Saturday, 17 September 2016

PROHIBIT WRONGS PROMOTE RIGHTS : പേരിന്റെ പേരിൽ എന്തിന്നു പോര് ?



ധൂർത്തിൽ നിന്നും ലുബ്‌ദിൽ നിന്നും കാക്കണമേ എന്ന് എന്നും പ്രാർത്‌ഥനയിൽ ഉൾപ്പെടുത്തണമെന്ന നബി വചനം എത്ര പേര് പ്രവർത്തി പഥത്തിൽ കൊണ്ട് വരുന്നു എന്നത് വളരെ കാലിക പ്രാധാന്യം ഉള്ളതാണ്   അധികം പേരും ഈ നബി വചനം അവഗണിക്കുന്നു എന്നല്ലേ സമീപ കാല സംഭവങ്ങൾ കാണിക്കുന്നത്
ഈ ഉത്സവ കാലത്ത് എത്ര അനാവശ്യ ചിലവുകൾ നാമോരുത്തരും ചെയ്തു ആവശ്യത്തിൽ ഏറെ എന്തെല്ലാം വാങ്ങി അവയിൽ എന്തെല്ലാം എത്രയെല്ലാം ശരിക്കും ഉപയോഗിച്ചു ,വിനിയോഗിച്ചു എന്നൊന്ന് വിചിന്തനം ചെയ്തു നോക്കൂ നമ്മൾ എത്ര ഭക്ഷണ സാധനങ്ങൾ ആർക്കും ഉപയോഗമില്ലാതെ നശിപ്പിച്ചു ?അന്നം കിട്ടാതെ അനവധി കഷ്ടപ്പെടുന്ന നാട്ടിലാണ് ഈ അക്ഷന്തവ്യമായതിക്രമം നടക്കുന്നത് ?

ഉടുതുണിക്ക് മറുതുണി ഇല്ലാതെ അനവധി പേര് തണുത്ത് വെറുങ്ങലിക്കുന്ന അനേകരുള്ളത് കാണാതെ നമ്മൾ എത്ര വസ്ത്രങ്ങൾ കത്തിച്ചു കളയുന്നു ?
നിരവധി പേര് തല ചായ്ക്കാനൊരിടം കാണാതെ കറങ്ങി നടക്കുന്ന നാട്ടിൽ അമ്പരചുമ്പികളിൽ സർവ ആഡമ്പരങ്ങളും ആസ്വാദിച്ചു ജീവിക്കുന്നില്ലേ ?ഇതെല്ലാം കാണിക്കുന്നത് അനര്ഹമായത് സ്വന്തമാക്കിയതിൻറെ അഹന്തയല്ലേ ?

മിതവ്യയ ശീലം എല്ലാ തലത്തിലും ഇല്ലാതായിക്കൊണ്ടിരിക്കയല്ലേ ?ഇതൊരു വ്യക്തിഗത ശീലമല്ല ഒരു സാമൂഹ്യ വിപത്തായി പരിണമിച്ചെന്നതല്ലേ ,നമ്മുടെ നാടിന്റെ കടക്കെണി പെരുകുന്നതിന്റെ പൊരുൾ ?

അമിത വ്യയം കടക്കെണിയിലേക്ക് വ്യക്തിയെയും സമൂഹത്തെയും നയിക്കും കട കെണി കഷ്ടപ്പാടുകളിലേക്കും നയിക്കും ദാരിദ്ര്യ ജന്യ കുറ്റങ്ങളിലേക്കും നയിക്കും

അതെ പോലെ തന്നെ പിശുക്കും ലോപവും സാമ്പത്തിക പുരോഗതിയും സാമൂഹ്യ സമാധാനവും നഷ്ടപ്പെടുത്താൻ കാരണമാകുന്നു ആയതിനാൽ മിതവ്യയ ശീലവും ചൊട്ടയിലെ ശീലമാക്കാൻ വേണ്ടുന്നതെല്ലാം ചെയ്യൽ എല്ലാവരുടെയും വ്യക്തിഗത ,സാമൂഹ്യ ബാധ്യതയാണ്
 

No comments:

Post a Comment