മനുഷ്യ മനസ്സും സമൂഹവും
മാനസിക അവസ്ഥ മനുഷ്യനെ എന്തെല്ലാം ചെയ്യിക്കും മനസ്സാണ് മാനവിക മുന്നേറ്റത്തിന്നും പിന്നോക്കാവസ്ഥക്കും കാരണം മാസിക വളർച്ചക്കും തളർച്ചക്കും അതിരുകൾ എവിടെ മാനസിക മായി ഉന്നതി പ്രാപിച്ചവർ മാനവ കുലത്തിന്നു ഏകിയ സംഭാവനകൾ അപാരം എന്നാൽ മാനസിക ദൌർബല്യം ,വൈകല്യം ഉള്ളവർ ഒരു സാമൂഹ്യ ബാധ്യത ആയതിനാൽ മാനസിക വളർച്ചക്കും ഉല്ലാസത്തിന്നും സമൂഹം ചെയ്യുന്ന കാര്യങ്ങളെ പോലെ പ്രാധാന്യം അർഹിക്കുന്നതാണ് മാനസിക ദൌർബല്യം ,വൈകല്യം ഉള്ളവരെ അതിൽ നിന്നും മുക്തമാക്കാനും നിവൃത്തിയില്ല സന്ദർഭങ്ങളിൽ
അവരെ സംരക്ഷിക്കാനും സംസ്കരിക്കാനുമുള്ള സാമൂഹ്യ ബാധ്യത
മാനസിക ദൌർബല്യം ഉള്ളവർ എളുപ്പത്തിൽ ദുഷ്പ്രേരണകൾക്കു വശം വദരാകാൻ ഇടയുള്ളവരാണു അതിന്നാൽ തന്നെ അവരെ മനസ്സിലാക്കി അവരെ സമൂഹത്തിനു കൊള്ളുന്നവരാക്കാൻ കഠിന യത്നം ആവശ്യമാണു
അല്ലാത്ത പക്ഷം അവർ കുറ്റവാളികൾ ,തീവ്ര ഭീകരവാദികൾ നിത്യ രോഗികൾ എന്നിങ്ങനെ സാമൂഹ്യ ബാധ്യതയാകാം ,ഭീഷണിയാകാകാം
ആയതിന്നാൽ സാമൂഹ്യ സുരക്ഷ പദ്ധതികൾ ഏറ്റവും പ്രാമുഖ്യം നല്കേണ്ട
സാമൂഹ്യ ആരോഗ്യ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധ വേണ്ടുന്ന ഒന്നാണു
മാനസിക ആരോഗ്യം ഈ മേഘലയിൽ സർക്കാരിന്റെ സമൂഹത്തിന്റെ സമഗ്ര പ്രവർത്തനം ആഴത്തിലും പരപ്പിലും വ്യാപിക്കേണ്ടതുണ്ട്
ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളിൽ അപൂർവമായി ,എന്നാൽ ഇടക്കൊക്കെ കാണാരുണ്ട് ഇത്തരം സ്ഥാപനങ്ങളുടെ ,വ്യക്തികളുടെ പിന്നീടുള്ള അവസ്ഥ എന്താണു എന്ന് അധികൃതരോ ,വസ്ത്തുതകൾ ശ്രദ്ധയിൽ കൊണ്ടു വന്നവരോ വേണ്ടത്ര ഗൗനിക്കാരുണ്ടോ?
സമൂഹത്തിന്റെ സമഗ്ര ശ്രദ്ധയും സഹായവും അർഹിക്കുന്നവരാണു മാനസിക രോഗികൾ മാനസിക രോഗികൾ തക്ക സമയത്ത് വേണ്ടും ചികിത്സ ശരിയായ പരിചരണം ലഭിച്ചാൽ ചിലപ്പോൾ രക്ഷപ്പെടാം അല്ലെങ്കിൽ അവർ സ്വയം നശിക്കാം ആത്മ ഹത്യയെ അഭയം പ്രാപിക്കാം അല്ലെങ്കിൽ സമൂഹത്തിനു ഭീഷണിയാവാം കുറ്റവാളിയാകാം ആയതിനാൽ സമൂഹത്തിന്റെ സ്വ രക്ഷക്ക് മാനസിക രോഗികളെ അവരുടെ അവസ്തക്കനുസരിച്ചു ആവശ്യമായ ചികിത്സയോ ,പരിചരണമൊ ,പരിരക്ഷണമോ നല്കേണ്ടത് സാമൂഹ്യ കടമ എന്നതിനേക്കാളുപരി സാമൂഹ്യ സുരക്ഷയ്ക്ക് ഒരു അവശ്യ നടപടിയാണ്
എല്ലാ സാമൂഹിക പ്രശ്നങ്ങൾക്കും ബന്ധപ്പെട്ടവരുടെ മാനസിക അവസ്ഥ സുപ്രധാന പ്രഭാവമുണ്ട് സേവന സന്നദ്ധത ഉള്ളവരുടെ മനസ്സിന്റെ ഏകോപനം സംഘാടനം സമൂഹത്തിന്നുണ്ടാക്കുന്ന മാറ്റം സംകൽപ്പാതീതമാണു സർക്കാരും അവരെ സഹായിക്കുമ്പോൾ സമൂഹത്തിന്റെ മാറ്റം ദ്രുത ഗതിയിലാകും
വ്യക്തികൾക്കോ,സർക്കാരിന്നോ സന്നദ്ധ സംഗടനകൾക്കൊ തനിയേ ചെയ്യാവുന്ന പ്രവർത്തനങ്ങൾക്ക് പരിമിതികൾ ഉണ്ട് ആയതിനാൽ കൂട്ടായ സമഗ്ര ശ്രമം ആവശ്യമാണു
ദേശീയ അന്തർദേശീയ ഏജൻസികൾ എയിഡ്സ് ,ലഹരി മോചനം എന്നിവയ്ക്ക് വിപുലമായ സഹായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട് ഐക്യ രാഷ്ട്ര സഭയുടെ ഇത്തരം പുനരധിവാസ പരിപാടികൾ ഉപയോഗിച്ചു മാനസിക രോഗത്താലുള്ള സാമൂഹ്യ ഭീഷണി എന്ത് വില കൊടുത്തും വരുതിയിൽ നിറുത്താൻ എല്ലാവരും ശ്രമിക്കണം
മാനസിക രോഗം മദ്യപാനം ലഹരി ഉപയോഗം ആത്മ ഹത്യ കുറ്റ കൃത്യങ്ങൾ എയ്ഡ്സ് ബലാൽസംഗം പിടിച്ചു പറിമറ്റു കുറ്റ കൃത്യങ്ങൾ എന്നിങ്ങനെ എന്തെല്ലാം ഭീഷണിയാണ് സാമൂഹ്യ സുരക്ഷയ്ക്ക് എതിരെ ഉയർത്ത്തുന്നത്
ഒരു മാനസിക രോഗി ഒരു വീട്ടിലുണ്ടായാൽ ആ വീട്ടുകാരുടെ സ്വസ്ത നഷ്ട പ്പെടും അതവരെ മാനസികമായും സാമ്പത്തികമായും തളർത്തും സാമൂഹിമായും ഒറ്റപ്പെടുത്തലും അവഗണനയും അപൂർവമല്ല
ആരുടെയും മാനസിക താളം തെറ്റാൻ സാധ്യതയുണ്ട് ഇന്നൊരു വ്യക്തിക്ക് വീട്ടുകാർക്ക് സംഭവിച്ചത് ആർക്കാണിനി സംഭവിക്കുക എന്നത് പറയാനൊക്കുമോ ?
ആയതിന്നാൽ സമൂഹവും സർക്കാരും സമഗ്ര നയം രൂപികരിച്ചു പരിപാടികൾ ആവിഷ്കരിച്ചുസത്വര മായി നടപ്പിലാക്കണം