നല്ല പാതി മാത്രം നന്നായാൽ മതിയോ ?
നല്ല പതി മാത്രം നന്നായാൽ മതിയോ ?
നല്ലത് പാതിയും പതിയും നന്നാകുന്നത്
നാമൊന്ന് ,എന്നത് ,നരനും ,നാരായണനും
നരനും ,നാരിയും ,ഒന്നെന്നത് ,താൻ പാതി
നന്നെന്ന് പറഞ്ഞാൽ ,ഞാനും നീയും ഒന്നാ
മാധവ സേവാ മാനവ സേവാ ,ദൈവം
നിൻ കൽ ബാണ് ,കൽബിലും അടുത്താണ്
കണ്ണാണ് ,കണ്ണിനെ കാണില്ലെങ്കിലും കണ്ണെല്ലാം
കാണുന്നെന്ന സത്യം മറക്കാതെ കർമം അനുഷ്ടിക്കൂ
കർമം ,ഉറക്കെത്തേക്കാൾ ഉത്തമം ഉണരൂ
പ്രാർത്ഥി ക്കൂ ,പ്രവർത്തിക്കൂ ,കർമം അനുഷ്ടിക്കൂ