയല്ല , നിയമപാലനത്തെ സഹായിക്കുകയാണ് ചെയ്യുന്നത് എന്ന് പറഞ്ഞാൽ തെറ്റില്ല തെരുവ് വൃത്തിഹീനമാക്കുന്ന ,തെരുവിൽ എന്ത് വൃത്തികേടും കാണിക്കുന്ന അക്രമം കാട്ടി അഴിഞ്ഞാടുന്നവരെ കുറക്കേണ്ടുന്നതിലേക്കു സൂചന നൽകും നടപടികളല്ലേ എടുക്കുന്നുള്ളൂ
മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കാര്യങ്ങൾക്കു തന്നെ ആവശ്യമായ പണം കണ്ടെത്താൻ നെട്ടോട്ടം ഓടുന്ന സർക്കാർ പട്ടികളെ വന്ധീകരിക്കാനും സംരക്ഷിക്കാനും പാട് പെടണമെന്നു പറയുതുന്നത് വങ്കത്തമല്ലേ ? അതിലും നല്ലത് ഒരു നായ സംരക്ഷണ സംസ്കരണ കമ്പനി തുടങ്ങി നായകളെ വളർത്തി ജീവനോടെയും അല്ലാതെയും ആവശ്യക്കാർക്ക് ലഭ്യമാക്കുകയല്ലേ ?

പോലീസും സർക്കാരും ജന നന്മക്കു മുൻഗണന നല്കണം മുൻഗണന നിശ്ചയിക്കുന്നതിന് സർക്കാർ തയ്യാറാകണം ഞാൻ നായകൾ മൂലം ഉണ്ടായ ഒരു നഷ്ടത്തെ കുറിച്ച് പോലീസ് മേധാവിക്കും നഗര സഭ അധികാരികൾക്കും പരാതി നൽകി നാളിതു വരെ ഒരന്വേഷണവും ഇതേ വരേഉ ണ്ടായില്ല

ഞാൻ അംഗ പരിമിതനാ യ ഒരു മുതിർന്ന പൗരനാണ് നായകൾക്കോ പൗരന്മാർക്കോ സംരക്ഷണത്തിന്ന് കൂടുതൽ അർഹത
അതിക്രമിച്ചു കടന്നു സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്യുന്ന നായകൾക്കെതിരെ ഒരു നടപടിയും ഇതേ വരെ എടുത്തില്ല അതിനാൽ ഭീഷണിപ്പെടുത്തൽ തുടരുകയും ചെയ്യുന്നു ഓരിയിട്ടു ഉറക്കം കെടുത്തുന്നു
പോലീസും സർക്കാരും ജന നന്മക്കു മുൻഗണന നല്കണം മുൻഗണന നിശ്ചയിക്കുന്നതിന് സർക്കാർ തയ്യാറാകണം ഞാൻ നായകൾ മൂലം ഉണ്ടായ ഒരു നഷ്ടത്തെ കുറിച്ച് പോലീസ് മേധാവിക്കും നഗര സഭ അധികാരികൾക്കും പരാതി നൽകി നാളിതു വരെ ഒരന്വേഷണവും ഇതേ വരേഉ ണ്ടായില്ല

Tuesday, 23 August 2016

? അസന്തുലിതാ ആഗോള പ്രകൃതി പ്രതിഭാസം വിരോധാഭാസംc


വിശപ്പ് തീർക്കാൻ ഭക്ഷണം കിട്ടാതെ പോഷണ ത്തിന്റെ അഭാവം മൂലം അനവധി ചരമം അടയുന്നതിനോടൊപ്പം ആർഭാട സദ്യകളും ധൂർത്തും കേരളത്തിലെ മാത്രം ഒരു പ്രതിഭാസമാണോ ?
ധൂർത്ത് സർവ രംഗത്തും കൊടി കുത്തി വാഴുന്നു സർവ രാജ്യങ്ങളിലും ഏറ്റ കുറച്ചിലുകൾ കാണാമെന്നു മാത്രം കരളലിയിക്കും കദന രംഗത്ത് കഷ്ടപ്പാടോടെ കഴിയുന്നവരോടൊപ്പം തന്നെ
എല്ലാ വിധ സുഖ ലോലുപതകളോടെ കുടിച്ചു കൂത്താടുന്നതും കാണാം അംബര ചുമ്പികൾ സൗധങ്ങളും ആർഭാട കൊട്ടാരങ്ങളും വാവഹന ങ്ങളും,വിവാഹ സദ്യ മേളകളോടൊപ്പം അന്നന്നത്തെ അന്നം കിട്ടാൻ അന്തി ഉറങ്ങാൻ ഇടമില്ലാതെ അലയുന്നവരെയും കാണാം ഇത് നമ്മുടെ നാട്ടിൻ മാത്രം ശാപമോ ?
ധൂർത്തതിനോടൊപ്പം അനർഹ സമ്പാദ്യം കാണും സാമ്പത്തിക അസമത്വം മുതലാളിത്വ രാജ്യങ്ങളുടെ മാത്രം ഒരു സവിഷേതയല്ല കമ്യൂണിസ്റ് രാജ്യങ്ങളിലും അഴിമതിയും ആർഭാടവും നടമാടുന്നുണ്ടെന്നത് സത്യമല്ലേ ധാർമികത പറയും മതങ്ങളിലും അസമത്വം നില നില്നിൽ ൽക്കു ന്നില്ലേ?
അസന്തുലിതാ ആഗോള പ്രകൃതി പ്രതിഭാസം വിരോധാഭാസംc

Sunday, 21 August 2016

മൊത്തം പട്ടികളെ വന്ധീകരിക്കാൻ എന്ത് വരും ?





to calicut
Sir,

The problem of attack by stray and street dogs is gaining,,unprecedented news
No day passes without the news of attack of dogs In Most cases, the culprits are stray dogs and victims are poor, students, old, weak, disabled ,and in common the people in the lower strata of society

Weaker sections need special care and protection Government and society have special responsibility towards them Local Bodies and other governmental agencies should act in a coordination to solve the problem

If there is any legal issues in the issue ,the same has to be overcome by moving courts or amending the concerned laws and rules
If the subject is central,one why can not all local bodies and state governments move resolutions to prompt the central government to amend the law ?


There is no ban on killing of dogs So why can not Livestock Development Board/ Meet products India ltd export the meet to countries li Korea ans states like Nagaland
Why cannot the dogs exported live?

Why the dogs cannot be dumped in forests which may help to reduce the stray dogs in street in one way and help to reduce the number of wild animals from forest coming to country sides and attacking rural farmers and their belongings

To keep the streets and environment clean is duty of all
Stray dogs will defecate and urinate and mate in public places The home departments, local self governments ,culture departments, health department all have responsibility to solve the issue stray dogs will terpass and attack in private parties and attack and rob people
Some times the stray dogs will die in public places as as well as private properties In both situations ,burial or disposing the dead body is the duty of local body as otherwise it may create health hazards


So may we beg authorities to solve the issue immediately





തെരുവ് നായകൾ മൂലമുണ്ടാകുന്ന കഷ്ടപ്പാടുകൾ കൂടുന്നു കഷ്ടപ്പെടുന്ന പാവങ്ങളുടെ കാര്യം കഷ്ടം തന്നെ എന്നാലും തെരുവിലെ പട്ടികളെ ഇല്ലാതാക്കാനല്ല സർക്കാർ ശ്രമം ?

പട്ടികളെ വന്ധീകരിച്ചു പട്ടി ശല്യം ഒഴിവാക്കുക പ്രായോഗികമോ ?

ഒറ്റ പട്ടിയെ വന്ധീകരിക്കാൻ രണ്ടായിരം ചിലവാൻ സർക്കാരിന് സാമ്പത്തിക ശേഷിയുണ്ടോ ?

മൊത്തം പട്ടികളെ വന്ധീകരിക്കാൻ എന്ത് വരും ?

വന്ധീകരിച്ച പട്ടികൾ വർദ്ധിത വീര്യത്തോടെ തെരുവ് വാഴുമോ ?

വന്ധീകരിച്ച പട്ടികൾക്ക് പേ പിടിക്കില്ലേ ?അവ കടിച്ചാൽ പരുക്ക് പറ്റില്ലേ ?അവയുടെ കടിയേറ്റാൽ കുത്തി വെപ്പ് വേണ്ടേ ? കുത്തി വെപ്പിന് എന്ത് സഹായം കൊടുക്കും മന്ത്രി പുംഗവാ ?

കുത്തിവെച്ച തെരുവ് നായ കടിച്ചാലും എത്ര കുത്തിവെപ്പ് എടുക്കണം ?

കുത്തി വെപ്പെടുക്കാൻ പണം വേണം പണിക്കു ഒഴിവ് വേണം ആര് സഹായിക്കും ?

പട്ടി പശു സംരക്ഷണ ഫണ്ടിൽ അതിന്നു ഫണ്ട് കാണുമോ ?

പട്ടി സംരക്ഷണ നിയമം മാറ്റാനൊരു മാർഗവും ഇല്ലയോ ?നിയമ പണ്ഡിതരെ നിയമ സഭ സാമാജികരെ

സാമൂഹ്യ പ്രതിബദ്ധത ഉള്ളവരെ ?

Wednesday, 6 July 2016

ഈദ് മുബാറക് വലിയ നാൾ ,പെരുന്നാൾ


ഈദ് മുബാറക് വലിയ നാൾ ,പെരുന്നാൾ ,ഐ ശ്വര്യപൂർവ മായിടട്ടെ ഏവർക്കും
ഈദുൽ ഫിത്തർ സഫലമാകട്ടെ പട്ടിണിയും പരിവട്ടവും പാടെ നാട് വിടട്ടെ പാരിതിൽ നിന്നും
അനാഥനെ ആദരിക്കാത്തവർ അറം പറ്റട്ടെ അനാഥരെയും അവശരെയും ഊട്ടാത്തവർ അറം പറ്റട്ടെ
അറ്റ കയ്ക്ക് ഉപ്പ് തേക്കാൻ പോലും ഉപകാരം ചെയ്യാത്ത അർക്കീസന്മാർ
ഓർക്കണേ ആർക്കാണ് കൂമ്പാരം കൂട്ടും സ്വത്ത് എന്നതിനെ ചൊല്ലി
ചോദ്യം ചെയ്യപ്പെടും ഒരു നാളെന്ന് അനുഗ്രഹങ്ങളെല്ലാം വിനിയോഗിച്ചതെങ്ങിനെയെന്നു
അപാര അനുഗ്രഹങ്ങളെത്ര അനുഭവിച്ചിടുന്നു നാമെല്ലാം
നമിക്കാം നന്ദിയോടെ സ്മരിക്കാം ,സർവം സമ്മാനിച്ച നാഥനെ

അള്ളാഹു അക്ബർ അള്ളാഹു അക്ബർ ലാ ഇലാഹ ഇല്ലള്ളാഹു അള്ളാഹു അക്ക്ബർ
അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദ്
അള്ളാഹു അവന്നല്ലേ സർവ ഉത്തമ നാമ ധാരി
സഹസ്ര നാമങ്ങളുള്ള സർവരും സ്തുതിക്കും സർവ ശക്തൻ
ഏകാനാം ആരാധനാർഹൻ രക്ഷകൻ ഈശ്വരൻ

Tuesday, 10 May 2016

ജീവിക്കുന്നവർക്കായി ജിഹാദ് ചെയ്യാൻ ജീവനുണ്ടോ ?




മരിച്ചവർക്ക് വേണ്ടി അടരാടാൻ ആരവം കൂട്ടുന്നവരെ
മരിച്ചവർക്ക് വേണ്ടി അടരാടാൻ ആരവം കൂട്ടുന്നവരെ
ഉയിരുണ്ടോ ?ഉശർ ഉണ്ടോ ?ഷീജ മരിച്ചു ,സൌമ്യയും
ഉണ്ടിവിടെ അനവധി പേർ ,പേരറിയാത്ത നിരവധി
അന്നന്നത്തെ അന്നത്തിന്നായി അധ്വാനിക്കാൻ തയ്യാറായി
അന്നം കിട്ടാൻ ,രണ്ടറ്റം മുട്ടിക്കാൻ ബുദ്ധിമുട്ടും അനേകം
അന്തിയുറങ്ങാൻ സുരക്ഷിത കൂര പോലും ഇല്ലാതെ
അന്തിക്ക് അന്യന്റെ,ആരാന്റെ ഔടാര്യത്താൽ ദാഹം
തീർക്കാൻ അല്പം തണ്ണീരിന്നായി അകലം അനവധി
താണ്ടുന്നവർ ,കണ്ണൊന്നു തുറന്നു ചുറ്റിലും നോക്കൂ
കണ്ണീര കയങ്ങൾ കാണാതെയാണൊ ,കണ്ടിട്ടും കണ്ടില്ല
എന്ന് നടിക്കുന്നതാണോ ,നാട്യങ്ങളും ,പ്രകടനങ്ങളും
പ്രകടിപ്പിക്കാൻ ഔദാര്യം നീട്ടാൻ ഇവിടെ ചുരുക്കം
സംഭവങ്ങൾ മാത്രമല്ല സംഭവിക്കുന്നത് സത്യം കാണൂ
നാട്ടിൽ നടക്കുന്ന അനീതികൾക്ക് നേരെയോന്നു നോക്കൂ
ആവും വിധം നാക്കാൽ ,വാക്കാൽ ,മനസ്സാൽ അടരാടൂ

Tuesday, 12 April 2016

വിഷുവിൻ വിശുദ്ധിയിൽ



വിഷുവിൻ വിശുദ്ധിയിൽ ആഘോഷം ആസ്വാദ്യകരം ആയിടട്ടെ
അമിതം ആകാതിരിക്കട്ടെ ഒന്നും അഹിതം ആകാതിരിക്കട്ടെ ഒന്നും
എല്ലാം നല്ലതിന്നാകട്ടേ , ആചാരങ്ങളും അനുഷ്ടാനങ്ങളും ആനന്ദ
ലബ്ദിക്കാകട്ടെ എല്ലാവർക്കും ,എല്ലാ ആഘോഷങ്ങളും എന്നാശിക്കാം
എന്നാ ആശംസകളോടെ ,പ്രത്യാശയോടെ ,പ്രത്യേക ആശംസകൾ

Sunday, 13 March 2016

ഓ മുഹമദ് ,ഓം ശാന്തി ഓതീടുന്നു ഒട്ടേറെ പേർ



ഓ മുഹമദ് ,ഓം ശാന്തി ഓതീടുന്നു ഒട്ടേറെ പേർ
ഓ മുഹമദ് ,സലാത്തും സലാമും ചൊല്ലീടുന്നു
ഒട്ടേറെ പേർ ,നിൻ പേർ കേട്ടോർ ,നിന്നോടിഷ്ടത്താൽ
ശ്രേഷ്ടരിൽ വിശിഷ്ടനാൻ നിൻ നാമം ചൊല്ലീടുന്നു
ഒട്ടേറെ വട്ടം ബാങ്ക് വിളികളിലും ,നമസ്കാരങ്ങളിലും
ഒട്ടും സംശയമതിലില്ല , നിൻ നാമത്തെ പോലെ ഉരുവിടും
നാമം ഉലകത്തിൽ വേറെ ഇല്ലെന്നതിൻ, സത്യത്തിൽ
ഒട്ടും സന്ദേഹമില്ലതിൽ ,യശസിൽ താങ്കളെ വെല്ലാനാളില്ല
സംസാരത്തിൻ ചരിത്രത്തിൽ ആളായി ,ആൾ ദൈവങ്ങളല്ലാതെ
സഹനത്തിൻ ,സ്നേഹത്തിൻ മൂർ ത്തി യാം യേശുവിനെ
സ്നേഹത്താലോ ,സ്വാർതഥ തയാലോ ആൾ ദൈവമാക്കിയില്ലേ?
മൂർത്തിയാക്കിയില്ലേ ?,വിചിത്ര വേഷങ്ങളാൽ പൂജ പാത്രമാക്കിയില്ലേ?



ഓ മുഹമദ് ,നിൻ കൂർമ ബുദ്ധി ,ഓർമിക്കാനൊരു ചിത്രം
ഒരു രൂപവും പാടില്ലെന്ന വിലക്കും ,നിന്നോർമ വളർത്തും
പ്രതിമകളൊന്നും ഇല്ലെന്നെങ്കിലും ,നിൻ മഹിമകളാൽ
നിൻ നാമം ആരു പുകഴ്ത്തിയാലും ഇകഴ്ത്തിയാലും
നിൻ വ്യക്തികത വിവരങ്ങൾ പോലെ ഏതു നേതാവിൻ
ചരിതം രേഖ പെടുത്തിയിട്ടുണ്ട് ചരിത്രത്തിലോ ,വാർത്തമാനത്തിലൊ?
ഇല്ല വേറെ യൊരു നേതാവിൻ ചരിത്രം ,ഇത്ര വിശദമായി
വാക്കുകളും പ്രവർത്തികളും ,വേദ വാക്യ സമാനം
അനുകരിക്കും അനുസ്മരിക്കും അനുയായികളാൽ12/3/2016

Monday, 22 February 2016

PROHIBIT WRONGS PROMOTE RIGHTS : HUSSAIN MADAVOOR Speech in Temple

PROHIBIT WRONGS PROMOTE RIGHTS : HUSSAIN MADAVOOR Speech in Temple



അറിയാനും അറിയിക്കുവാനുമായി ആലുവ മണ പുറത്ത് ഒരു ജാതി ഒരു മതം മനുഷ്യന്നെന്നു മനുഷ്യരെ പഠിപ്പിച്ച ഒരു യോഗി വര്യന്റെ അനുസ്മരണ യോഗത്തിൽ ഒരു അന്യ മതക്കാരന്റെ പ്രസംഗം

അറിയാത്ത പല കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു

ഉദ്ദിഷ്ട കാര്യത്തിന്നായി ,ഭാവി അറിയുന്നതിന്നായി ഈ നമ്പറിൽ വിളിക്കുക എന്ന പല പരസ്യങ്ങളും പത്രത്തിൽ കാണാറില്ലേ ?
സ്വതന്ത്ര ചിന്തകർ അറിയുക അറിഞ്ഞ ശേഷം മതത്തെ വിമർശിക്കുക മതം വിറ്റു ജീവിക്കുന്ന പുരോഹിതർ മാത്രമല്ല മതം എന്നത് മതം എന്താണെന്നു മനസ്സിലാക്കുക എന്നിട്ട് പറയുക സനാതന മതം ശാന്തിയൊ സമാധാനമോ പ്രചരിപ്പിക്കുന്നത്
നന്മ സ്വീകരിക്കുക തിന്മ തിരസ്കരിക്കുക

Friday, 19 February 2016

വൃദ്ധഹത്യ തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്

വൃദ്ധഹത്യ തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്: ചെന്നൈ: വന്ദ്യ വയോധികരെ കൊലപ്പെടുത്തുന്ന  പ്രാകൃത ആചാരം തമിഴ്‌നാടിന്റെ പല ഭാഗത്തും സജീവമായി നിലനില്‍ക്കുന്നതായി പഠന റിപ്പോര്‍ട്ട്. 'തലൈ കൂതല്‍' (വൃദ്ധഹത്യ) എന്ന് അറിയപ്പെടുന്ന മനുഷ്യത്വരഹിതവും നിയമ വിരുദ്ധവുമായ കുരുതികള്‍ മധുര, വിരുദു നഗര്‍,...

Thursday, 14 January 2016

സുന്നത്ത് , അഥവാ , പുണ്യം അഭികാമ്യ കാര്യം



ഫർള് അഥവാ നിര്ബന്ധ കടമ ,ചെയ്യാതിരുന്നാൽ കുറ്റം
സുന്നത്തിനു ,ഫർളിനെക്കാ ൾ പ്രാധാന്യം പരിഗണന
ചെയ്യുന്നതല്ലേ ,പുരോഗമനം തടയും പ്രമുഖ പ്രശ്നം

മുസ്ലിം സമുദായത്തിൻ പിന്നോക്കാവസ്ഥ ക്ക് കാരണം
സുന്നത്തായ ലിംഗ പരിചേദനം ,ഉളുഹിയത്ത് ,ഹക്കീക്ക
ഉമ്ര എന്നിവയ്ക്ക് നൽകും പരിഗണന ഫർളിനെക്കാൾ
പ്രാധാന്യം നൽകുകയും ,കടമകൾ ,നിരോധനങ്ങൾ
അവഗണിക്കുന്നതുമല്ലേ ,മാന്യത കുറയാൻ കാരണം


നിർബന്ധ നമസ്കാരത്തിനൊ ,ദാ ന ധ ർമത്തിനൊ ,
വ്രതത്തിനൊ,പലിശ വാങ്ങാതിരിക്കുക ,കൊടുക്കാതിരിക്കുക
മദ്യം മയക്കു മരുന്ന് ഉപയോഗിക്കാതിരിക്കുക ,ആക്രമം നടത്താതിരിക്കുക
അവിഹിതം ചെയ്യാതിരിക്കുക എന്നിങ്ങനെ പ്രഥമ പരിഗണന കൊടുക്കേണ്ടും കാര്യങ്ങള്ക്ക്,പ്രാധാന്യം



കൊടുക്കാതെ ,സുന്നത്തുക്കൾക്കും ,അപ്രധാന അനുഷ്ടാനങ്ങൾക്കും
അനർഹ അമിത പ്രാധാന്യം നൽകുന്നതല്ലേ ,സാമൂഹ്യ
പിന്നോക്കാവസ്ഥക്ക് ,കാരണം എന്ന് ചിന്തിക്കേണ്ടും കാലം അതിക്രമിച്ചില്ലേ ?

`Aq

അനുഗ്രഹങ്ങൾ ,കിട്ടിയവർ ആലോച്ചിക്കുക



അവ കിട്ടുന്നതിൽ എത്ര നമ്മുടെ ശ്രമ ഫലം എന്ന്
അനുഗ്രഹങ്ങൾ ഭാഗ്യം യോഗം എന്നല്ലേ വ്യാ ഖ്യാ നിക്കുവാനാകുക കയുള്ളൂ ?
അനുഗ്രഹങ്ങൾക്കുള്ള കടപ്പാട് ആരോട് ? എങ്ങനെ തീർക്കാം ? നന്ദി പ്രകടിപ്പിക്കാം പ്ര കാ ശിപ്പിക്കാം?
കടമ നിർവഹിക്കാം ? ഉള്ളവൻ ഇഅല്ലാത്തവന്നു കൊടുത്തു കൊണ്ട്
കർമ നിരതനായി ,കർമം ,കടമ ചെയ്തെന്ന ക്രുതാർത്തനായി


Saturday, 10 October 2015

നല്ല ബന്ധങ്ങൾ ഉണ്ടാക്കുക വളർ ത്തുക നിലനിർത്തുക നന്നാക്കുക



ജീവിതം വിജയിക്കാൻ അത്യന്തം അനിവാര്യമാണ് അത്യാവശ്യമാണു
ബന്ധങ്ങള്ക്ക് തകരാർ സംഭവിക്കുമ്പോൾ ജീവിത താളം പിഴക്കുന്നു
ബന്ധങ്ങളിൽ നിന്ന് പുതു ബന്ധങ്ങൾ നാമ്പെടുക്കാം ,ബന്ധങ്ങൾ
ബന്ധു ബലം ആത്മ വിശ്വാസം ബലപ്പെടുത്തും പുരോഗതിക്കു
ആക്കം കൂട്ടും ,ബന്ധപ്പെട്ടവർ,നിരന്തരം ബന്ത പെടാതിരിക്കുമ്പോൾ
ബന്ധങ്ങൾ ബന്താകാം എന്നത് മറക്കാതിരിന്നാൽ ബന്ധങ്ങൾ നന്ന്
നല്ല ബന്ധങ്ങൾ ഉണ്ടാക്കുക വളർ ത്തുക നിലനിർത്തുക നന്നാക്കുക
ജീവിതം വിജയിക്കാൻ അത്യന്തം അനിവാര്യമാണ് അത്യാവശ്യമാണു
ബന്ധങ്ങള്ക്ക് തകരാർ സംഭവിക്കുമ്പോൾ ജീവിത താളം പിഴക്കുന്നു
ബന്ധങ്ങളിൽ നിന്ന് പുതു ബന്ധങ്ങൾ നാമ്പെടുക്കാം ,ബന്ധങ്ങൾ
ബന്ധു ബലം ആത്മ വിശ്വാസം ബലപ്പെടുത്തും പുരോഗതിക്കു
ആക്കം കൂട്ടും ,ബന്ധപ്പെട്ടവർ,നിരന്തരം ബന്ത പെടാതിരിക്കുമ്പോൾ
ബന്ധങ്ങൾ ബന്താകാം എന്നത് മറക്കാതിരിന്നാൽ ബന്ധങ്ങൾ നന്ന്

നല്ല ബന്ധങ്ങൾ നല്ല കാലത്ത് കിട്ടാൻ കഴിഞ്ഞതിനാൽ നല്ല
സ്ഥാനങ്ങൾ മാനങ്ങൾ കരകതമായ മാനവരേറെ
ചീത്ത ബന്ധങ്ങളിൽ ചെറുപ്പത്തിലെ അകപ്പെട്ടതിനാൽ
അകത്ത്തായവർ അനവധിയാണെന്നു മറക്കരുതേ
മക്കളേ ,മക്കളുടെ ബന്ധങ്ങളും മാതാ പിതാക്കൾ
മറക്കാതെ മനസ്സിലാക്കി മാറ്റങ്ങൽ ഉചിത മായവ
മക്കൾക്ക് മനസ്സിലാകും വിധം മനസ്സിലാക്കി ,മക്കളെ
മനുഷ്യ സമൂഹത്തിൻ സാമൂഹ്യ ബന്ധങ്ങൾ വളർത്തണം

ബന്ധങ്ങൾ നന്നാകാൻ ഭാഷ ,പെരുമാറ്റം നന്നാകണം
സംഭാഷണം ,സംസാരം സമ്പർക്കം സംസർഗം സത്യ
സന്തമാകണം സൽസ്വഭാവം സദാ പ്രകടമാകണം
സമ്മാനങ്ങൾ സ്നേഹ ബന്ധങ്ങളുടെ പ്രകടനം
സമ്മാനങ്ങൾ മാനിക്കുന്നതിൻ പ്രകട രൂപം10/10/2015

Wednesday, 7 October 2015

സ്നേഹിച്ചവർ തൻ വികാരങ്ങൾ,വിഷമങ്ങൾ


ഈശ്വരാ പടച്ച തമ്പുരാനെ എന്തെല്ലാം
പരീക്ഷകൾ പരീക്ഷണങ്ങൾ സത്യമോ ?
അസത്യമോ ? എന്ത് വിശ്വസിക്കും?
എങ്ങനെ വിശ്വസിക്കും ?ആരെ വിശ്വസിക്കും?
വിശ്വാസത്തിന്നു ഇളക്കം തട്ടിക്കല്ലെ?
ഈമാനോടെ മരിക്കാൻ ഉതകാൻ കേഴാനല്ലാതെ?
കഴിവില്ലാത്ത കീഴാളരാം അടിയങ്ങൾക്കു
ആവില്ല മറ്റൊന്നുമേ,എന്നാ വിശ്വാസത്തോടെ,
ജീവിക്കും,ജീവൻ പോകും കാലത്തോളം,കാലൻ വരുവോളം
6/10/2015


ആത്മ ഹത്യ പ്രവണത ഉള്ളവർ അത്
ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ അതീവ
ശ്രദ്ധ വേണം എന്നൊക്കെ പറയാൻ എളുപ്പമാണ്
പ്രാവർത്തി കമാക്കാൻ ശ്രമകരമാണ് എതാണ്ട്
അസാധ്യമാണെന്ന് തന്നെ പറയാം
പിന്നെ ഏതു മരണമാണെങ്കിലും ആരുടെ മരണമാണെങ്കിലും
മരണത്തിന്നുള്ള സമയം എത്തിയാൽ സംഭവിക്കുക
തന്നെ ചെയ്യും അതാണു അനുഭവങ്ങൾ ,നിത്യവും മാധ്യമങ്ങളിൽ കാണുന്ന കേൾക്കുന്ന വാർത്തകളിൽ നിന്ന് മനസ്സിലാക്കുന്നത്
വേദങ്ങളിൽ നിന്നും മനസ്സിലാക്കുന്നത് ശാസ്ത്രങ്ങളിൽ നിന്ന് മനസ്സിലാക്കുന്നത്
മരണം കൊതിക്കുന്നവർ ക്ക് മരിക്കാനാവുന്നില്ല
മരിക്കാൻ മടിയുല്ലവരും മടിയുള്ളവരും മരിക്കുന്നു
അവരുടെ ആഗ്രഹങ്ങളെ അവഗണിച്ചു ജീവൻ പോകുന്നു

കാലൻ കനിവില്ലാത്തവനാണു കനിഞ്ഞനുവദിക്കില്ല
അണുവിലൊരംശം പോലും കാലം അധികമോ കുറവോ ,
സമ്പന്നനെന്നോ പാവമെന്നോ ശ്രേഷ്ടനെന്നോ നിക്രിഷ്ടനെന്നോ
പണ്ഡിതനെന്നോ പാമരനെന്നോ ,യുക്തി വാദിയെന്നോ
ഭക്തി വാദിയെന്നോ പുരോഗമന വാദിയെന്നോ
മന്ത്രിയെന്നോ മന്ത്രവാദിയെന്നോ വിദ്വാനെന്നോ
വയ്ദ്യനെന്നോ വിവെചനമൊന്നുമേ കാണിക്കാത്ത
കടുപ്പക്കാരനാ കണിശക്കാരണ് കാലൻ
കാലൻ വരും കാലം ഏതു നിമിഷമാണെന്ന്
നിര്വചിക്കാനാവില്ല ഒരുത്തർക്കും കാലം
കഴിയുമ്പോൾ കാലൻ വന്നു എന്ന് നിനക്കാം
കാലൻ വന്നാൽ കാലം കഴിഞ്ഞെന്നു പറയാം
കാലന്റെ വരവിൻ കാരണം അശ്രദ്ധ ആണെന്നു
ചിലര് പറയാം കാരണങ്ങൾ പലതും പറയാം
പലർക്കും പല വിധത്തിൽ പറയുന്നവർ ഓർക്കുമോ
പറയുന്നതിൻ ഫലം കാലൻ കൊണ്ടു പോയവരെ
കണ്ണിനെക്കാൾ കരളിനെക്കാൾ കാത്തു സൂക്ഷിച്ചു
6/10/2015


Saturday, 26 September 2015

ബലി പെരുന്നാൾ ചിന്തകൾ




ബലി പെരുന്നാൾ ചിന്തകൾ

സർവർക്കും ഈദുൽ അസ് ഹാ ,അഥ വാ ബലി പെരുന്നാൾ ,എന്ന വല്യ പെരുന്നാൾ ആശംസകൾ
അത് ഒരു വലിയ ദിനം തന്നെ പല കാരണങ്ങൾ കൊണ്ടും ലോക ജന സംഖ്യയിൽ അഞ്ചിലൊന്നു വരുന്ന മുസ്ലിം ജനത അവർ ത്യാഗ സന്ന്ധരാണു ,ഇഷ്ടങ്ങളെ ,ഇഷ്ടമുള്ളവരെ വെടിഞ്ഞു ,ദൈവ ഇഷ്ടത്തിന്നായി ത്യാഗ പ്രവർത്തികൾ ,നാടും വീടും കൂടും കുഡുംഭവും വിട്ടു ഹജ്ജ് എന്നാ കര്മം അനുഷ്ടിക്കുന്ന ദിനങ്ങളാണ് ഹജ്ജ് അനുഷ്ടിക്കുന്ന തീർത്താടകരോട് അനുഭാവം പ്രകടിപ്പിച്ചു വീട്ടിലുള്ളവരും ദൈവ മഹാത്മ്യം ഓര്ത്ത് കീര്ത്തനവും സോത്രങ്ങളും സാദാ ആലപിക്കുന്ന ദിനങ്ങളാണ്

ഹജ്ജിൽ ചെയ്യുന്ന ബലിയെ പോലെ ,നാട്ടിലും ബലി കഴിക്കുന്ന ദിനങ്ങളാണ്
എന്താണു ബലി ? വെറും മൃഗങ്ങളെ കശാപ്പ് ചെയ്തു വിഗ്രഹങ്ങൾക്ക് അർപ്പിക്കുന്നതാണോ ?
ഈ ബലി അർപ്പിക്കുന്ന രക്തവും മാംസവും ദൈവത്തെ പ്രീണിപ്പിക്കാനാണൊ ? ദൈവത്തിന്ന് നമ്മുടെ അർപ്പണം ആരാധന ആവശ്യമുണ്ടോ ? ഇല്ലെന്നാണ് ഞാൻ വേദങ്ങളിൽ നിന്ന് മനസ്സിലാകുന്നത് ബലി മാംസവും രക്തവും ദൈവ സന്നി ധിയിൽ എത്തുകയില്ല

എന്നാൽ ത്യാഗ സന്നദ്ധത ,ഇഷ്ടപെട്ടവയെ പൊതു നന്മക്കായി ത്യജിക്കാനുള്ള ആ മനോഭാവം പുണ്യമാണു
അത് പാവങ്ങളെ സഹായിക്കും ഇഷ്ടപ്പെട്ട സാധനങ്ങളുടെ,ജീവികളുടെ ധനത്തിന്റെ സമർപ്പണത്തിന്റെ പ്രതീകാത്മ പ്രകടനമാണ് ബലി







ബലി നടത്തുന്നതു മൃഗങ്ങളെ ആണെങ്കിലും അതൊരു പ്രതീകാത്മ നടപട്യാണു കർമമമാണു അനുഷ്ടാന ആചാരമാണ് പണ്ട് മ്രുഗങ്ങളായിരുന്നു മനുഷ്യ രുടെ പ്രമുഖ സമ്പത്ത് അത് ഒരു മടിയും ഇല്ലാതെ സമൂഹവുമായി പങ്കിടുക എന്നതിന്റെ പ്രതീകമാണ് ബലി
അല്ലാതെ പാവം മൃഗങ്ങളെ കൊന്നു ക്രൂര മനസ് കാണിക്കലല്ല അന്നമാണ് മനുഷ്യന്റെ ഏറ്റവും പ്രധാന ആവശ്യം അത് കിട്ടാതിരുന്നാൽ അവൻ കൊല്ലും കൊലക്കും മുതിരും മനുഷ്യനെ പോലും കൊല്ലുന്ന അവസ്ഥ സംജാതമാകാം ആയതിന്നാൽ പട്ടിണിയും പരിവട്ടവും ഇല്ലാത്ത ഒരവസ്ഥ ഉണ്ടാക്കാനുതകും ഏതു ആചാരവും അനുഷ്ടവും പ്രോത്സാഹിക്കപ്പെടണം

മാംസാഹാരം മനുഷരുടെ മഹാ ഭൂരിപക്ഷത്തിന്റെയും ഇഷ്ട ഭോജ്യമാണ് അതിന്റെ ലഭ്യത ദുർബല വിഭാഗത്തിനു അപൂർവമാണ് ബലി മാംസം കിട്ടുമ്പോൾ സാധ ഭക്ഷണം തന്നെ ആവശ്യത്തിന്നു ലഭിക്കാത്ത പട്ടിണി പാവങ്ങൾക്കുണ്ടാകുന്ന അനുഭൂതി അവാച്യമാണു അതാണു ബലി പെരുന്നാൾ വലിയ പെരുന്നാൾ എന്ന പേര് വന്നതെന്ന് പറഞ്ഞാൽ തെറ്റാണോ ?

ഓണത്തിന്നും ചെറിയ പെരുന്നാളിന്നും സമാനനങ്ങളും കിറ്റുകളും നല്കുന്ന ഒരു നല്ല ശീലം നാടൊട്ടുക്ക് ജാതി മത ഭേതം കൂടാതെ കാണുന്നുണ്ടല്ലോ എന്നാൽ ബലി പെരുന്നാളിന്നു മാംസ പൊതി മാത്രം മതിയോ എന്നെല്ലാവരും ചിന്തിക്കേണ്ട കാലം അതിക്രമിച്ചില്ലേ ? മാംസം മാത്രം കിട്ടുന്ന പാവങ്ങളുടെ മസാല മറ്റു ആവശ്യങ്ങൾ കാണാതിരുന്നാൽ ബലി ശരിയാകുമ്മോ എന്നാണെന്റെ സംശയം

കൂടാതെ ബലി പെരുന്നാളിന്നും പലരും പലര്ക്കും സ്നേഹ സമ്മാനങ്ങൾ നല്കും അങ്ങനെയും കുറെ പേർ സന്തോഷിക്കും ദിനങ്ങളാണ് പെരുന്നാൾ ദിനങ്ങൾ ആ സന്തോഷങ്ങളാണ് പെരുന്നാൾ ദിനങ്ങളെ പെരും നാളുകളാക്കുന്നത്

കുട്ടികളിൽ കുഡുമ്പക്കാരിൽ കാണുന്ന സംതൃപ്തി സ്നേഹം ഉത്സാഹം ഉന്മേഷം ഉണർവ് എന്നിവയാണു ഇത്തരം ആഘോഷങ്ങളെ മഹാത്തരമാക്കുന്നത്

എന്നാൽ മഹത് ഗുണങ്ങൾ കാണാതെ ചിലര് മൃഗ ബലിയുടെ ദുഷ്ട മുഖത്തെ മുൻ നിറുത്തി ബലി പെരുന്നാളിനെ അവഹേളിക്കുന്ന വിധത്തിൽ പ്രചരണം നടത്തുന്നതു കാണാം ഇത് ക്ഷീരം ഉള്ളൊരു അകിട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം എന്നത് പോലെ കണക്കാക്കിയാൽ മതി

പിന്നെ ശുദ്ധ സസ്യാഹാരി എന്നത് അസാധാരണമല്ലേ അസാധ്യം അല്ലേ ?അസംബന്തം അല്ലേ ? ആരാണു മത്സ്യം മുട്ട വെണ്ണ പാൽ മോര് കേക്ക് പഴം പുഴു അകത്താക്കാത്തവർ കാണാത്ത ഉറുമ്പ് കണ്ണിന്നു നല്ലതാ എന്നല്ലേ കാരണവന്മാരു ചൊല്ല ന്നത് കൊന്ന പാപം തിന്നാൽ തീരും എന്നും പറയുമല്ലോ ?

വിശപ്പിന്റെ വിഷമം വിശ്വ സാഹിത്യകാരന്മാർ വളരെ അധികം വികാര പരമായി വിവരിച്ചതൊന്നും വായിക്കണ്ട ശരിയായ വിധത്തിൽ നോമ്പ് അനുഷ്ടിച്ചാൽ അൽപ സ്വല്പം അനുഭവം നേടാം അത്താഴം അധികം കഴിക്കാതെ മരുന്നും കഴിക്കാതെ കുറച്ചെങ്കിലും നോമ്പ് അൻഷ്ടിച്ചാലും മതി


ബലിയും നോമ്പും നിശ്ചിത കാലത്ത് നടത്തുന്ന ആചാരം അനുഷ്ടാനമാണു അവയാൽ നേടുന്ന ആത്മീയ ആര്ജവം ഉണർവ് ഉത്തേജനം എല്ലാ സമയത്തും നില നിര്ത്തണം എന്നാൽ ഭൌതിക ജീവിത പരിസ്ഥിതിയിൽ മൂല്യങ്ങൾക്ക് ച്യുതി സംഭവിക്കാം അതിന്നു പ്രേരകമായി പൈശാചിക പ്രവര്ത്തനങ്ങളും പ്രവർത്തകരും കുറവല്ല അവയെ ,അവരെ തടുക്കാനായാണു നിത്യ ദിക്കർ അഥവാ നമസ്കാരം കൃത്യമായും അനുഷ്ടിക്കണം അതിന്നു ഒരു ഒഴിവും കിഴിവും ഇല്ല എന്നതും എറ്റവും പ്രതമവും പ്രധാന പെട്ടതുമായ ആചാരം അനുഷ്ടാനമായി നമസ്കാരത്തെ നീ സ്ചയിച്ചതും


ആചാരാനുഷ്ടാനങ്ങൾ ഭക്തി പൂർവ്വം യുക്തി പൂർവ്വം അനുഷ്ടിച്ചാൽ അവ പുണ്യമായിരിക്കും നന്മ വളർത്തും തിന്മകളെ തളർത്തും പാപങ്ങളെ പമ്പ കടത്തും അത്തരത്തിലാകട്ടേ എല്ലാ ആഘോഷങ്ങളും ആചാരങ്ങളും ഉത്സവങ്ങളും
23/9/2015



Tuesday, 8 September 2015

ദൈവ സ്മരണ അഥവാ ദികകർ,സ്വലാത്ത് ,നമസ്കാരം



ദൈവ സ്മരണ അഥവാ ദികകർ,സ്വലാത്ത് ,നമസ്കാരം

ദിക്കർ ഹൽക്ക എന്ന പല പള്ളികളിലും കൂട്ടം കൂടി ദിക്കർ ചൊല്ലി ദുആ ചെയ്യുന്ന ഒരു പരിപാടി നടന്നു വരുന്നുണ്ടല്ലോ ? അതിൽ പങ്കെടുക്കുന്ന ഭൂരിപക്ഷത്തൊടും ചോദിച്ചു നോക്കൂ എന്താണ് ദിക്കർ ? അവരുടെ ഉത്തരം ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദ് റസൂലുള്ളാ എന്ന മഹത് വചനം ഉരുവിടുക എന്നായിരിക്കും എന്നാൽ ദിക്കർ എന്ന വാക്ക് കൊണ്ടെന്താണു അർത്ഥമാക്കുന്നതെന്ന് ആരഞ്ഞാലോ , ആ മഹത് വാക്കുകളുടെ അർത്ഥമെന്താണെന്ന് ചോദിച്ചാലോ മിക്ക മുസ്ലിം നാമ ധാരികളെന്നു അറിയപ്പെടുന്ന തീവ്ര വിസ്വാസികളെന്ന വ്യാജേനെ എല്ലാ ദിക്കർ ഹൽക്കകളിലും ആവേശപൂർവം ആടി പാടുന്നവർക്കും അറിയില്ലെന്നതല്ലേ വസ്തുത?

അള്ളാഹു ഒഴിക ഒരു ആരാധ്യനുമില്ല മുഹമദ് നബി അല്ലാഹുവിന്റെ ദൂദനാണു അദ്ദേഹത്തെ അള്ളാഹു അനുഗ്രഹിക്കട്ട എന്ന അർഥം അറിയുന്ന എത്ര സാധാരണക്കാർ ഉണ്ടാകും?

എത്ര പാതിരാ പ്രസങ്ങങ്കളും ആഴ്ച തോറും നടത്തും ദിക്കർ ഹൽക്കയിലെ അധര വ്യായാമവും ,നിത്യ പ്രാര്ത്ഥന ശേഷമുള്ള ദാസവിയെന്ന എന്ന ജപമാല മന്ത്രവും ,അവരെ ദിക്കറിന്റെ ,പൊരുൾ മനസിലാക്കി കൊടുക്കുവാൻ നമ്മുടെ മൌലവിമാർക്കായില്ലല്ലോ ? അവരത് ബോധപൂർവം മനസിലാക്കി കൊടുക്കാത്തതാണോ ? അവരല്ലേ ദിക്കരിനെ മായ മന്ത്രമായി കാശാക്കി വില്ക്കുന്നത് ? വിശ്വാസത്തിൻ വിശുദ്ദി കാണിച്ചു കൊടുക്കേണ്ട ആശാന്മാർ ഇങ്ങനെ പിഴച്ചാൽ അണികൾ പിഴക്കാതിരുന്നാലല്ലേ അത്ഭുതമുള്ളൂ ?

അല്ലെങ്കിൽ നിത്യവും നമസ്കാരത്തിൽ ,അഥവാ ,യഥാർത്ത ,ദിക്രിൽ, ഉരുവിടുന്ന ഫാത്തിഹ എന്ന എറ്റവും ആവർത്തിക്കപെടുന്ന വാക്യങ്ങളുടെ അർത്ഥമെങ്കിലും അറിയുന്നവരായിരിക്കുമല്ലോ ഭൂരിപക്ഷം മുസ്ലീംകളും
മുസ് ലീങ്കൾ യഥാർത്തത്തിൽ ,കൃത്യമായി ,അർത്ഥമ റി ഞ്ഞു നമസ്കരിക്കുന്നവരായിരുന്നെങ്കിൽ തീവ്ര ഭീകര പ്രവർത്തകർ , മുസ്ലിം നാമ ധാരികൾക്കിടയിൽ പോലും ഉണ്ടാകുമായിരുന്നോ ?
ആയതു കൊണ്ടു, പ്രിയരേ ദിക്ക്ക്കരു കളുടെ ,സ്വലാത്തുകളുടെ അർത്ഥം മനസ്സിലാക്കി നമസ്കരിക്കുന്ന ,അഥവാ അല്ലാഹുവിനെ നിത്യവും എപ്പോഴും ഓർക്കുന്ന ഒരു ഉത്തമ സമൂഹം കെട്ടിപടുക്കാനാവട്ടെ എല്ലാവരുടെയും ശ്രമം

ദിക്കറിന്റെ മാന്ത്രിക ശക്തി അപ്പോൾ കാണാം നമസ്കാരത്തിന്റെ അഥവാ ദിക്കറിന്റെ , മാസ്മരിക ഫലം സമൂഹ പുരോഗതിയിലും ,ധാർമിക ഉന്നമനത്തിലും വീക്ഷിക്കാം ആയതിന്നാൽ ബഹുമാന പെട്ട മഹൽ ഭാരവാഹികളെ ,മൌലവിമാരെ ,നിങ്ങൾ ഉണ്ടാക്കി എടുത്ത വേദികൾ സമുദായത്തിൽ ഈമാൻ ,വിശ്വാസം വർദ്ധിപ്പിക്കാൻ വിനിയോഗിക്കുക
നിങ്ങളെ, വിശ്വസിക്കുന്ന അനവധി അറിവില്ലാത്തവരുന്റ്റ് അവർ വഴി തെറ്റിയാൽ അതിന്റെ ഉത്തരവാദിത്വ്ത്തിൽ നിന്ന് നിങ്ങൾക്കൊഴിഞ്ഞു മാറാൻ കഴിയില്ല ഓർക്കുക അല്ലാഹുവിനെ ഓർക്കുക ,അല്ലാഹുവിന്റെ വിധി വിലക്കുകൾ ഓർക്കുക അതാണു നമസ്കാരം, അതാണു ദിക്കർ
അല്ലാഹുവിന്റെ വിധി വിലക്കുകൾ ഓർത്തു ജീവിക്കുംബൊളാണു നമസ്കാരം അർത്ഥവത്താകുന്നത് ദിക്കർ സ്വർഗത്തിലേക്കുള്ള താക്കൊലാകുന്നത്
നമസ്കാരം പാപങ്ങളെയും തെറ്റുകളെയും തടയുന്ന ,സ്വർഗം പ്രദാനം ചെയ്യുന്ന പുണ്യ കർമമാകുന്നത് നമസ്കാരം അഥവാ ദിക്കർ എന്ന ദൈവ സ്മരണ ആത്മാർത്തമായാൽ മതം വിഭാവനം ചെയ്യുന്ന മറ്റു നന്മകൾ തനിയെ വരും വരേണ്ടതാണ് അംഗ ശുദ്ധി അഥവാ വുളു ,കുളി എല്ലാ അംഗങ്ങളെയും ,ശരീരത്തെയും മനസിനെയും വികാരത്തെയും വിചാരത്തിനെയും ശുദ്ധമാക്കാൻ ഉദകണം

അങ്ങനെ നിത്യ ദിക്കരിൽ , നമസ്കാരത്തിൽ നിങ്ങൾ പറയുന്ന ശപദം അനുസരണയുള്ളവനാകാമെന്ന പ്രതിറ്റ്ന പാലിക്കുക ആ വാഗ്ദാനം നിഷേധിക്കുന്ന കാഫിർ ആകാതിരിക്കുക

അങ്ങനെയുള്ള അനുസരണയുള്ള മുസ്ലീംകൾ ദാന ധർമ നിഷ്ടയുള്ള മുസ്ലീംകളായിരിക്കും ദാന ധർമങ്ങളിലെ ഒരവകാശി അറിവ് പറഞ്ഞു കൊടുക്കുന്നവരും ദാന ധർമങ്ങൾ ശേഖരിച്ചു വിതരണം ചെയ്യുന്നവരാണ്

ആയതിനാൽ മഹാനീയരെ നിങ്ങൾ ചുമതല നല്ല നിലയിൽ സദുദ്ദേശ പൂർവം നിറവേ റ്റുക അത് എല്ലാവർക്കും ഭൌതിക പാരത്രിക പുരോഗതിയിലേക്ക് നയിക്കും ഇസ്ലാം വിഭാവനം ചെയ്യുന്ന ദിക്കർ , സ്മരണ നില നിർത്തുന്നവയകട്ടെ നമ്മുടെ പള്ളികളും ദിക്കർ ഹല്ക്കകളും നമസ്കാരങ്ങളും അള്ളാഹു നമ്മുടെ എല്ലാ സദുദ്ദേശങ്ങളും സഫലമാക്കട്ടെ02-12-2014