സർവർക്കും ഈദുൽ അസ് ഹാ ,അഥ വാ ബലി പെരുന്നാൾ ,എന്ന വല്യ പെരുന്നാൾ ആശംസകൾ
അത് ഒരു വലിയ ദിനം തന്നെ പല കാരണങ്ങൾ കൊണ്ടും ലോക ജന സംഖ്യയിൽ അഞ്ചിലൊന്നു വരുന്ന മുസ്ലിം ജനത അവർ ത്യാഗ സന്ന്ധരാണു ,ഇഷ്ടങ്ങളെ ,ഇഷ്ടമുള്ളവരെ വെടിഞ്ഞു ,ദൈവ ഇഷ്ടത്തിന്നായി ത്യാഗ പ്രവർത്തികൾ ,നാടും വീടും കൂടും കുഡുംഭവും വിട്ടു ഹജ്ജ് എന്നാ കര്മം അനുഷ്ടിക്കുന്ന ദിനങ്ങളാണ് ഹജ്ജ് അനുഷ്ടിക്കുന്ന തീർത്താടകരോട് അനുഭാവം പ്രകടിപ്പിച്ചു വീട്ടിലുള്ളവരും ദൈവ മഹാത്മ്യം ഓര്ത്ത് കീര്ത്തനവും സോത്രങ്ങളും സാദാ ആലപിക്കുന്ന ദിനങ്ങളാണ്
ഹജ്ജിൽ ചെയ്യുന്ന ബലിയെ പോലെ ,നാട്ടിലും ബലി കഴിക്കുന്ന ദിനങ്ങളാണ്
എന്താണു ബലി ? വെറും മൃഗങ്ങളെ കശാപ്പ് ചെയ്തു വിഗ്രഹങ്ങൾക്ക് അർപ്പിക്കുന്നതാണോ ?
ഈ ബലി അർപ്പിക്കുന്ന രക്തവും മാംസവും ദൈവത്തെ പ്രീണിപ്പിക്കാനാണൊ ? ദൈവത്തിന്ന് നമ്മുടെ അർപ്പണം ആരാധന ആവശ്യമുണ്ടോ ? ഇല്ലെന്നാണ് ഞാൻ വേദങ്ങളിൽ നിന്ന് മനസ്സിലാകുന്നത് ബലി മാംസവും രക്തവും ദൈവ സന്നി ധിയിൽ എത്തുകയില്ല
എന്നാൽ ത്യാഗ സന്നദ്ധത ,ഇഷ്ടപെട്ടവയെ പൊതു നന്മക്കായി ത്യജിക്കാനുള്ള ആ മനോഭാവം പുണ്യമാണു
അത് പാവങ്ങളെ സഹായിക്കും ഇഷ്ടപ്പെട്ട സാധനങ്ങളുടെ,ജീവികളുടെ ധനത്തിന്റെ സമർപ്പണത്തിന്റെ പ്രതീകാത്മ പ്രകടനമാണ് ബലി
ബലി നടത്തുന്നതു മൃഗങ്ങളെ ആണെങ്കിലും അതൊരു പ്രതീകാത്മ നടപട്യാണു കർമമമാണു അനുഷ്ടാന ആചാരമാണ് പണ്ട് മ്രുഗങ്ങളായിരുന്നു മനുഷ്യ രുടെ പ്രമുഖ സമ്പത്ത് അത് ഒരു മടിയും ഇല്ലാതെ സമൂഹവുമായി പങ്കിടുക എന്നതിന്റെ പ്രതീകമാണ് ബലി
അല്ലാതെ പാവം മൃഗങ്ങളെ കൊന്നു ക്രൂര മനസ് കാണിക്കലല്ല അന്നമാണ് മനുഷ്യന്റെ ഏറ്റവും പ്രധാന ആവശ്യം അത് കിട്ടാതിരുന്നാൽ അവൻ കൊല്ലും കൊലക്കും മുതിരും മനുഷ്യനെ പോലും കൊല്ലുന്ന അവസ്ഥ സംജാതമാകാം ആയതിന്നാൽ പട്ടിണിയും പരിവട്ടവും ഇല്ലാത്ത ഒരവസ്ഥ ഉണ്ടാക്കാനുതകും ഏതു ആചാരവും അനുഷ്ടവും പ്രോത്സാഹിക്കപ്പെടണം
മാംസാഹാരം മനുഷരുടെ മഹാ ഭൂരിപക്ഷത്തിന്റെയും ഇഷ്ട ഭോജ്യമാണ് അതിന്റെ ലഭ്യത ദുർബല വിഭാഗത്തിനു അപൂർവമാണ് ബലി മാംസം കിട്ടുമ്പോൾ സാധ ഭക്ഷണം തന്നെ ആവശ്യത്തിന്നു ലഭിക്കാത്ത പട്ടിണി പാവങ്ങൾക്കുണ്ടാകുന്ന അനുഭൂതി അവാച്യമാണു അതാണു ബലി പെരുന്നാൾ വലിയ പെരുന്നാൾ എന്ന പേര് വന്നതെന്ന് പറഞ്ഞാൽ തെറ്റാണോ ?
ഓണത്തിന്നും ചെറിയ പെരുന്നാളിന്നും സമാനനങ്ങളും കിറ്റുകളും നല്കുന്ന ഒരു നല്ല ശീലം നാടൊട്ടുക്ക് ജാതി മത ഭേതം കൂടാതെ കാണുന്നുണ്ടല്ലോ എന്നാൽ ബലി പെരുന്നാളിന്നു മാംസ പൊതി മാത്രം മതിയോ എന്നെല്ലാവരും ചിന്തിക്കേണ്ട കാലം അതിക്രമിച്ചില്ലേ ? മാംസം മാത്രം കിട്ടുന്ന പാവങ്ങളുടെ മസാല മറ്റു ആവശ്യങ്ങൾ കാണാതിരുന്നാൽ ബലി ശരിയാകുമ്മോ എന്നാണെന്റെ സംശയം
കൂടാതെ ബലി പെരുന്നാളിന്നും പലരും പലര്ക്കും സ്നേഹ സമ്മാനങ്ങൾ നല്കും അങ്ങനെയും കുറെ പേർ സന്തോഷിക്കും ദിനങ്ങളാണ് പെരുന്നാൾ ദിനങ്ങൾ ആ സന്തോഷങ്ങളാണ് പെരുന്നാൾ ദിനങ്ങളെ പെരും നാളുകളാക്കുന്നത്
കുട്ടികളിൽ കുഡുമ്പക്കാരിൽ കാണുന്ന സംതൃപ്തി സ്നേഹം ഉത്സാഹം ഉന്മേഷം ഉണർവ് എന്നിവയാണു ഇത്തരം ആഘോഷങ്ങളെ മഹാത്തരമാക്കുന്നത്
എന്നാൽ മഹത് ഗുണങ്ങൾ കാണാതെ ചിലര് മൃഗ ബലിയുടെ ദുഷ്ട മുഖത്തെ മുൻ നിറുത്തി ബലി പെരുന്നാളിനെ അവഹേളിക്കുന്ന വിധത്തിൽ പ്രചരണം നടത്തുന്നതു കാണാം ഇത് ക്ഷീരം ഉള്ളൊരു അകിട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം എന്നത് പോലെ കണക്കാക്കിയാൽ മതി
പിന്നെ ശുദ്ധ സസ്യാഹാരി എന്നത് അസാധാരണമല്ലേ അസാധ്യം അല്ലേ ?അസംബന്തം അല്ലേ ? ആരാണു മത്സ്യം മുട്ട വെണ്ണ പാൽ മോര് കേക്ക് പഴം പുഴു അകത്താക്കാത്തവർ കാണാത്ത ഉറുമ്പ് കണ്ണിന്നു നല്ലതാ എന്നല്ലേ കാരണവന്മാരു ചൊല്ല ന്നത് കൊന്ന പാപം തിന്നാൽ തീരും എന്നും പറയുമല്ലോ ?
വിശപ്പിന്റെ വിഷമം വിശ്വ സാഹിത്യകാരന്മാർ വളരെ അധികം വികാര പരമായി വിവരിച്ചതൊന്നും വായിക്കണ്ട ശരിയായ വിധത്തിൽ നോമ്പ് അനുഷ്ടിച്ചാൽ അൽപ സ്വല്പം അനുഭവം നേടാം അത്താഴം അധികം കഴിക്കാതെ മരുന്നും കഴിക്കാതെ കുറച്ചെങ്കിലും നോമ്പ് അൻഷ്ടിച്ചാലും മതി
ബലിയും നോമ്പും നിശ്ചിത കാലത്ത് നടത്തുന്ന ആചാരം അനുഷ്ടാനമാണു അവയാൽ നേടുന്ന ആത്മീയ ആര്ജവം ഉണർവ് ഉത്തേജനം എല്ലാ സമയത്തും നില നിര്ത്തണം എന്നാൽ ഭൌതിക ജീവിത പരിസ്ഥിതിയിൽ മൂല്യങ്ങൾക്ക് ച്യുതി സംഭവിക്കാം അതിന്നു പ്രേരകമായി പൈശാചിക പ്രവര്ത്തനങ്ങളും പ്രവർത്തകരും കുറവല്ല അവയെ ,അവരെ തടുക്കാനായാണു നിത്യ ദിക്കർ അഥവാ നമസ്കാരം കൃത്യമായും അനുഷ്ടിക്കണം അതിന്നു ഒരു ഒഴിവും കിഴിവും ഇല്ല എന്നതും എറ്റവും പ്രതമവും പ്രധാന പെട്ടതുമായ ആചാരം അനുഷ്ടാനമായി നമസ്കാരത്തെ നീ സ്ചയിച്ചതും
ആചാരാനുഷ്ടാനങ്ങൾ ഭക്തി പൂർവ്വം യുക്തി പൂർവ്വം അനുഷ്ടിച്ചാൽ അവ പുണ്യമായിരിക്കും നന്മ വളർത്തും തിന്മകളെ തളർത്തും പാപങ്ങളെ പമ്പ കടത്തും അത്തരത്തിലാകട്ടേ എല്ലാ ആഘോഷങ്ങളും ആചാരങ്ങളും ഉത്സവങ്ങളും
23/9/2015