Showing posts with label PROHIBITION. Show all posts
Showing posts with label PROHIBITION. Show all posts

Tuesday, 8 August 2017

കുറ്റവാളികളെ സംരക്ഷിക്കുന്നത് കുറ്റം

കുറ്റവാളികളെ സംരക്ഷിക്കുന്നത് കുറ്റം
കുറ്റവാളികൾക്ക് സംരക്ഷണം നൽകാൻ ഭീമ  ചിലവുകൾ
സർക്കാർ വഹിക്കുന്നു സർക്കാർ പണം പൗരന്റെ പണം
എല്ലാ പൗരന്മാരും കുറ്റക്കാരെ സംരക്ഷിക്കുന്നതിൽ പങ്കാളികൾ
കുറ്റക്കാരെ സംരക്ഷിക്കുകയെന്ന കുറ്റം ചെയ്യാത്തവരുണ്ടോ ?
കുറ്റവാളികളെ സംരക്ഷിക്കേണ്ടതിന്നാവശ്യമായ തുക കുറ്റക്കാരിൽ
നിന്നും ഈടാക്കേണ്ടേ ?കുറ്റവാളികൾ പാവങ്ങൾ ആണെങ്കിൽ മാത്രം
പോരെ സർക്കാർ കുറ്റവാളികളെ സംരക്ഷിക്കാൻ സർക്കാർ പണം
ചിലവഴിക്കുന്നത് ?

Thursday, 17 December 2015

പിന്നെ മതമാറ്റമാണോ കാരണം എന്ന് പരിശോധിക്കണം





സംവരണം വിഷയത്തിൽ ബി ജെ പി മതം മാ റിയോ ? മണ്ഡൽ കമ്മീഷൻ സംവരണം ശുപാർശ ചെയ്തപ്പോൾ ഉണ്ടായിരുന്ന നിലപാട് , ഇപ്പോൾ പാട്ടേൽ സംവരണ സമരത്തിൽ എന്താണു ശരിയായ നിലപാടെന്നു വ്യക്തമാക്കുമോ ?


സംവരണം ഇപ്പോൾ അനുഭവിക്കുന്നവരൊട് മനുഷ്യത്വത്തോടെ സംസ്കാരത്തോടെ സഹവസിക്കാൻ കളമൊരുക്കുമോ ?


മതം തിരിച്ചുള്ള കണക്ക് പ്രസിധീകരിച്ച്തിൽ ചില രാഷ്ട്രീയ കക്ഷികൾ ക്ക് വെവലാദിയുള്ളതായി കാണാം മുസ്ലീംകളുടെ വർ ധനനിരക്ക് ഹിന്ദുവിന്റെ വർ ധന നിരക്കിനേക്കാൾ കൂടുതലാണത്രെ എന്താണു യഥാർ ത്ത മുസ്ലിം ഹിന്ദു എന്ന് തിരിച്ചറിയാനുള്ള മാനദണ്ഡം ജന്മമമോ? കർ മമോ? അവകാശവാദമോ ?


ശരിക്കും മത ബോധമുള്ള ധാർ മിക ബോധമുള്ള ഹിന്ധുക്കളുടെയോ ,മുസ്ലീംകളുടെയോ വർ ധന ഉണ്ടാകുന്നുണ്ടോ ? ഉണ്ടെങ്കിൽ യാതൊരു ആശങ്കക്കും അവകാശമില്ല ജാതി പിശാചുകളുടേയും വർ ഗീയ കോമരങ്ങളുടെയും വർ്ധനയാണ് ഭീഷണിയായിട്ടുള്ളത്


എന്നാലും എണ്ണത്തെ കുറിച്ചു ആശങ്കയുള്ളവർ എന്ത് കൊണ്ടാണു ഇങ്ങനെ സംഭവിച്ചെന്നു ആരായുന്നത് നല്ലതാണ്


ഹിന്ദുവായാലും ,മുസ്ലീമായാലും വർ ധന നിരക്ക് കൂടുതൽ കാണുന്നത് സാമ്പത്തികമായും, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരിലാണു ജനന മരണ നിരക്കുകൾ കൂടുതൽ എന്നത് വലിയ ഗവേഷണമൊന്നും കൂടാതെ ആർ ക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ അങ്ങനെ നോക്കുമ്പോൾ മുസ്ലീംകൾ ഹിന്ദുക്കളെക്കാൾ സാമ്പത്തികമായും വിദ്യാഭയാസപരമായും പിന്നോക്കം നിൽക്കുന്നതാവണം അവരുടെ എണ്ണത്തിൽ ,ജനന നിരക്കിൽ വർ ധനക്ക് കാരണം


ആയതിന്നാൽ അവരുടെ സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്കു പ്രത്യേക ഊന്നൽ കൊടുത്താൽ അവർ കൂടുതൽ എണ്ണം ജനിക്കുന്നത് നിയന്ത്രണ വിധേയമാകും


പിന്നെ മതമാറ്റമാണോ കാരണം എന്ന് പരിശോധിക്കണം


അങ്ങനെയാണെങ്കിൽ നിർ ബന്ധ മതമാറ്റം ഉണ്ടോ എന്ന് കൂടി പരിശോധിക്കണം അതാണു കാരണമെങ്കിൽ തടയാൻ ഇവിടെ ഇപ്പോൾ തന്നെ നിയമം ഉണ്ടല്ലോ അവ കാര്യക്ഷമമായി നടപ്പിലാക്കണം


നിർ ബന്ധ മത മാറ്റമല്ലേ തടയാനൊക്കൂ ഹിന്ദു മതത്തിലെ ജീർണതകളായ ഐത്തം ജാതി ചിന്ത അനാചാരം അന്ധ വിശ്വാസം എന്നിവയാണു മത പരിവർത്തനത്തിന്നു കാരണം എങ്കിൽ അവ ഇല്ലാതാക്കാൻ നവോത്ഥാനം വേണം അതിന്നു ഈ മത സർവെയിൽ ജാതിയും അവരുടെ സാമ്പത്തിക വിദ്യഭാസ നിലവാരത്തെയും കുറിച്ച് അന്വേഷിക്കണം അവയ്ക്ക് പരിഹാരം കാണണം

Thursday, 14 May 2015

മനുഷ്യ മനസ്സും സമൂഹവും


മനുഷ്യ മനസ്സും സമൂഹവും

മാനസിക അവസ്ഥ മനുഷ്യനെ എന്തെല്ലാം ചെയ്യിക്കും മനസ്സാണ് മാനവിക മുന്നേറ്റത്തിന്നും പിന്നോക്കാവസ്ഥക്കും കാരണം മാസിക വളർച്ചക്കും തളർച്ചക്കും അതിരുകൾ എവിടെ മാനസിക മായി ഉന്നതി പ്രാപിച്ചവർ മാനവ കുലത്തിന്നു ഏകിയ സംഭാവനകൾ അപാരം എന്നാൽ മാനസിക ദൌർബല്യം ,വൈകല്യം ഉള്ളവർ ഒരു സാമൂഹ്യ ബാധ്യത ആയതിനാൽ മാനസിക വളർച്ചക്കും ഉല്ലാസത്തിന്നും സമൂഹം ചെയ്യുന്ന കാര്യങ്ങളെ പോലെ പ്രാധാന്യം അർഹിക്കുന്നതാണ് മാനസിക ദൌർബല്യം ,വൈകല്യം ഉള്ളവരെ അതിൽ നിന്നും മുക്തമാക്കാനും നിവൃത്തിയില്ല സന്ദർഭങ്ങളിൽ
അവരെ സംരക്ഷിക്കാനും സംസ്കരിക്കാനുമുള്ള സാമൂഹ്യ ബാധ്യത

മാനസിക ദൌർബല്യം ഉള്ളവർ എളുപ്പത്തിൽ ദുഷ്പ്രേരണകൾക്കു വശം വദരാകാൻ ഇടയുള്ളവരാണു അതിന്നാൽ തന്നെ അവരെ മനസ്സിലാക്കി അവരെ സമൂഹത്തിനു കൊള്ളുന്നവരാക്കാൻ കഠിന യത്നം ആവശ്യമാണു
അല്ലാത്ത പക്ഷം അവർ കുറ്റവാളികൾ ,തീവ്ര ഭീകരവാദികൾ നിത്യ രോഗികൾ എന്നിങ്ങനെ സാമൂഹ്യ ബാധ്യതയാകാം ,ഭീഷണിയാകാകാം

ആയതിന്നാൽ സാമൂഹ്യ സുരക്ഷ പദ്ധതികൾ ഏറ്റവും പ്രാമുഖ്യം നല്കേണ്ട
സാമൂഹ്യ ആരോഗ്യ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധ വേണ്ടുന്ന ഒന്നാണു
മാനസിക ആരോഗ്യം ഈ മേഘലയിൽ സർക്കാരിന്റെ സമൂഹത്തിന്റെ സമഗ്ര പ്രവർത്തനം ആഴത്തിലും പരപ്പിലും വ്യാപിക്കേണ്ടതുണ്ട്


ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളിൽ അപൂർവമായി ,എന്നാൽ ഇടക്കൊക്കെ കാണാരുണ്ട് ഇത്തരം സ്ഥാപനങ്ങളുടെ ,വ്യക്തികളുടെ പിന്നീടുള്ള അവസ്ഥ എന്താണു എന്ന് അധികൃതരോ ,വസ്ത്തുതകൾ ശ്രദ്ധയിൽ കൊണ്ടു വന്നവരോ വേണ്ടത്ര ഗൗനിക്കാരുണ്ടോ?

സമൂഹത്തിന്റെ സമഗ്ര ശ്രദ്ധയും സഹായവും അർഹിക്കുന്നവരാണു മാനസിക രോഗികൾ മാനസിക രോഗികൾ തക്ക സമയത്ത് വേണ്ടും ചികിത്സ ശരിയായ പരിചരണം ലഭിച്ചാൽ ചിലപ്പോൾ രക്ഷപ്പെടാം അല്ലെങ്കിൽ അവർ സ്വയം നശിക്കാം ആത്മ ഹത്യയെ അഭയം പ്രാപിക്കാം അല്ലെങ്കിൽ സമൂഹത്തിനു ഭീഷണിയാവാം കുറ്റവാളിയാകാം ആയതിനാൽ സമൂഹത്തിന്റെ സ്വ രക്ഷക്ക് മാനസിക രോഗികളെ അവരുടെ അവസ്തക്കനുസരിച്ചു ആവശ്യമായ ചികിത്സയോ ,പരിചരണമൊ ,പരിരക്ഷണമോ നല്കേണ്ടത് സാമൂഹ്യ കടമ എന്നതിനേക്കാളുപരി സാമൂഹ്യ സുരക്ഷയ്ക്ക് ഒരു അവശ്യ നടപടിയാണ്
എല്ലാ സാമൂഹിക പ്രശ്നങ്ങൾക്കും ബന്ധപ്പെട്ടവരുടെ മാനസിക അവസ്ഥ സുപ്രധാന പ്രഭാവമുണ്ട് സേവന സന്നദ്ധത ഉള്ളവരുടെ മനസ്സിന്റെ ഏകോപനം സംഘാടനം സമൂഹത്തിന്നുണ്ടാക്കുന്ന മാറ്റം സംകൽപ്പാതീതമാണു സർക്കാരും അവരെ സഹായിക്കുമ്പോൾ സമൂഹത്തിന്റെ മാറ്റം ദ്രുത ഗതിയിലാകും
വ്യക്തികൾക്കോ,സർക്കാരിന്നോ സന്നദ്ധ സംഗടനകൾക്കൊ തനിയേ ചെയ്യാവുന്ന പ്രവർത്തനങ്ങൾക്ക് പരിമിതികൾ ഉണ്ട് ആയതിനാൽ കൂട്ടായ സമഗ്ര ശ്രമം ആവശ്യമാണു
ദേശീയ അന്തർദേശീയ ഏജൻസികൾ എയിഡ്സ് ,ലഹരി മോചനം എന്നിവയ്ക്ക് വിപുലമായ സഹായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട് ഐക്യ രാഷ്ട്ര സഭയുടെ ഇത്തരം പുനരധിവാസ പരിപാടികൾ ഉപയോഗിച്ചു മാനസിക രോഗത്താലുള്ള സാമൂഹ്യ ഭീഷണി എന്ത് വില കൊടുത്തും വരുതിയിൽ നിറുത്താൻ എല്ലാവരും ശ്രമിക്കണം

മാനസിക രോഗം മദ്യപാനം ലഹരി ഉപയോഗം ആത്മ ഹത്യ കുറ്റ കൃത്യങ്ങൾ എയ്ഡ്സ് ബലാൽസംഗം പിടിച്ചു പറിമറ്റു കുറ്റ കൃത്യങ്ങൾ എന്നിങ്ങനെ എന്തെല്ലാം ഭീഷണിയാണ് സാമൂഹ്യ സുരക്ഷയ്ക്ക് എതിരെ ഉയർത്ത്തുന്നത്

ഒരു മാനസിക രോഗി ഒരു വീട്ടിലുണ്ടായാൽ ആ വീട്ടുകാരുടെ സ്വസ്ത നഷ്ട പ്പെടും അതവരെ മാനസികമായും സാമ്പത്തികമായും തളർത്തും സാമൂഹിമായും ഒറ്റപ്പെടുത്തലും അവഗണനയും അപൂർവമല്ല

ആരുടെയും മാനസിക താളം തെറ്റാൻ സാധ്യതയുണ്ട് ഇന്നൊരു വ്യക്തിക്ക് വീട്ടുകാർക്ക് സംഭവിച്ചത് ആർക്കാണിനി സംഭവിക്കുക എന്നത് പറയാനൊക്കുമോ ?
ആയതിന്നാൽ സമൂഹവും സർക്കാരും സമഗ്ര നയം രൂപികരിച്ചു പരിപാടികൾ ആവിഷ്കരിച്ചുസത്വര മായി നടപ്പിലാക്കണം

Saturday, 25 April 2015

സമര ഹർത്താൽ മൂലം എത്ര വാഹനങ്ങൾ നശിച്ചു ? എത്ര പേർ അന്ധരായി? എത്ര പേർ മുടന്തരായി ? മൂകരായി ?എത്ര പേര് മയ്യത്തായി ? എത്ര പേർ അനാഥരായി ? നഷ്ടം ആർക്കു ? നേട്ടം ആർക്കു?


കമ്മ്യൂണിസ്റ്റ് പാര്ട്ടി ഓഫ് ഇന്ത്യയുടെ സമുന്നത നേതാവിനെ ,സഖാവ് ഇളമരം കരീം കണ്ണു പൊട്ടന്നും മുടന്തനും പൊട്ടനും മൂകനും , വിദ്യാർത്തികൾക്കും സൗജന്യ യാത്ര സൌജന്യം നല്കിയതാണ് കെ എസ ആർ ടി സി നഷ്ടത്തിലാകാൻ കാരണമെന്നു ,ആ സ്ഥാപനത്തിന്റെ ജീവനക്കാരുടെ സമ്മേളനത്തിൽ പ്രസ്ഥാവിച്ച്ചതിനെ പലരും വിമർശിച്ചു കണ്ടു പലരുടെയും അദ്ദേഹത്തിന്റെ ഭാഷയുടെ അനൗചിത്യത്തെ കുറിച്ചാണ് മുഖ്യമായും പ്രതികരിച്ചതു വികലാൻഗ്ഗരെ ഭിന്ന ശേഷിയുള്ളവർ എന്നാണത്രെ ഇപ്പോൾ പരമാർശിക്കാർ എന്നാൽ എല്ലാവരും ഭിന്ന ശേഷിക്കാരല്ലേ അയാൾ പച്ച മലയാളമല്ലേ പറഞ്ഞത് ,നാടൻ ഭാഷ അതിന്റെ പേരിൽ ആ മാന്യ നേതാവിനെ വിമർശിക്കേണമോ
അത് അദ്ദേഹം പറഞ്ഞ കള്ളങ്ങളെ /വസ്തുത വിരുദ്ധ പ്രഖ്യാപനങ്ങളെ ,കയ്യടി കിട്ടാൻ എന്ത് വായാടിത്തവും ,തൊള്ളേ തോന്നിയതും പറയാമെന്ന ധാർഷ്ട്യതയെ അവഗണിക്കലാവില്ലേ ?
നേതാക്കൾ
സംസാരിക്കുമ്പോൾ സമൂഹത്തെ ,സംസ്കാരത്തെ മാനിക്കണം
അവർ അലംകരിക്കുന്ന സ്ഥാനമാനങ്ങൾ
,അവർ വഹിച്ചിരുന്ന ചുമതലകൾ
അവർ ഉൾകൊള്ളുന്ന രാഷ്ട്രീയ
കക്ഷികൾ അവരുടെ നയങ്ങൾ ധാർമികത
എന്നിവ കണക്കിലെടുക്കണം അവർ പറയുന്നത്
ആധികാരികമാകണം അല്ലാതെ കയ്യടി കിട്ടാൻ
അവസത്തിന്നനുസരിച്ചു തോന്നിയതെല്ലാം വിളിച്ചു പറഞ്ഞാൽ അവരുടെ
,അവർ പ്രതിനിധാനം ചെയ്യുന്ന
പ്രസ്ഥാനത്തിന്റെ നയമാണൊ അവർ പറയുന്നതെന്ന്
ന്യായമായും പൊതു ജനം സംശയിക്കാം
ഇദ്ദേഹം മുമ്പ് കേരള വ്യവസായ മന്ത്രിയായിരുന്നു
സംസ്ഥാനത്തിലെ പൊതു മേഖല വ്യവസായ
ങ്ങളിൽ എത്ര ലാഭത്തിൽ നടക്കുന്നുണ്ടെന്നു
പഡിച്ചിരുന്നോ ?
എന്തടിസ്ഥാനത്തിലാണ്ഈ പ്രസ്താവന നടത്തിയതെന്നു
വിശദീകരിക്കാൻ അദ്ദേഹത്തിനു ഭാധ്യതയുണ്ട് ഇത്തരം
ആനുകൂല്യങ്ങൾ എത്ര നല്കി ? ഏതെല്ലാംവിഭാഗങ്ങൾക്ക് നല്കി ? അത്കെ എസ ആർടിസി യുടെ വരുമാനത്തിന്റെ
എത്ര അംശം വരും?
?
ആസ്ഥാപനത്തിനു പൊതു ഖജനാവിൽ നിന്ന്
എത്ര ചിലാവാകുന്നു ?
ആസ്ഥാപനത്തിനു ഇദ്ധേഹത്തിന്റെ അനവസര അനാവശ്യ ഹർത്താൽ,പണി മുടക്കു മൂലംസമരങ്ങൾ മൂലം എത്ര നഷ്ടം
വന്നെന്നു കണക്കാക്കിയിരുന്നോ ?
വിദ്യാർത്തികൾക്ക്യാത്രാ സൌജന്യം വെണ്ടെന്നാണൊ പ്രസ്ഥാനത്തിൻനയം ?
ഈസ്ഥാപനത്തിനു കിട്ടുന്ന പ്രോത്സാഹനം സ്വകാര്യ
മേഖലയിലെ തൊഴിലാളികൾക്കൊ ,മുതലാളികൾക്കോ കൊടുക്കുന്നുണ്ടോ ?
ഈ സ്ഥാപനത്തിലെ തൊഴിലാളികളേക്കാൾ കഷ്ടപ്പെടുന്ന സ്വകാര്യ മേഖലാ തൊഴിലാളികള്ക്ക്കിട്ടുന്ന ആനുകൂല്യങ്ങളുടെ അന്തരം മനസ്സിലാക്കിയിട്ടുണ്ടോ ? ഇതാണ് ഈ സ്ഥാപനത്തിന്റെ
നഷ്ട കാരണങ്ങളിൽ മുഖ്യകാരണമെന്നത് സത്യമല്ലേ ? തുല്യ ജോലിക്ക് തുല്യവേതനം എന്നതല്ലേ പാർട്ടി നയം? സ്വകാര്യ
മേഖലയിൽ ഈ രംഗത്ത്ജോലി ചെയ്യുന്നവർക്ക്ഈ സ്ഥാപനം
നല്കുന്നത് വരെ ഈസ്ഥാപനം വേതന വർധന ആവശ്യപ്പെടരുതെന്നു
ആഹ്വാനം ചെയ്യാൻ നേതാവിന്നു ആകുമോ?
സമൂഹത്തിൽകഷ്ടങ്ങൾ അനുഭവിക്കുന്ന അവശ വിഭാഗങ്ങളോട്
അനുഭാവം പാടില്ല എന്നാണോ പാർട്ടിനയം ?
പിന്നെഅദ്ദേഹം പറഞ്ഞ വാക്കുകൾ ഞാൻകേട്ടില്ല കേട്ട വാക്കുകൾ അദ്ദേഹത്തിന്റെസ്വതസിദ്ധ ശീലിച്ച ശയിലിയാവാം സംസ്കാരം ആവാം
അതിന്നെആക്ഷേപിക്കാൻ ഞാനാളല്ല
പിന്നെആരാ ഭിന്ന ശേഷിക്കാരല്ലാത്തത്?
? ബുദ്ധി വൈകല്യമാണ് ,ബുദ്ധി മാന്ദ്യമാണ് ഏറ്റവും
വലിയ കഷ്ടപ്പാട് ? അവരെവെല്ലുന്ന നേതാക്കളല്ലേ നമ്മുടെ ശാപം ? അവർആഹ്വനം ചെയ്യും സമരങ്ങൾ ഹർത്താലുകൾ
പണി മുടക്കുകൾ ആലോചനയില്ലാതെവിവേചന ബുദ്ധിയില്ലാതെ രാഷ്ട്രീയ അന്ധതയോടെ മൂകമായിഅനുസരിക്കും ജനതയല്ലേ നമ്മുടെ
പോരായ്മ ?
വൈകല്യം?
അത്തരം
ഈ
പറഞ്ഞതൊന്നും ഇദ്ദേഹത്തെ കുറിച്ചു മാത്രമല്ല
ഉത്തരവാദിത്വമില്ലാതെ അനാവശ്യ ആരോപണം നടത്തി
സമരം നടത്തി നേട്ടംകൊയ്യുന്ന സമാരാധ്യ നെതാക്ക്ക്കളോടാണു25/4/2015


Sunday, 15 March 2015

പലിശ മുസ്ലിം പിന്നോക്ക അവസ്ത്തക്കു കാരണം ഗവേഷണ / അന്വേഷണം ആാവശ്യം


പലിശ മുസ്ലിം പിന്നോക്ക അവസ്ത്തക്കു കാരണം ഗവേഷണ / അന്വേഷണം ആാവശ്യം

മുസ്ലീങ്കൾ  പലിശ വാങ്ങില്ല എന്നാണു വെപ്പ്  എത്രയോ പാവങ്ങൾ പലിശയും പിഴയും മൂലം കടം കയറി നരകിക്കുന്നു എന്നാൽ അവർക്ക് പലിശയില്ലാതെ അത്യാവശ്യ്ത്തിന്നാവശ്യമായ കുറച്ചു പണം ലഭ്യമാക്കുന്ന ഒരു സംവിധാനം ഒരുക്കാതെ ഉള്ള പണം ബാങ്കിലിട്ടു പലിശ വാങ്ങുന്നില്ല എന്ന് മേനി നടിക്കുന്ന മുതലാളിമാരെ നിങ്ങളൊന്നു  ആലോചിക്കൂ

അനേകം മുസ്ലിം സഹോദരരും മറ്റു പാവങ്ങളും  പലിശ കൊടുക്കാണിഷ്ടപ്പെട്ടല്ലെങ്കിലും കഷ്ടപ്പാടിന്റെ കാടിന്യത്താലും,നിവൃത്ത്തികേടിന്നാലും  കട കെണിയാൽ വലയുമ്പോൾ  നിങ്ങളുടെ പണം ബാങ്കിൽ നിന്ന് പലിശയില്ലാതെ ,മൂല്യം കുറയാൻ ഇടയാക്കിയതിന്നാൽ നിങ്ങൾ സ്വര്ഗത്തിന്നു അർഹത നേടുമോ ?
ഇതാണോ ഇസ്ലാം പലിശ നിഷിദ്ധമാക്കിയതിയതിന്റെ ലക്‌ഷ്യം ഉദ്ദേശം ?

നിങ്ങളുടെ പലിശയില്ലാത്ത ബാങ്ക് നിക്ഷേപം മൂല്യം കുറയുന്നത് മൂലം ഉണ്ടാകുന്ന നഷ്ടം നിങ്ങൾ സഹിക്കാമെന്നാണു ഉദ്ദേശമെങ്കീലും നിങ്ങളുടെ അനുഗ്രഹങ്ങളെ കുറിച്ചും അവ എങ്ങനെ നിങ്ങൾ വിനിയോഗിച്ചെന്നും നിങ്ങൾ ചോദ്യം ചെയ്യപ്പെടും എന്ന കുർ ആണ്‍  നിർദ്ദേശം നിങ്ങൾക്കു കണ്ടില്ല കേട്ടില്ല എന്ന് വെക്കാനാകുമോ

പലിശ വാങ്ങാതെ നിങ്ങൾ ബാങ്കിനെ സഹായിക്കുക  ആണു ചെയ്യുന്നത്  ആ പണം വീണ്ടും പലിശക്കു കൊടുത്തു ബാങ്ക് കൊഴുക്കുമെന്നല്ലാതെ നിങ്ങൾ മൂലം ബാങ്ക് ആർക്കും പലിശയില്ലാതെ കടം കൊടുക്കാനൊന്നും പോകുന്നില്ല
ബാങ്ക് നിങ്ങൾ വാങ്ങാത്ത പലിശ എന്ത് ചെയ്യുന്നുവെന്നു നിങ്ങൾ അന്വേഷിക്കാരുന്റോ?

പലിശ നിരോധിച്ചതാണു  ,പലിശ, വാങ്ങുന്നതും ,കൊടുക്കുന്നതും  പലിശ കണക്കെഴുതുന്നതും  തെറ്റാാണു  എന്നെല്ലാം   കർക്കശമായി പഠിപ്പിക്കുന്ന പണ്ഡിത ശ്രേഷ്ടരേ ,സമുദായ നേതാക്കളെ ,നിങ്ങൾ മൂലം സമുദായം സാമ്പത്തിക പിന്നോക്ക അവസ്ഥക്ക് വിധേയം  ആകുന്നില്ലേ ? ഇന്ത്യയിൽ നിലവിലുള്ള നിയമം അനുസരിച്ചു പലിശയുമായി ബന്ധപ്പെടാതെ നിൽക്കുന്നവർ സാമ്പത്തികമായി പിന്നോക്കം പോകുമെന്നത് ശരിയല്ലേ ?
ധന കാര്യ സ്ഥാപനങ്ങളിൽ മുസ്ലീം പ്രാധിനിധ്യം ഇല്ലാതാകുന്നതിന്നു പലിശയൊടുള്ള നിലപാടു കാരണമായിട്ടില്ലേ ?
ധന കാര്യ സ്ഥാപനത്തിൽ മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തതും മുസ്ലിം പിന്നോക്ക അവസ്ഥക്ക് കാരണമാകുന്നില്ലേ ?

ധന കാര്യ സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനത്ത് എത്ര മുസ്ലിം നാമ ധാരികൾ ഉണ്ട്?

പലിശ വാങ്ങുന്നത് വലിയ പാതകമായി കാണുന്നവർ പലിശ കൊടുക്കുന്നത് അത്ര തന്നെ വലിയ കുറ്റമായി കാണുന്നില്ല  അത് നിവൃത്തി കേടു കൊണ്ടാണെന്ന ന്യായം കൊണ്ടു നിർവ്രുതിയടയാമല്ലോ ? എന്നാലും പലിശയൊടുള്ള പൊതു സമുദായ ബോധത്താൽ പല കഴിവുള്ള യുവതി യുവാക്കന്മാരും ബാങ്കിലും ,ഇന്ഷുറന്സ് സ്ഥാപനങ്ങളിലും ജോലി അനെഷിക്കാനൊ കിട്ടാനോ ശ്രമിക്കാറില്ല
ബാങ്കിന്റെയും ഇൻഷുരൻസിന്റെയും പൊതു ഗുണങ്ങൾ സമുദായത്തിനു ലഭ്യമാകാതെ പോകാന്നും പലിശയോടുള്ള നിലപാട് കാരണമാകുന്നു

ഇത്തരം നിലപാടു ധന കാര്യ സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്തു സ്ഥാപനങ്ങൾ തുടങ്ങുന്നതിന്നും മുസ്ലീംകളെ പിന്തിരിപ്പിക്കുന്നതിന്നും പലിശയോടുള്ള നിലപാടു കാരണമാകുന്നു  ഇതിന്റെയും ഫലം സമുദായത്തിന്റെ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ തന്നെ
ഈ ദുരവസ്ഥക്ക് ഒരു പരിഹാരം കാണാൻ പണ്ഡിതർക്കും നേതാക്കൾക്കും ഉത്തരവാദിത്വം ഉണ്ട്   ആ ഉത്തരവാദിത്വം ശരിയായി നിർവഹിച്ചിട്ടുണ്ടോ എന്ന് ആത്മ പരിശോധന നടത്തേണ്ട കാലം  അതിക്രമിച്ചിരിക്കുന്നു

എത്രയോ മദ്രസകളും മത സമ്മേളനങ്ങളും നന്നായി സംഘടിപ്പിച്ചു ശക്തി പ്രകടനം നടത്തുന്ന നേതാക്കൾ പലിശ പിശാചു മൂലം സമുദായം നേരിടുന്ന പ്രശ്നങ്ങളും പരിഹരിക്കാൻ സംവിധാനങ്ങൾ ഉടനെ സാർവർത്തികമാക്കാൻ വേണ്ടുന്നത് ചെയ്യുമെന്നാശിക്കുന്നു

പലിശയോടുള്ള മത നിലപാടു മൂലം ഇന്ത്യയിൽ മുസ്ലിം സമുദായം പിന്നോക്കം പോയിട്ടുണ്ടോ സാമൂഹ്യ സാമ്പത്തിക പിന്നോക്ക അവസ്ഥക്ക് വിധേയമായിട്ടുണ്ടോ എന്ന് ഗവേഷണം അന്വേഷണം അർഹിക്കുന്ന ഒരു വിഷയമല്ലേ

പലിശ മുസ്ലിം പിന്നോക്ക അവസ്ത്തക്കു കാരണം ഗവേഷണ / അന്വേഷണം ആാവശ്യം 

Saturday, 28 February 2015

നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ ?

നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ ? നിങ്ങള്ക്ക് നിങ്ങളുടെ വിശ്വാസം ഞങ്ങള്ക്ക് ഞങ്ങളുടെ വിശ്വാസം വിശ്വാസങ്ങൾ എല്ലാം വിശ്വാസങ്ങൾ മാത്രമാണെന്ന വിശ്വാസം ഉണ്ടായാൽ നല്ലതാ   വിശ്വാസങ്ങൾ എല്ലാം സത്യമാവണം എന്നില്ല  അവ അപൂർണമായിരിക്കാം ,എന്താണു പരിപൂർണ സത്യം എല്ലാവരും അല്പം മാത്രമല്ലേ അറിയുന്നുള്ളൂ എല്ലാ വശവും കാണാൻ കഴിവ് ആർക്കാനുള്ളത്  ചരിത്രവും ശാസ്ത്രവും അപൂർണമല്ലെ  ഓരോരുത്തരും അറിഞ്ഞ വിധത്തിൽ വിശ്വസിക്കുന്നു പ്രവർത്തിക്കുന്നു 
ചരിത്രം സത്യത്തെ സ്വാർത്ഥ താത്പര്യാർതമുള്ള ഒരു കഥയാണ് കതനമാണു
എന്തിനു നമ്മുടെ നാട്ടിൽ നടക്കുന്ന ഒരു സംഭവം തന്നെ നാലാൾ നാല് വിധത്തിലല്ലേ മനസിലാക്കുക വിവരിക്കുക
നല്ല വശങ്ങളെ കാണുക സ്വായത്തമാക്കുക ചീത്ത വശങ്ങളെ തിരസ്ക്കരിക്കുക അത് മദർ തെരേസയുടെ കാര്യത്തിലായാലും ,വള്ളിക്കാവിൽ അമ്മയുടെ കാര്യത്തിലായാലും മഹാത്മാ ഗാന്ധിജിയുടെ കാര്യത്തിലായാലും ,ഗൊദ്സെയുടെ കാര്യത്തിലായാലും മാർക്സിന്റെ കാര്യത്തിലായാലും മാവോയുടെ കാര്യത്തിലായാലും മുഹമദ് നബിയുടെ കാര്യത്തിലായാലും ക്രിസ്തുവിന്റെ കാര്യത്തിലായാലും രാമന്റെ ,ബുദ്ധന്റെ  കൃഷ്ണന്റെ  അങ്ങനെ ആരുടെ കാര്യത്തിലായാലും നല്ലത് സ്വീകരിക്കുക അനുകരിക്കുക ചീത്ത തിരസ്കരിക്കുക  അതാണു മതം പറയുന്നത് യുക്തി പറയുന്നത് 

Thursday, 12 February 2015

മത്സരം

·         മത്സരം
·         മത്സര സ്വഭാവം മനുഷ്യ സഹജമാണ് മനുഷ്യ പ്രകൃതമാണ് പ്രകൃതിയുടെ സ്വഭാവമാണ് എല്ലാ ജീവ ജാലങ്ങളും നില നിൽക്കാൻ ,സ്വന്തം കുലം ജാതി പരമ്പര നിലനിര്ത്താൻ ,ജീവിത  കാലം കൂട്ടാൻ ,ഉള്ള കാലം എറ്റവും സുഖ സൗകര്യത്തൊടെയാക്കാൻ വെമ്പൽ കൊള്ളുന്നവരാണു അതൊരു പ്രകൃതി സ്വഭാവമാണ് ജീവ ജാലങ്ങളിൽ ഉന്നത ശ്രേണിയിൽ ഉള്ള മനുഷ്യർ പരസ്പര മത്സര സ്വഭാവത്തിലും മുന്നിലാണ് എന്നാൽ മനുഷ്യർക്ക്‌ നല്ലതും ചീത്തയും തിരിച്ചറിയാനും ഉള്ള കഴിവുണ്ട്  എന്നതിന്നാൽ എന്തിലും ഏതിലും അവൻ ആ കഴിവ് വിനിയൊഗിക്കെണ്ടതാണു  നല്ലതും ചീത്തയും ഉണ്ട്  നല്ലത്  പ്രോത് സാഹിപ്പിക്കുക ചീത്ത നിരുൽസാഹ പ്പെടുത്തുക എന്നത് മത്സര കാര്യത്തിലും വിവേകമുള്ള എല്ലാവരും ചെയ്യുന്നതുമാണ്

Sunday, 1 February 2015

കമ്മ്യൂണിസവും ഇസ്ലാമും തമ്മിലുളള വ്യത്യാസം musthafa thanveer & mm akbar




കൈ വായ്‌പ്പാ ,കൈ വിട്ടു പോകുന്നോ ,വിശ്വാസ്യത
കൈ വായ്പ ,ഒരു കൈ സഹായം ,അത്യാവശ്യത്തിന്ന്
കാശില്ല കാര്യം ചൊല്ലി ,ബാങ്കിനെ വിശ്വസിക്കാനൊക്കില്ല
എന്ന അവസ്ഥ ,കൈ വായ്പςയെയും ,വിശ്വാസ വഞ്ചനയിലേക്ക്
ആനയിച്ചില്ലേ? ,കൈ വായ്പ തരാമെന്നേറ്റ തിയതിക്ക്
തരാനോക്കാത്തത് ,ബാങ്കർ ആണ് ചതിച്ചതെന്നാണ് ഭാഷ്യം
വിശ്വാസ്യതയിൽ ,മുന്നിൽ ,ബാങ്കാണ് ,വിശ്വാസ ലംഘനത്തിൽ
മുന്നിൽ എന്നാണു ,ജന സംസാരം ?,ശരിയും ?,ബാങ്ക് വിശ്വാസ
ലംഘനം നടത്തി ,ബാങ്കിലെ വിശ്വാസം നഷ്ടപ്പെടുത്തുമോ ,സംശയം ?
വാക്ക് കൊടുത്താൽ വാക്കായിരിക്കണം ,വാക്ക് മാറ്റൽ ആകരുത് ,

Thursday, 22 January 2015

പ്രതിമകളെ പ്രതികരിക്കുമോ



ഇന്ന് തൃശ്ശൂർ ജില്ലയിൽ പാണഞ്ചേരി പഞ്ചായത്തിൽ ഇന്ദിര ഗാന്ധി പ്രതിമ തർത്തതിൽ പ്രധിഷേധിച്ചു   യു ഡി എഫ് വക ഹർത്താൽ
 മഹാന്മാരും മഹതികളും മരിച്ചാലും പൊതു ജനത്തിനു ഹർത്താൽ പിന്നെ പ്രതിമകളുടെ പേരിലും കയ്യാങ്കളിയും കേസും ഹർത്താലും
പ്രതിമകൾ പ്രതികരിക്കാൻ പ്രാപ്തരായാൽ ഇനി ആരുടെയും പ്രതിമ ആരും പൊതു സ്ഥലത്ത് സ്ഥാപിക്കരുതെ എന്ന് അപേക്ഷിക്കുമായിരുന്നു

അല്ലെങ്കിൽ തന്നെ പ്രതിമ സ്ഥാപനത്തിനു എതിരായുന്ന ശ്രീ ബുദ്ധന്റെയും ,ശ്രീ നാരായണ സ്വാമികളെയും യേശു ക്രിസ്തുവിന്റെയും വിഗ്രഹങ്ങൾ ആരാധ്യ വസ്തുക്കളല്ലെ നാം ചുറ്റും കാണുന്നത് ?

ആദരിക്കുന്നതിന്നു ,ഒർമിക്കുന്നതിന്നു ഒർമിപ്പിക്കുന്നതിന്നു പ്രതിമകളെക്കാൾ എത്രയോ നല്ല മാർഗങ്ങളുണ്ട് ? അവ ജനങ്ങൾക്ക്‌ ഉപകാര പ്രദമകാം
ഓർമിക്ക പെടേണ്ടവർക്കും ഹിത കരമാകും
പ്രതിമകൾക്ക് പകരം മറ്റു ഉപകാര പ്രദമായ സ്മാരകങ്ങൾ മാത്രം മതി
ശവ കല്ലറ പൂജ മതി ശവ കല്ലറ കെട്ടി പൊക്കുന്നതു മതി എന്ന എന്ന ചിന്ത എന്നാണു മനുഷ്യൻ ചിന്തിക്കുക
ജീവിക്കുന്ന മഹതീ മഹാന്മാർ ഒന്ന് വ്യക്തമാക്കുമോ ? അവർ പ്രതിമകളൊ മറ്റു സ്മാരകങ്ങളൊ ഇഷ്ടപ്പെടുക ? മരണ പത്രത്തിലെങ്കിലും താങ്കളുടെ ഇഷ്ടാനിഷ്ട കൂട്ടത്തിൽ ഇക്കാര്യം കൂടി ചേർക്കാൻ പൊതു ജന താത്പര്യാർത്തം കേണപേക്ഷിക്കുന്നു
      22/1/20015                                                                                 


ഇത് ഞാൻ മുബെഴുതിയ ഒരു കുറിപ്പാണ് എന്നാൽ ഇപ്പോഴും മാധ്യമങ്ങളിൽ നിരന്തരം വന്നു കൊണ്ടിരിക്കുന്ന പ്രതിമ വാർത്തകൾ ആണ് എന്നെ ഈ വിഷയത്തെ ഓർമ്മിപ്പിച്ചത്
എത്ര പ്രതിമകളാണ് തല്ലി തകർക്കപ്പെടുന്നത് ?
എത്ര പ്രതിമകളാണ് ക്രമ സമാധാന ,നിയമ പ്രശ്നങ്ങൾ സ്രുസ്ടിച്ചു കൊണ്ടിക്കുന്നത് ?
ജീവിത കാലത്ത് മനുഷ്യർക്ക്‌ നന്മ ചെയ്ത മഹതീ മഹാന്മാരുടെ പ്രതീകങ്ങളായ പ്രതിമകളാണ് തകർക്കപ്പെടുന്നത് അവഹെളിക്കപ്പെടുന്നത്
വെയിലും മഴയും മലിന പരസ്യങ്ങളും മാലിന്യങ്ങളും സഹിച്ചു പരിതാപകരമായ പരിസ്തിയിൽ പൊതു ഇടങ്ങളിൽ കാണുന്നത്
ഇവ ആദരമോ ? അവഹെളനമൊ?
ഇത് ഞാൻ മുബെഴുതിയ ഒരു കുറിപ്പാണ് എന്നാൽ ഇപ്പോഴും മാധ്യമങ്ങളിൽ നിരന്തരം വന്നു കൊണ്ടിരിക്കുന്ന പ്രതിമ വാർത്തകൾ ആണ് എന്നെ ഈ വിഷയത്തെ ഓർമ്മിപ്പിച്ചത്
എത്ര പ്രതിമകളാണ് തല്ലി തകർക്കപ്പെടുന്നത് ?
എത്ര പ്രതിമകളാണ് ക്രമ സമാധാന ,നിയമ പ്രശ്നങ്ങൾ സ്രുസ്ടിച്ചു കൊണ്ടിക്കുന്നത് ?
പോയ വാരത്തിൽ പത്രങ്ങളിൽ  വന്ന ചില വാർത്തകളാണ് ഈ  ലേഖനത്തിനു  കാരണം .നരേന്ദ്ര മോഡി  സർദാർ വല്ലഭായി പാട്ട്ടെലിന്റെ പ്രതിമ സ്ഥാപിക്കാൻ അമ്രദാനന്ധ്മ  യി ൽ നിന്ന്  ഇരുമ്പ്  സ്വീകരിക്കുന്നു. സോണിയാജി   മുന് മുഖ്യമന്ത്രി ആ ർ.ശങ്കറിന്റെ  പ്രതിമ അനാചാദനം ചെയ്യുന്നു
മാളയിൽ  ലീഡരുടെ പ്രതിമ സ്ഥാപിക്കുന്നു   നായർ സർവീസ് സൊസയിറ്റി നാടാകെ മന്നത്ത് പത്മനാഭ പ്രതിമ സ്ഥാപിക്കാൻ പോകുന്നു
മ്യാന്മാറിൽ ,അഫ്ഘാനിസ്ഥാനിൽ പ്രതിമകളെ ചൊല്ലി ലഹള
ചാലകുടിയിൽ പനമ്പിള്ളി ഗോവിന്ധ  മേനോന്റെ  പ്രതിമ  എവിടെ സ്ഥാപിക്കണമെന്ന്  തീരുമനമാകാതെ  പറമ്പിൽ  കിടന്നു  നശിക്കുന്നു, തിരുവനതപുരത്ത്  ജയിൽവാസി ഗാന്ധി പ്രതിമ ഉണ്ടാക്കുന്നു
ഷൊർണൂരിൽ വിവേകാനന്ധ  
പ്രതിമയുണ്ടാക്കാനായി  സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ  അനുവദിച്ചു
എന്തിനാണിങ്ങനെ  പ്രത്മകൾക്കു വേണ്ടി പാവപ്പെട്ടവന്റെ നികുതി  പണം ചിലവഴിക്കുന്നത്? ഈ പണം ഉപകാരപ്രദമായ വല്ല  കാര്യ കാര്യങ്ങല്ക്കും   വിനി യോഗിച്ചാൽ  അത് സ്മര്യ നേതാക്കളെ  ആദ.ആദരിക്കലാകും   പ്രതിമകൾ  യദാർത്ഥത്തിൽ അവരെ അവഹെളിക്കലും    അപഹസിക്കലുമല്ലെ ?  പവപെട്ടവന്നു  പ്രാഥമിക    സൌകര്യങ്ങളില്ലാത്ത  നാട്ടിൽ    പറവകൾക്ക്  വിസര്ജിക്കാൻ  സൗകര്യ ഒരുക്കുകയല്ലെ ?
പ്രതിമകൾ  ആരുടെയൊക്കെ  വേണം?  എവിടെയൊക്കെ സ്ഥാപിക്കണം? ജീവിചിചിരുന്നവരുടെ പ്രതിമ  വേണമോ?  സാങ്കല്പിക  കഥപാത്രങ്ങളുടെ വേണമോ?  മുന്മുഖ്യമാന്ത്രിമാരുടെ മാത്രം മതിയോ?  സംസ്ഥനത ,ജില്ല , താലുക്ക്  ,ബ്ലോക്ക്‌ ,മുന്സിപളിടി മുനിസിപ്പാലിടി  ,പഞ്ചായത്ത്   തലത്തിൽ  വേണമോ ?   ഇപ്പോഴത്തെ  ജനപ്രതിനിതികളിൽ  ആരെല്ലാം  പ്രതിമകൾ ആവാൻ  ആഗ്രഹിക്കുന്നു?  ആരെല്ലാം പ്രതിമ     സ്ഥാപത്തിനെ   അനുകൂലിക്കുന്നു?
നിയമനിർമാണം ആ വശ്യമാണോ?  അതിന്നൊരു   കൊർപ്പരേശൻ  ഉണ്ടാക്കണോ? തൊഴിലാളി യൂനിയൻ വേണ്ടേ?
പ്രതിമനിര്മാണം പരിസ്ഥിധി  പ്രശ്നമുണ്ടാക്കുമോ   ഒരന്വേഷന കമ്മീഷൻ   ആവശ്യമുണ്ടോ ?
ഇന്നത്തെ പത്രത്തിൽ  ഗുരുവായൂരിലെ പാർകീലെ ഗാന്ധി പ്രതിമയെ  സം രക്ഷിക്കണമെന്ന്    പലരും ആവശ്യപ്പെട്ടതായി കണ്ടു.
പ്രതിമകൾ സ്ഥാപിക്കുന്നവർ പ്രതിമക ളുടെ  സംരക്ഷണത്തിന്നും      സംവിധാനം     ഒരുക്കാൻ  സന്നധമാകണമെന്നു  സംവിധാനം ഉണ്ടാക്കണമെന്ന് .                                                                                                           
                               അപേക്ഷിക്കുന്നു.                                                                                            
ജീവിത കാലത്ത് മനുഷ്യർക്ക്‌ നന്മ ചെയ്ത മഹതീ മഹാന്മാരുടെ പ്രതീകങ്ങളായ പ്രതിമകളാണ് തകർക്കപ്പെടുന്നത് അവഹെളിക്കപ്പെടുന്നത്
വെയിലും മഴയും മലിന പരസ്യങ്ങളും മാലിന്യങ്ങളും സഹിച്ചു പരിതാപകരമായ പരിസ്തിയിൽ പൊതു ഇടങ്ങളിൽ കാണുന്നത്
ഇവ ആദരമോ ? അവഹെളനമൊ?