Tuesday, 12 April 2016

വിഷുവിൻ വിശുദ്ധിയിൽ



വിഷുവിൻ വിശുദ്ധിയിൽ ആഘോഷം ആസ്വാദ്യകരം ആയിടട്ടെ
അമിതം ആകാതിരിക്കട്ടെ ഒന്നും അഹിതം ആകാതിരിക്കട്ടെ ഒന്നും
എല്ലാം നല്ലതിന്നാകട്ടേ , ആചാരങ്ങളും അനുഷ്ടാനങ്ങളും ആനന്ദ
ലബ്ദിക്കാകട്ടെ എല്ലാവർക്കും ,എല്ലാ ആഘോഷങ്ങളും എന്നാശിക്കാം
എന്നാ ആശംസകളോടെ ,പ്രത്യാശയോടെ ,പ്രത്യേക ആശംസകൾ

Monday, 11 April 2016

പരവൂര്‍ വെടിക്കെട്ട് ദുരന്തം: പൊലീസിന് വീഴ്ച പറ്റിയെന്ന് ജില്ലാ കളക്ടര്‍; മത്സരക്കമ്പം നിരോധിച്ച കാര്യം അറിയിച്ചിരുന്നു

പരവൂര്‍ വെടിക്കെട്ട് ദുരന്തം: പൊലീസിന് വീഴ്ച പറ്റിയെന്ന് ജില്ലാ കളക്ടര്‍; മത്സരക്കമ്പം നിരോധിച്ച കാര്യം അറിയിച്ചിരുന്നു: കൊല്ലം: പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് കൊല്ലം കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. മത്സരക്കമ്പം നിരോധിച്ച് കാര്യം അറിയിച്ചിരുന്നുവെങ്കിലും പൊലീസ് അത് പരിഗണിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിരോധനം ലംഘിച്ച് വെടിക്കെട്ട് നടക്കുന്നുവെങ്കില്‍ തടയണമെന്നാവശ്യപ്പെട്ട് പൊലീസിന് കത്ത് നല്‍കിയിരുന്നുവെന്ന് കൊല്ലം കളക്ടര്‍ ഷൈനമോള്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. പൊലീസിനോട് അടിയന്തര വിശദീകരണം തേടിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. എന്നാല് ഉത്സവത്തോട് അനുബന്ധിച്ച് അമ്പല കമ്മിറ്റി ഇറക്കിയ നോട്ടീസില്‍ നടക്കാന്‍ പോകുന്നത് മത്സര കമ്പം ആണെന്ന് പരസ്യപ്പെടുത്തിയിരുന്നു.