Sunday, 13 March 2016

ഓ മുഹമദ് ,ഓം ശാന്തി ഓതീടുന്നു ഒട്ടേറെ പേർ



ഓ മുഹമദ് ,ഓം ശാന്തി ഓതീടുന്നു ഒട്ടേറെ പേർ
ഓ മുഹമദ് ,സലാത്തും സലാമും ചൊല്ലീടുന്നു
ഒട്ടേറെ പേർ ,നിൻ പേർ കേട്ടോർ ,നിന്നോടിഷ്ടത്താൽ
ശ്രേഷ്ടരിൽ വിശിഷ്ടനാൻ നിൻ നാമം ചൊല്ലീടുന്നു
ഒട്ടേറെ വട്ടം ബാങ്ക് വിളികളിലും ,നമസ്കാരങ്ങളിലും
ഒട്ടും സംശയമതിലില്ല , നിൻ നാമത്തെ പോലെ ഉരുവിടും
നാമം ഉലകത്തിൽ വേറെ ഇല്ലെന്നതിൻ, സത്യത്തിൽ
ഒട്ടും സന്ദേഹമില്ലതിൽ ,യശസിൽ താങ്കളെ വെല്ലാനാളില്ല
സംസാരത്തിൻ ചരിത്രത്തിൽ ആളായി ,ആൾ ദൈവങ്ങളല്ലാതെ
സഹനത്തിൻ ,സ്നേഹത്തിൻ മൂർ ത്തി യാം യേശുവിനെ
സ്നേഹത്താലോ ,സ്വാർതഥ തയാലോ ആൾ ദൈവമാക്കിയില്ലേ?
മൂർത്തിയാക്കിയില്ലേ ?,വിചിത്ര വേഷങ്ങളാൽ പൂജ പാത്രമാക്കിയില്ലേ?



ഓ മുഹമദ് ,നിൻ കൂർമ ബുദ്ധി ,ഓർമിക്കാനൊരു ചിത്രം
ഒരു രൂപവും പാടില്ലെന്ന വിലക്കും ,നിന്നോർമ വളർത്തും
പ്രതിമകളൊന്നും ഇല്ലെന്നെങ്കിലും ,നിൻ മഹിമകളാൽ
നിൻ നാമം ആരു പുകഴ്ത്തിയാലും ഇകഴ്ത്തിയാലും
നിൻ വ്യക്തികത വിവരങ്ങൾ പോലെ ഏതു നേതാവിൻ
ചരിതം രേഖ പെടുത്തിയിട്ടുണ്ട് ചരിത്രത്തിലോ ,വാർത്തമാനത്തിലൊ?
ഇല്ല വേറെ യൊരു നേതാവിൻ ചരിത്രം ,ഇത്ര വിശദമായി
വാക്കുകളും പ്രവർത്തികളും ,വേദ വാക്യ സമാനം
അനുകരിക്കും അനുസ്മരിക്കും അനുയായികളാൽ12/3/2016

No comments:

Post a Comment