തെരുവ് നായകളെ ഇല്ലായ്മ ചെയ്യുക എന്ന യത്നത്തിലേർപ്പട്ടെന്ന കുറ്റത്തിന് പലർക്കെതിരെയും കേസുകൾ എടുത്ത് കൊണ്ടിരിക്കുകയാണല്ലോ ? എന്നിട്ടും പലയിടത്തും ഇത്തരം പ്രകടനപരമായ തെരുവ് നായകളെ നശിപ്പിക്കൽ യത്നം നിർബാധം നടക്കുന്നു കേസുകൾ കൂടുന്നു
ജോലി ഭാരം കൊണ്ട് പൊറുതി മുട്ടുന്ന കോടതികൾക്കും പോലീസിനും പണി കൂടുന്നു കാര്യക്ഷമത കുറയുന്നു
നിയമസമാധാനവും ,നിയമ പാലനവും നടത്താൻ ബാധ്യസ്ഥരായവർ യുക്തി പൂർവം മനുഷ്യ നന്മക്കു പ്രാഥമിക പരിഗണന നൽകി വിവേക പൂർണം മുന്ഗണനയനുസരിച്ചു കർമം ചെയ്യണം
നിയമം യഥാവിധി ഭേദഗതി വരുത്താൻ വേണ്ട ശുപാർശകൾ ചെയ്യണം
ആലംഭ ഹീനരും അശരണരുമായ വയസ്സരെയും, അംഗവിഹീനരെയും ,ബാലികാബാലന്മാരെയും നിഷ്ടൂരം വഴിയിൽ ആക്രമിക്കുകയും പലപ്പോഴും കാലപുരിക്കയാക്കുകയും ചെയ്യുന്ന വൻ ധിക്കാരികളെ കയറൂരി വിട്ടു കയ്യും കെട്ടി നിൽക്കുന്ന അധികാരികൾക്കെതിരെ ,നന്മ മാത്രം ലാക്കാക്കിയുള്ള ഇത്തരം സാഹസങ്ങൾ ഇനിയും വ്യാപകമാകും അവരുടെ കൂട്ടായ്മളുണ്ടാകും കേസുകെട്ടുകളാൽ പോലീസിന്റെയും കോടതിയുടെയും ഓഫിസുകൾ നിറയും അപ്പോഴെങ്കിലും അധികാരികളുടെ കണ്ണ് തുറക്കും തെറ്റായ നിയമങ്ങൾ മാറ്റപ്പെടും ,തെറ്റായ നിയമ വ്യാഖ്യാനങ്ങൾക്കു അവസാനമുണ്ടാകും
ഇവർ നിയമം ലംഘി ക്കുകയല്ല , നിയമപാലനത്തെ സഹായിക്കുകയാണ് ചെയ്യുന്നത് എന്ന് പറഞ്ഞാൽ തെറ്റില്ല തെരുവ് വൃത്തിഹീനമാക്കുന്ന ,തെരുവിൽ എന്ത് വൃത്തികേടും കാണിക്കുന്ന അക്രമം കാട്ടി അഴിഞ്ഞാടുന്നവരെ കുറക്കേണ്ടുന്നതിലേക്കു സൂചന നൽകും നടപടികളല്ലേ എടുക്കുന്നുള്ളൂ
മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കാര്യങ്ങൾക്കു തന്നെ ആവശ്യമായ പണം കണ്ടെത്താൻ നെട്ടോട്ടം ഓടുന്ന സർക്കാർ പട്ടികളെ വന്ധീകരിക്കാനും സംരക്ഷിക്കാനും പാട് പെടണമെന്നു പറയുതുന്നത് വങ്കത്തമല്ലേ ? അതിലും നല്ലത് ഒരു നായ സംരക്ഷണ സംസ്കരണ കമ്പനി തുടങ്ങി നായകളെ വളർത്തി ജീവനോടെയും അല്ലാതെയും ആവശ്യക്കാർക്ക് ലഭ്യമാക്കുകയല്ലേ ?
പോലീസും സർക്കാരും ജന നന്മക്കു മുൻഗണന നല്കണം മുൻഗണന നിശ്ചയിക്കുന്നതിന് സർക്കാർ തയ്യാറാകണം ഞാൻ നായകൾ മൂലം ഉണ്ടായ ഒരു നഷ്ടത്തെ കുറിച്ച് പോലീസ് മേധാവിക്കും നഗര സഭ അധികാരികൾക്കും പരാതി നൽകി നാളിതു വരെ ഒരന്വേഷണവും ഇതേ വരേഉ ണ്ടായില്ല
ഞാൻ അംഗ പരിമിതനാ യ ഒരു മുതിർന്ന പൗരനാണ് നായകൾക്കോ പൗരന്മാർക്കോ സംരക്ഷണത്തിന്ന് കൂടുതൽ അർഹത
അതിക്രമിച്ചു കടന്നു സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്യുന്ന നായകൾക്കെതിരെ ഒരു നടപടിയും ഇതേ വരെ എടുത്തില്ല അതിനാൽ ഭീഷണിപ്പെടുത്തൽ തുടരുകയും ചെയ്യുന്നു ഓരിയിട്ടു ഉറക്കം കെടുത്തുന്നു
പോലീസും സർക്കാരും ജന നന്മക്കു മുൻഗണന നല്കണം മുൻഗണന നിശ്ചയിക്കുന്നതിന് സർക്കാർ തയ്യാറാകണം ഞാൻ നായകൾ മൂലം ഉണ്ടായ ഒരു നഷ്ടത്തെ കുറിച്ച് പോലീസ് മേധാവിക്കും നഗര സഭ അധികാരികൾക്കും പരാതി നൽകി നാളിതു വരെ ഒരന്വേഷണവും ഇതേ വരേഉ ണ്ടായില്ല
No comments:
Post a Comment