Monday, 31 August 2015


പൊതു ജനത്തെ പ്രയാസപ്പെടുത്തി പൊതു ചിലവിൽ വേണോ ആഘോഷങ്ങൾ?
ഉപയോക്താക്കൾക്കുണ്ടാകുന്ന പ്രയാസം ആരും പ്രകടിപ്പിക്കാറില്ല പ്രകടിപ്പിച്ചാൽ അവർ സാമാന്യ ബോധമില്ലാത്ത സാമൂഹ്യ ദ്രോഹിയായി മുദ്ര കുത്തുന്നതും ഒരു വസ്തുതയല്ലേ?
ആഘോഷങ്ങൾ അമിതമാവുന്നില്ലേ? ആശാസ്യമാണൊ?
ആശാസ്യമാണൊ പുനർചിന്ത? അമിതമാവുന്നില്ലേ ആഘോഷങ്ങൾ ? വേണോ പുനർചിന്ത?? 23/8/2015

ഇതാണു ഓണത്തിന്റെയും ഓണം പോലെയുള്ള മറ്റു ഉൽസവങ്ങളുടെയും മറ്റു ആഘോഷങ്ങളുടെയും അനന്തര ഫലം അത് തന്നെയാണു ഇത്തരം ആചാരങ്ങളുടെ ഉദ്ധേശവും ലക്ഷ്യവും പിന്നെ കച്ചവടവും തകൃതിയായി നടന്നു അവരും പുതിയ പല സാധന സാമഗ്രികളും ആവശ്യക്കാർക്കെത്തിചു ആവശ്യക്കാർക്കു ആവശ്യമുള്ള സാധനങ്ങൾ ആദായ വിലക്കെന്ന തൊന്നലലോടെ സ്വന്തമാക്കാനായി അവരും സന്തോഷിക്കുന്നു കിട്ടിയ കൂടുതൽ കച്ചവടവും ലാഭവും അവര്ക്കും ആനന്ദ ലഭ്തിക്ക് വകയായി

ഒന്നിച്ചു കൂടലിന്റെ ആ അനിർവിജനീയ ആനന്ദത്തിൽ ആറാടാനായി പലർക്കും പല വിധത്തിൽ ഇതാണു ഇത്തരം ആഘോഷങ്ങളുടെയും ഉൽസവങ്ങളുടെയും പൊരുൾ അടിസ്ഥാനം എന്തായാലും അവ ആഘോഷിക്കുന്നതിനാൽ ദൊശമൊന്നും ഇല്ല അമിതമാകാതിരുന്നാൽ എല്ലാ ആഘോഷങ്ങളും ഉന്മേശവും ആവേശവും സമൂഹത്തിനു നല്കുന്നു
അവ കലാ കായിക സാംസ്കാരിക നവോന്മെഷത്തിന്നുതകും
അതാണു ഇത്തരം ഉത്സവങ്ങളും ആഘോഷങ്ങളും ആചാരങ്ങൾക്കും അടിസ്ഥാന യുക്തി

സത്യമേവ ജയതേ ഓം ശാന്തി സലാം സമസ്ത ലോകോ സുഖിനോ ഭവന്തു


vപ്രവാചന്മാർ എല്ലാ ദേശങ്ങളിലും പല കാലങ്ങളിലായി വന്നിട്ടുണ്ടെന്നാണു മുസ്ലിം വിശ്വാസം അതാണു ഖുറാൻ പറയുന്നത് ആ നിലക്ക് ഭാരതത്തിൽ വന്ന പ്രവാചകന്മാരായിരിക്കാം ശ്രീ കൃഷ്ണനും ,ശ്രീ ബുദ്ധനും ,ശ്രീ രാമനും മഹാ മഹർഷികളും ,മനുവും ,വ്യാസനും ,പതന്മ്ജലിയും മറ്റും അവരെ ആദരം മൂത്ത ഭക്തർ,കവികൾ ,കലാകാരന്മാർ ,കച്ചവടക്കാർ മനപൂർവമായോ ,ആത്മാർത്തമായോ ,നിഷ്കളങ്കമായോ,ദൈവമാക്കി സർവോന്നത പദവി നല്കിയതാകാം

അങ്ങനെ അനുമാനിക്കാനെ നിവൃത്തിയുള്ളൂ യേശുവിനെ ദൈവമാക്കിയ പോലെ യേശു തന്നെ പിതാവിന്റെ ഔന്നത്യം പരമാധികാരം പല വിധത്തിൽ ഊന്നി പറഞ്ഞിട്ടും ബൈബിളിൽ വ്യക്തമാക്കിയിട്ടും ,പിതാവിനെ വെല്ലുന്ന ദൈവമാക്കി യേശുവിനെ മാറ്റിയതു പോലെ തന്നെയാവാം ശ്രീ കൃഷ്ണനെയും ,ശ്രീ രാമനെയും ശ്രീ ബുദ്ധനെയും ശ്രീ നാരായണെയും ആൾ ദൈവമാക്കൽ ഒരു പ്രവണതയാണു മുഹമദിനെയും അദ്ദേഹത്തിന്റെ അനുയായികളിൽ ചിലരെയും അതിര് വിട്ടു പ്രവാചകൻ എന്നതിൽ കവിഞ്ഞു ദൈവത്തിന്റെ കഴിവുകൾ ഉള്ള ആൾ ദൈവമാക്കി ആരാധിക്കുന്നത് പോലെ
ആൾ ദൈവങ്ങൾ ഉണ്ടാകുന്നതും ഉണ്ടാക്ക പെടുന്നതും നേതാക്കൾ ഉണ്ടാകുന്നത് പോലെ ഉണ്ടാക്കുന്നത് പോലെ ഒരു കച്ചവടമാണ് തന്ത്രമാണ്

എല്ലാറ്റിലും സാദൃശ്യം കാണാം കാഴ്ച പല വിധത്തിലാകാം സത്യം കാണാൻ കഴിയട്ടെയെന്നാശിക്കാം അതിന്നായി പ്രാർത്തിക്കാം പ്രവര്ത്തിക്കാം കഴിയുമ്പോലെ കഴിയുന്നിടത്തോളം

Friday, 14 August 2015

വെള്ളനാടന്‍ ഡയറി: എവരി ഡോക്ടര്‍ ഹാസ്‌ എ ഡേ (കുറിപ്പുകള്‍)

വെള്ളനാടന്‍ ഡയറി: എവരി ഡോക്ടര്‍ ഹാസ്‌ എ ഡേ (കുറിപ്പുകള്‍): എവരി ഡോക്ടര്‍ ഹാസ്‌ എ ഡേ. (ഈ കുറിപ്പ് എഴുതിയത് ജൂലൈ 1, 2014 ന്)           ഇന്ന് ഡോക്ടേഴ്സ് ഡേ ആയത് കൊണ്ടാണോ എന്നറിയില്ല, രാവിലെ ...

Thursday, 13 August 2015

വെള്ളനാടന്‍ ഡയറി: എവരി ഡോക്ടര്‍ ഹാസ്‌ എ ഡേ (കുറിപ്പുകള്‍)

വെള്ളനാടന്‍ ഡയറി: എവരി ഡോക്ടര്‍ ഹാസ്‌ എ ഡേ (കുറിപ്പുകള്‍): എവരി ഡോക്ടര്‍ ഹാസ്‌ എ ഡേ. (ഈ കുറിപ്പ് എഴുതിയത് ജൂലൈ 1, 2014 ന്)           ഇന്ന് ഡോക്ടേഴ്സ് ഡേ ആയത് കൊണ്ടാണോ എന്നറിയില്ല, രാവിലെ ...

Tuesday, 11 August 2015

പട്ടി സ്നേഹം കുട്ടികളോടും വേണ്ടേ ?.Full Episode | Malayali Darbar | Amri...

നോട്ട പിശകൊ? വീക്ഷണ കോണിലെ വ്യത്യാസമോ ?


കാഴ്ച കുറവോ ? നിറ കാഴ്ച ഇല്ലായമയോ ? തിരിച്ചരിവില്ലായ്മയ്യോ?
യുക്തി വാദിക്കൾക്കുണ്ടോ യുക്തി ? അവരുടെ യുക്തി അവരുടെ മതം
ഒരോരുത്തർക്കുമുണ്ടാകും ഒരു മതം ,അഥവാ അഭിപ്രായം

മതമില്ലെങ്കിൽ മാനുഷിക മൂല്യങ്ങളെവിടെ നിന്നുണ്ടായി ?
മതം പല മനുഷ്യരും അംഗീകരിക്കും അഭിപ്രായം ആചാരാനുഷ്ടാനങ്ങൾ
മതം മനുഷ്യ സമൂഹത്തിൻ അഭിപ്രായ കൂട്ടായ്മയുടെ ഒരു രൂപം
മതം ഒരു കൂട്ട തീരുമാന ഫലം ,പല കൂട്ടങ്ങളും കൂടിയാൽ സമൂഹം സമുദായം ,മതമനുഷ്ടിക്കുന്നതാകാം ,വെറും സാമ്യതകളാൽ ഒന്നായതാകാം

സ്വതന്ത്ര ചിന്ത സാധ്യമാണോ ? സ്വത്വം മറക്കാതെ ചിന്ത സ്വതന്ത്രമാകുമോ ?
ചിന്ത യെ സ്വാധീനിക്കും ഘടകങ്ങളെ അവഗണിച്ചൊരു ചിന്തക്കിടമുണ്ടോ ?
ചിന്ത സാഹചര്യത്തിൻ സൃഷ്ടിയല്ലേ ? ആഹാരം ഇല്ലെങ്കിൽ ആഹാരമാവില്ലേ
ചിന്തക്കാധാരം ,പോഷകാഹാരം ഇല്ലെങ്കിൽ ചിന്ത പുഷ്ടിപ്പെടുമോ

സമുദായം ,മതമനുഷ്ടിക്കുന്നതാകാം ,വെറും സാമ്യതകളാൽ ഒന്നായതാകാം

സ്വതന്ത്ര ചിന്ത സാധ്യമാണോ ? സ്വത്വം മറക്കാതെ ചിന്ത സ്വതന്ത്രമാകുമോ ?
ചിന്ത യെ സ്വാധീനിക്കും ഘടകങ്ങളെ അവഗണിച്ചൊരു ചിന്തക്കിടമുണ്ടോ ?
ചിന്ത സാഹചര്യത്തിൻ സൃഷ്ടിയല്ലേ ? ആഹാരം ഇല്ലെങ്കിൽ ആഹാരമാവില്ലേ
ചിന്തക്കാധാരം ,പോഷകാഹാരം ഇല്ലെങ്കിൽ ചിന്ത പുഷ്ടിപ്പെടുമോ

മതമില്ലെല്ലെങ്കിൽ മാതാവും മകളും സഹോദരിയും ,ഭാര്യയും എല്ലാം പെണ്ണു
മതമില്ലെങ്കിൽ പിതാവും പുത്രന്നും സഹോദരന്നും ഭര്ത്താവും എല്ലാം ആണു ആണായാലും പെണ്ണായാലും മൃഗമായാലും പക്ഷിയായാലും ജൈവ
പിണ്ഡം ,രാസ കൂട്ടു ,രസിക്കാനൊരു കൂട്ടു എന്ത് മൂല്യം ,എല്ലാം മായ

സാമൂഹ്യ നിയമങ്ങൾക്കെന്തു പ്രസക്തി ,എന്ത് യുക്തി ,എന്ത് വിശ്വാസം
വിശ്വാസം അതുണ്ടാക്കാമോ ,എല്ലാം പരിശൊധിച്ചു ,പരീക്ഷണം നടത്തി ?
പരീക്ഷണ ശാലകളെ വിശ്വസിക്കാമോ ? ചരിത്രത്തെ വിശ്വസിക്കാമോ ?
പരസ്പര ബഹുമാനം ,മനുഷ്യന്നും മൃഗവും തമ്മിലെന്തു വ്യത്യാസം

മൃഗങ്ങൽക്കുന്ടോ മാതാവെന്നും ഭാര്യയെന്നും വ്യത്യാസം അച്ഛനും
അമ്മയെന്നും വ്യത്യാസം എല്ലാം പ്രകൃതി പ്രതിഭാസം ജൈവ വ്യത്യാസം
രാസ വ്യത്യാസമെന്തുണ്ടു സസ്യവും മൃഗവും മനുഷ്യനും വ്യത്യാസം
തിരിച്ചരിവെന്ന ഒരു മത ,അഭിപ്രായ വ്യത്യാസം അഥവാ വിവേകം
19/6/2015

Thursday, 6 August 2015

ഇഷ്ടം പ്രകടിപ്പിക്കണം ?



എന്റെ ഔദ്യോകിക ജന്മ ദിനമായ ഇന്നലെ വളരെ അധികം പേര് ജന്മദിനാശംസൾ നേർന്നു, എന്നോടിഷ്ടം പ്രകടിപ്പിച്ചിരുന്നു ,അങ്ങനെ ആശംസകൾ അറിയിച്ചവർക്കും,അറിയികാത്ത ,എന്റെ സകല ഇഷ്ടക്കാരെയും എന്റെ നന്ദി അറിയിക്കാൻ സന്തൊഷമുണ്ട്

,ബന്ധങ്ങൾ നിരന്തരം നില നിർത്തണം എന്നൊക്കെ ഞാനും ഇടക്കൊക്കെ ഓർമിപ്പിക്കും എങ്കിലും മെസ്സേജ് ബോക്സും ,നോടിഫിക്കേഷനുകളും നോക്കുന്ന പതിവും ,ജന്മ ദിന ആശംസകൾ അയക്കുന്ന പതിവും എനിക്കില്ല എന്റെ വാളിൽ ,വരുന്ന ജന്മ ദിന ,വിവാഹ വാര്ഷികം മുതലായവയ്ക്ക് ഞാൻ ഒരു ഇഷ്ടം രേഖപ്പെടുത്തും ,അല്ലെങ്കിൽ ആരെങ്കിലും ആശംസകൾ അറിയിച്ചതിനു ഒരു ഇഷ്ടം പ്രകടിപ്പിക്കുന്ന രീതിയാണെനിക്കുള്ളത് എന്ന് വെച്ചാൽ എനിക്ക് ആശംസകൾ അറിയിച്ച അധികം പേർക്കും ഞാൻ ആശംസകൾ അറിയിച്ചവർ ആയിരിക്കുകയില്ല എന്നർത്ഥം അങ്ങനെ ഇഷ്ടം ഉള്ള പലർക്കും ആശംസകൾ അറിയിക്കുക എന്ന ആചാരം അനുഷ്ടിച്ചില്ല എന്ന കുറ്റത്തിന്നാണു എന്റെ ഈ പരസ്യ മാപ്പ്

പിന്നെ എന്നോട് ഇഷ്ടമുള്ള പലരും ആശംകൾ അറിയിച്ചില്ല എന്നതിൽ പരിഭവം ഇല്ല പരിഭവപ്പെടേണ്ടതില്ല എന്നതാണു സത്യം എല്ലാവർക്കും ആശംസകൾ അറിയിക്കാൻ പറ്റിയില്ല എന്നതിനാൽ എന്നെ ഇഷ്ടം ഇല്ലമല്ല എന്ന് ധരിക്കുന്നത് തെറ്റല്ലേ?
ഇഷ്ടം ഉള്ളവര്ക്കൊക്കെ ആശംസകൾ അറിയിക്കുക എന്നത് പ്രായോഗികമല്ലലോ? ഞാനും ഒരു പ്രായോഗിക ,പ്രയോജന വാദിയായതിനാലാണു ,എന്റെ പല ഇഷ്ടക്കാർക്കും എന്റെ ആശംസകൾ അറിയിക്കാൻ അമാന്തം കാണിക്കുന്നത് അത് കൊണ്ടു ഇഷ്ടമുള്ളവരെ എന്റെ ആശംസകൾ ,ആദരാഞ്ജലികൾ മുതലായ അനുഭാവ പ്രകടനങ്ങൾ അറിയിച്ചില്ലെങ്കിൽ തന്നെ നിങ്ങളോടെനിക്കു അനുഭാവം ഉണ്ടു

നിങ്ങളുടെ ദുഃഖം എന്നെ ദുഖിപ്പിക്കും ,നിങ്ങളുടെ സന്തോഷങ്ങളിൽ എനിക്കും സന്തോഷം ഉണ്ടു നിങ്ങളും അങ്ങനെ തന്നെ ആയിരിക്കും എന്നാണെന്റെ അനുമാനം അതാണു മനുഷ്യ സ്വഭാവം ,മനുഷ്യത്വം

അതിന്നാലാണല്ലോ ,നിത്യ പ്രാർത്തനയിൽ എല്ലാ സ്വന്തക്കാർക്കാർക്കും ,ബന്ധക്കാര്ക്കും ,ഇഷ്ടക്കാർക്കും അയൽക്കാർക്കും നാട്ടുകാർക്കും നന്മ കാംഷ്ക്ഷിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്തിക്കുന്നത് ആയതു കൊണ്ടു ഇഷ്ടമുള്ളവരെ എന്റെ പ്രാർതനകളിൽ നിങ്ങളെ പ്രത്യേകമായി പരിഗണിക്കാർ ഉണ്ടെന്ന സത്യം അറിയിക്കുന്നതിലെ സന്തോഷം അറിയിക്കുന്നു
ആശംസകളോടേ ,ശുഭം ഓം ശാന്തി സലാം ലാൽ സലാം സഫേദ് സലാം സകല വിധ അഭിവാദ്യങ്ങളും സ്നേഹ പുരസരം ,നന്ദിപൂർവ്വം നസ്തേ സർവ ശക്താ നന്ദി
അഭിനന്ദനങ്ങൾ ആശിർവാദങ്ങൾ ,സൊത്രങ്ങൾ
സ്നേഹം ആരും എന്നും എപ്പോഴും ഇഷ്ടപ്പെടും
കൊടുത്താൽ കിട്ടും ,കൊടുത്തില്ലെങ്കിലും കിട്ടാം

വിദ്വേഷം വിഷമാ ,വിഷമങ്ങളനവധിയുണ്ടാക്കും വിഷമാ,
വിഷം അധികം , വേണ്ടാ വിനകൾ പല വിധം ഉണ്ടാക്കാനെന്നതു നിജമാ
വിഷം തീണ്ടിയാലുടനെ ,തക്ക ചികിത്സ നേടിയാൽ,വിഷമങ്ങളിൽ
നിന്ന് മുക്തി കിട്ടാമെന്ന ബുദ്ധി ,വിദ്വേഷം വന്നാലും യുക്തമാ
6/8/2015