Monday, 22 December 2014

Social Media Search : Facebook Post Search : Global Data Search : datumkit.com

Social Media Search : Facebook Post Search : Global Data Search : datumkit.com



മത പരിവർത്തനം മന
പരിവർത്തനമായിരിക്കണം ആയിരിക്കണം അത് സ്വന്തം താത്പര്യ പ്രകാരം മത പ്രചരണം ആകാം ദുഷ്
പ്രചരണങ്ങളും പ്രേരണകളും നിയമ വിരുദ്ധം നാടിന്ന് ആപത്ത്
  മതം അഥവാ അഭിപ്രായം മാറാൻ ,മാറ്റാൻ ആർക്കും നമ്മുടെ
നാട്ടിൽ ആരുടെയും തിട്ടൂരം ,അനുവാദം ആവശ്യമില്ല
മതം മാറാൻ ആർക്കും
അധികാരമില്ല
മതം മാറ്റൽ സേവനമോ
,കച്ചവടമോ  ആർക്കാണതിന്നു അനുവാദം അഥവാ ലൈസൻസുള്ളത്
ആരും അങ്ങനെ ഒരു ലൈസെന്സ് കൊടുത്തതായൊ ,എടുത്തതായൊ അറിയില്ല
നമ്മുടെ നാട്ടിലെ
ഭരഘടന ഏതു മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അനുവാദം നൽകുന്നുണ്ട്
രാഷ്ട്രീയ പാർട്ടി
പ്രവർത്തനം ,പാർട്ടി മാറ്റവും അനുവദിച്ചിട്ടുണ്ട്
പാർട്ടികൾ  രജിസ്ടർ ചെയ്യാരുണ്ട് പാർട്ടി അംഗത്വം എടുക്കാർ
ഉണ്ട്
മതം അങ്ങനെ ആരും രജിസ്ടർ   ചെയ്തതായി അറിയില്ല അന്ഗത്വം കൊടുക്കാൻ ആർക്കാണ്
അധികാരം  അവർക്ക് ആരാ അധികാരം കൊടുത്തത് എന്താണു
അതിന്നു നടപടി ക്രമം ഇതൊന്നും എന്നെ പോലെയുള്ള നിരവധി സാധാരണക്കാർക്ക്‌ അറിയില്ല

അറിയുന്നവർ വിവരം
വിശദമാക്കുവാൻ താത്പര്യ പെടുന്നു
ഇതെല്ലാം ഒരു പുതിയ
ഏർപ്പാടായി തോന്നുന്നു അധികാരികളും എല്ലാ നേതാക്കളും പുതിയ നിയമ നിർമ്മാണ നടപടികള്ക്ക്
തുടക്കം കുറി ക്കണമൊ കൂലംഘഷമായി ചിന്തിക്കുക 
21/12/2014



Sunday, 21 December 2014

അശുദ്ധി​ ആരോപിച്ചുള്ള വിവേചനം, ഫേസ് ബുക്കില്‍ പ്രൊഫൈല്‍ മാറ്റി പ്രതിഷേധം | Southlive

അശുദ്ധി​ ആരോപിച്ചുള്ള വിവേചനം, ഫേസ് ബുക്കില്‍ പ്രൊഫൈല്‍ മാറ്റി പ്രതിഷേധം | Southlive



നിയമ പാലകർക്കു നിയമ പാലത്തിനു അവസരം നല്കുക പ്രതികരണം ആവശ്യമുള്ള കാര്യങ്ങള്ക്ക് പ്രാമുഖ്യം നല്കുക കാള പെറ്റെന്നു കേൾക്കുംബോഴേക്കും കയർ എടുക്കണമോ

സുന്നത്ത് കല്യാണം 1

സുന്നത്ത്  കല്യാണം  സുന്നത്ത്  കല്യാണം  എന്ന വിഷയത്തെ കുരിച്ചെഴുതാമെന്ന വിചാരത്തിൽ ഒന്ന് ഗൂഗിളിൽ പരതിയപ്പൊളാണൂ താങ്കളുടെ പോസ്റ്റ്‌ കണ്ടതു
അനുഭവമാണോ കഥയാണോ  വായിക്കാൻ കൊള്ളാം ഇത്രയും കമന്റുകൾ തന്നെ സാക്ഷ്യം 1965 ലാണെന്നാണു ഓർമ എന്റെയും സുന്നത്ത് കഴിഞ്ഞത് ഒരു ലൈസന്ഷിയെറ്റ് ഡോക്റ്ററെ കൊണ്ടാണു കഴിപ്പിച്ചത് വലിയ അംഗീകൃത ഡൊക്ക്ടർമാരുണ്ടൊ എന്നറിയില്ല  ഉണ്ടെങ്കിലും ചില്ലറ പ്രശ്നം തന്നെയായിരിക്കാം ഗ്രാമത്തിലെ അപ്പോത്തിക്കാരിയെ തന്നെ കാണിക്കാൻ കാരണം  ഞാനൊരു പോളിയോ ഇര ആയാതിന്നാൽ ഉമ്മാക്കും ഉപ്പാക്കും പേടി മൂലംഎന്റെ സുന്നത്ത് വൈകി  എനിക്ക് പന്ത്രണ്ടോ മറ്റൊ വയസ്സായിരിക്കും അന്ന് അതിന്നു മുംബ് നാട്ടിൽ ആരും ഡോക്ടറെ കൊണ്ടു സുന്നത്ത് കല്യാണം നടത്തിയതായി പറയുന്നത് കേട്ടിട്ടില്ല ഉപ്പ ഒസ്സാന് കൊടുക്കാനുള്ള മാമൂൽ കൊടുക്കാത്തതിന്നാൽ സാധാരണ വീട്ടില് വന്നു മുടി വെട്ടി തന്നിരുന്ന ഒസ്സാൻ രണ്ടു മൂന്നു മാസം ബഹിഷ്കരണം നടത്തിയതും അതിനെ തുടര്ന്നു ബാർബർ  ഷോപ്പിൽ പോയി ക്രോപ് ചെയ്തതും ഓർക്കുന്നു
ക്രോപ് ചെയ്തതിന്റെ പേരില് മദ്രസയിൽ പുറത്ത് നിറുത്തിയതും ഓർക്കുന്നു  അന്ന് ശിൽപ്പി കട്ടെ മുസ്ലീംകൾക്കനുവദിച്ചിരുന്നുള്ളൂ അല്ലെങ്കിൽ തല മൊട്ട അടിക്കണം  ഇന്ന് മൊട്ട അടിച്ച മൗലവിമാരുണ്ടോ ക്രൊപ്പടീക്കാത്ത എത്ര മുസലിയാക്കന്മാരുണ്ട്
ഒസ്സാൻ പിണങ്ങാൻ കാരണം മാമൂൽ കൊടുക്കാത്തതല്ല കാരണം അത് അദ്ദേഹത്തിന്റെ അവകാശപെട്ട പ്രത്യേക സ്ഥാന മാന ങ്ങല്ക്ക് മാറ്റം വരാൻ എന്റെ സുന്നത്ത് കാരണമായി എന്നതാകാം
ക്രൊപ്പടിക്കാൻ വഴി തുറന്നത് ഞാനാണെന്ന വീമ്പോന്നും ഞാൻ അവകാശപ്പെടുന്നില്ല  21/12/2014

Tuesday, 16 December 2014

വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍

വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍Muhammed Mohamadali



ദൈവ സ്മരണ  അഥവാ
ദികകർ,സ്വലാത്ത് ,നമസ്കാരം

ദിക്കർ ഹൽക്ക എന്ന
പല പള്ളികളിലും കൂട്ടം
കൂടി ദിക്കർ ചൊല്ലി
ദുആ ചെയ്യുന്ന ഒരു
പരിപാടി നടന്നു വരുന്നുണ്ടല്ലോ ? അതിൽ
പങ്കെടുക്കുന്ന ഭൂരിപക്ഷത്തൊടും ചോദിച്ചു നോക്കൂ എന്താണ്
ദിക്കർ ? അവരുടെ ഉത്തരം ലാ
ഇലാഹ ഇല്ലള്ളാ മുഹമ്മദ്‌
റസൂലുള്ളാ   എന്ന മഹത് വചനം
ഉരുവിടുക എന്നായിരിക്കും   എന്നാൽ
ദിക്കർ എന്ന വാക്ക് കൊണ്ടെന്താണു
അർത്ഥമാക്കുന്നതെന്ന് ആരഞ്ഞാലോ , ആ മഹത്
വാക്കുകളുടെ അർത്ഥമെന്താണെന്ന് ചോദിച്ചാലോ മിക്ക മുസ്ലിം
നാമ ധാരികളെന്നു അറിയപ്പെടുന്ന
തീവ്ര വിസ്വാസികളെന്ന വ്യാജേനെ എല്ലാ ദിക്കർ
ഹൽക്കകളിലും  ആവേശപൂർവം
ആടി പാടുന്നവർക്കും അറിയില്ലെന്നതല്ലേ
വസ്തുത?

അള്ളാഹു ഒഴിക ഒരു
ആരാധ്യനുമില്ല   മുഹമദ് നബി അല്ലാഹുവിന്റെ ദൂദനാണു
അദ്ദേഹത്തെ അള്ളാഹു അനുഗ്രഹിക്കട്ട എന്ന അർഥം അറിയുന്ന എത്ര സാധാരണക്കാർ ഉണ്ടാകും?

എത്ര പാതിരാ പ്രസങ്ങങ്കളും
ആഴ്ച തോറും നടത്തും
ദിക്കർ ഹൽക്കയിലെ അധര വ്യായാമവും
,നിത്യ പ്രാര്ത്ഥന ശേഷമുള്ള ദാസവിയെന്ന
എന്ന ജപമാല മന്ത്രവും
,അവരെ ദിക്കറിന്റെ ,പൊരുൾ മനസിലാക്കി കൊടുക്കുവാൻ  നമ്മുടെ
മൌലവിമാർക്കായില്ലല്ലോ ? അവരത് ബോധപൂർവം മനസിലാക്കി
കൊടുക്കാത്തതാണോ ? അവരല്ലേ ദിക്കരിനെ മായ
മന്ത്രമായി കാശാക്കി വില്ക്കുന്നത് ? 
 വിശ്വാസത്തിൻ
വിശുദ്ദി കാണിച്ചു കൊടുക്കേണ്ട ആശാന്മാർ
ഇങ്ങനെ പിഴച്ചാൽ അണികൾ പിഴക്കാതിരുന്നാലല്ലേ
അത്ഭുതമുള്ളൂ ?

അല്ലെങ്കിൽ നിത്യവും നമസ്കാരത്തിൽ
,അഥവാ ,യഥാർത്ത ,ദിക്രിൽ, ഉരുവിടുന്ന
ഫാത്തിഹ എന്ന എറ്റവും ആവർത്തിക്കപെടുന്ന
വാക്യങ്ങളുടെ അർത്ഥമെങ്കിലും അറിയുന്നവരായിരിക്കുമല്ലോ ഭൂരിപക്ഷം മുസ്ലീംകളും
മുസ് ലീങ്കൾ   യഥാർത്തത്തിൽ
,കൃത്യമായി ,അർത്ഥമ റി ഞ്ഞു
നമസ്കരിക്കുന്നവരായിരുന്നെങ്കിൽ  തീവ്ര
ഭീകര പ്രവർത്തകർ ,  മുസ്ലിം നാമ ധാരികൾക്കിടയിൽ
പോലും ഉണ്ടാകുമായിരുന്നോ ?
ആയതു കൊണ്ടു,  പ്രിയരേ ദിക്ക്ക്കരു കളുടെ
,സ്വലാത്തുകളുടെ അർത്ഥം മനസ്സിലാക്കി നമസ്കരിക്കുന്ന
,അഥവാ അല്ലാഹുവിനെ നിത്യവും എപ്പോഴും ഓർക്കുന്ന
ഒരു ഉത്തമ സമൂഹം
കെട്ടിപടുക്കാനാവട്ടെ എല്ലാവരുടെയും ശ്രമം

ദിക്കറിന്റെ മാന്ത്രിക ശക്തി അപ്പോൾ
കാണാം നമസ്കാരത്തിന്റെ അഥവാ ദിക്കറിന്റെ ,  മാസ്മരിക ഫലം സമൂഹ
പുരോഗതിയിലും ,ധാർമിക ഉന്നമനത്തിലും വീക്ഷിക്കാം
ആയതിന്നാൽ ബഹുമാന പെട്ട മഹൽ
ഭാരവാഹികളെ ,മൌലവിമാരെ ,നിങ്ങൾ ഉണ്ടാക്കി
എടുത്ത വേദികൾ സമുദായത്തിൽ ഈമാൻ
,വിശ്വാസം വർദ്ധിപ്പിക്കാൻ വിനിയോഗിക്കുക
നിങ്ങളെ,  വിശ്വസിക്കുന്ന
അനവധി അറിവില്ലാത്തവരുന്റ്റ്‌          അവർ
വഴി തെറ്റിയാൽ അതിന്റെ
ഉത്തരവാദിത്വ്ത്തിൽ നിന്ന് നിങ്ങൾക്കൊഴിഞ്ഞു മാറാൻ
കഴിയില്ല   ഓർക്കുക  അല്ലാഹുവിനെ
ഓർക്കുക ,അല്ലാഹുവിന്റെ വിധി വിലക്കുകൾ ഓർക്കുക  അതാണു
നമസ്കാരം, അതാണു ദിക്കർ
അല്ലാഹുവിന്റെ വിധി വിലക്കുകൾ ഓർത്തു
ജീവിക്കുംബൊളാണു നമസ്കാരം അർത്ഥവത്താകുന്നത് ദിക്കർ
സ്വർഗത്തിലേക്കുള്ള താക്കൊലാകുന്നത്
നമസ്കാരം പാപങ്ങളെയും തെറ്റുകളെയും
തടയുന്ന ,സ്വർഗം പ്രദാനം ചെയ്യുന്ന  പുണ്യ
കർമമാകുന്നത്  നമസ്കാരം
അഥവാ ദിക്കർ എന്ന
ദൈവ സ്മരണ  ആത്മാർത്തമായാൽ മതം വിഭാവനം
ചെയ്യുന്ന മറ്റു നന്മകൾ തനിയെ  വരും
വരേണ്ടതാണ്   അംഗ ശുദ്ധി
അഥവാ വുളു  ,കുളി  എല്ലാ
അംഗങ്ങളെയും ,ശരീരത്തെയും മനസിനെയും വികാരത്തെയും വിചാരത്തിനെയും  ശുദ്ധമാക്കാൻ
ഉദകണം

അങ്ങനെ നിത്യ ദിക്കരിൽ
, നമസ്കാരത്തിൽ  നിങ്ങൾ
പറയുന്ന ശപദം അനുസരണയുള്ളവനാകാമെന്ന പ്രതിറ്റ്ന
പാലിക്കുക ആ വാഗ്ദാനം
നിഷേധിക്കുന്ന കാഫിർ ആകാതിരിക്കുക

അങ്ങനെയുള്ള അനുസരണയുള്ള മുസ്ലീംകൾ ദാന ധർമ
നിഷ്ടയുള്ള മുസ്ലീംകളായിരിക്കും   ദാന ധർമങ്ങളിലെ
ഒരവകാശി അറിവ് പറഞ്ഞു കൊടുക്കുന്നവരും
ദാന ധർമങ്ങൾ ശേഖരിച്ചു
വിതരണം ചെയ്യുന്നവരാണ്

ആയതിനാൽ മഹാനീയരെ നിങ്ങൾ
ചുമതല നല്ല നിലയിൽ സദുദ്ദേശ
പൂർവം നിറവേ റ്റുക അത്
എല്ലാവർക്കും ഭൌതിക പാരത്രിക പുരോഗതിയിലേക്ക്
നയിക്കും   ഇസ്ലാം വിഭാവനം ചെയ്യുന്ന
ദിക്കർ , സ്മരണ നില നിർത്തുന്നവയകട്ടെ
  നമ്മുടെ
പള്ളികളും ദിക്കർ ഹല്ക്കകളും നമസ്കാരങ്ങളും  അള്ളാഹു
നമ്മുടെ എല്ലാ സദുദ്ദേശങ്ങളും സഫലമാക്കട്ടെ02-12-2014

മത നിഷേധികൾ അഥവാ കാഫിറുകൾ






പെഷവാറിലെ നിഷകളങ്ക ,നിരപരാധികളായ സ്കൂൾ വിദ്യാർഥികളെ കൂട്ടത്തോടെ  നിഷ്കരുണം  കൊന്ന   ഈ ക്രിമിനലുകൾ മുസ്ലീകളാണെന്നാർക്കാണു പറയാൻ കഴിയുക എല്ലാ പാക്കിസ്ഥാൻകാരും അഫ്ഗാനിസ്ഥാന്കാരും എല്ലാം മുസ്ലീംകളാണെന്നാരു പറയും ?അവരിലും മുസ്ലീംകളുണ്ടാകാം   ഈ കൊടും ഭീകരർ  ഭ്രാന്തർ കാഫിറുകളാണ് മത നിഷെധികളാണു മത വിധി അനുസരിക്കാത്തവരാണു സമാധാന ഭഞ്ചകരാണു അക്രമികളാണു അതിന്നാൽ മുസ്ലിംകളല്ല തന്നെ

കൊടും ശിക്ഷ അർഹിക്കുന്നവരാണു  ക്രിമിനലുകൾക്ക് തക്ക ശിക്ഷ കൊടുക്കണം അതിന്നു കഴിയാത്ത സർക്കാരിനെ മാറ്റണം അതവിടത്തെ ജനം ചെയ്യുമെന്നു കരുതാം പക്ഷെ വീഴ്ചകൾ വരുത്തുന്ന സർക്കാരിനെ മാറ്റുക എന്നത് പ്രായോഗികമല്ലാത്തതിനാൽ നമുക്ക് ഈ നര നായാട്ടിനെ അപലപിക്കാം  എന്നാൽ ഇതിന്റെ പേരിൽ ഒരു മതത്തെ അപലപിക്കുന്നത് ആശാസ്യമാണോ ? അപലപിക്കുന്നവർ ആ മതത്തെ കുറിച്ചു കുർ ആനിനെ കുറിച്ച് പഠിച്ചിട്ടുണ്ടോ നബിയുടെ യുദ്ധത്തെ,ജിഹാദിനെ  കുറിച്ച് പഠിച്ചിട്ടുണ്ടോ ?എന്നത് സംശയം വെക്കണ്ട   അവര്ക്ക് ആ മതത്തെ കുറിച്ച് ,മുഹമദ് നബിയെ കുറിച്ച് അവരുടെ മത ഗ്രന്ഥത്തെ അൽപ ജ്റ്റ്നാനം പോലും ഇല്ലെന്നത് വളരെ വ്യക്തമാണ്
 ഇസ്ലാം കാരുണ്യത്തിന്റെ, സമാധാനത്തിന്റെ സഹനത്തിന്റെ മതമാണ്‌ അത് അക്രമണത്തെ അപലപിക്കുന്നു അക്രമികൾ മുസ്ലീങ്കളല്ലെന്നു പ്രഖ്യാപിക്കുന്ന മതമാണ്‌ അവർ എല്ലാവർക്കും സമാധാനം,രക്ഷ ഉണ്ടാകട്ടെ എന്ന അഭിവാദനം ചെയ്യുന്നവരാണ് അഭിസംബോധന ചെയ്യുന്നവരാണ്
ഏതു മതത്തിലാണ്,പാർട്ടിയിലാണു കുറ്റവാളികൽ ഇല്ലാത്തത് കുറ്റവാളികൾ,അക്രമികൾ ഇല്ലാത്ത ഒരു സമൂഹം രാഷ്ട്രം ഏതാണ് ഇല്ലെന്നു പറയാം എന്നാലും നമുക്ക് ആവും വിധം ഈ നര വേട്ടയെ അപലപിക്കാം ശപിക്കാം നന്മയെ പ്രോത്സാഹിപ്പിക്കാനും തിന്മയെ തുരത്താനും ആവും വിധം വാക്കാലോ നോക്കാലോ കർമം കൊണ്ടോ ശ്രമിക്കണം ഒന്നിനും കഴിയാത്ത അവസ്ഥയിൽ മനസ് കൊണ്ടു തിന്മയെ വെറുക്കണം ശപിക്കണം എന്ന് പഠിപ്പിക്കുന്ന മതത്തെ മത നേതാവിനെ ചളി വാരിയെറിയുന്നത് ശരിയൊ?
പരസ്പരം മനസിലാക്കാതെയുള്ള പഴി അവസാനിപ്പിക്കേണ്ടതല്ലേ ?
വിദ്യ   ആർജിക്കാൻ നിരന്തരം പ്രേരിപ്പിക്കുന്ന മതമാണ്‌ അതിന്നു ലിംഗ ഭേതം കൽപ്പിക്കുന്നില്ല  താലിബാൻ പറയുന്ന കാർക്കശ്യമൊ അസഹാനീയതയോ ഇസ്ലാമിന്നു നിരക്കുന്നതല്ല  താലിബാൻ ഇസ്ലാമിന്റെ ശത്രുക്കളുടെ ചട്ടുകങ്ങളാണെന്നാണു എന്റെ നിഗമനം
മുസ്ലീംകൾ അക്രമികളൊ അതിക്രമികളൊ ആവില്ല അങ്ങനെയുള്ളവർ മത നിഷേധികളാണു കാഫിർ ഉകളാണ്

ദൈവം ക്ഷമിക്കുന്നവരെ പൊറുക്കുന്ന വരെ സ്നേഹിക്കുന്നവനും അക്രമികളെ വെറുക്കുന്നവനുമാണു  17/12/2014

Monday, 15 December 2014

ജീവിത ചക്രം

അധികമായാൽ അമൃതും വിഷം ,അർത്ഥവത്താം ആപ്ത വാക്യം
ചിന്തനനീയാം ചിന്ത അമൃതം ,അർത്ഥ വ്യാപ്തി അപാരം  
അമിതാഹാരം അജീർണത്തിന്നൊരു ഹേതു ,ജീർണിക്കേണ്ടതു
ജീർണിച്ചില്ലെങ്കിലതസുഖം ,ദഹനം കൂടിയാലും കുറ ഞാലുമസുഖം

അമിതം മിതം ഹിതം അഹിതം നിരവധി ഉപാധികൾക്കധീനം ,ഒരുത്തനു മിതം,ഹിതം  അപരന് അമിതം,അഹിതം
അമ്മയെ തല്ലിയാലും അഭിപ്രായമാനവധി ,മിതം അമിതം നിജപെടുത്തുന്നതിലും ,സ്ഥാനം സ്ഥലം സാഹചര്യം സമൂലം പരിഗണിക്കണം
അമിത ചിലവുകൾ ആർഭാടം,ആർഭാടം അധികമായാലതു ധൂർത്ത്
ധൂർത്തും,പിശുക്കും നല്ലതല്ലെന്നത് നിശ്ചയം ,നിശ്ച യമായതോന്നുമില്ലെന്നതും
നിശ്ചയം , നിശ്ചയനിസ്ച്ചയങ്ങൽക്കിടയിൽ ആന്തോളനം ചെയ്യുന്നതല്ലേ
ഈ ജീവിത ചക്രം  ജീവിത പാത  നേരായ പാതയിലതുതാളത്തിൽ ചലിക്കട്ടെ    

Sunday, 14 December 2014

മൌലിദ് എന്നാല്‍ എന്ത്?

മൌലിദ് എന്നാല്‍ എന്ത്?


മൌലിദ്  കേരളത്തിൽ

മുസ്ലിന്മിങ്ങൾ
നബി തിരുമേനിയെ അനുകരിക്കരുതെന്നോ ,ആദരിക്കരുതെന്നോ ,നബിയുടെ അപദാനങ്ങൾ ,ഗുണങ്ങൾ വിവരിച്ചു
സാഹിത്യ സൃഷ്ടി നടത്തരുന്നതു എന്നോ ഒരു പ്രസ്ഥാനക്കാരും പറഞ്ഞതായി അറിയില്ല

എന്നാൽ
നബിയെ അനുകരികരിക്കെണ്ടതു ,ആദരിക്കെണ്ടതു നബിയുടെ ചര്യകൾ ,രീതികൾ നീതികൾ വചനങ്ങൾ പ്രവർത്തനങ്ങൾ
എന്നിവ കുർ  ആൻ അടിസ്ഥാന പ്രമാണമായി ജീവിച്ചു
കൊണ്ടാണു

പ്രവാചക
സ്നേഹം പ്രകടിപ്പിക്കാൻ ഗദ്യ പദ്യ സാഹിത്യ കൃതികൾ aഅവ പ്രചരിപ്പിക്കുന്നതും നല്ലതാണ്  അവ പ്രവാചകന്റെ ആദർശങ്ങളെ  പ്രചരിപ്പിക്കുന്നതായിരിക്കനം അതിന് അനുവദനീയ അന്തസുള്ള
,സന്മാര്ഗ സഭ്യതക്കനുസരിച്ച കല കേളികളുമാകാം

നബി ജനിച്ച
മക്കയും മറവ് ചെയ്യപെട്ട മദീനയിലും നബിയുടെ ജന്മ ദിനം മുടക്ക്‌ ദിനമല്ല  സൗദി അരെബ്യിൽ മൌലിദ് പാരായണങ്ങൽ നടക്കുന്നില്ല
നബിയുടെയൊ
,സഹാബത്തിന്റെ യോ മക്ബറ കെട്ടി ആരാധിക്കുന്നില്ല
അങ്ങനെ
മക്ബറ കെട്ടി ആദരിക്കണമെന്ന് നബി പറഞ്ഞിട്ടില്ല

എന്നാൽ
കാലത്തിന്നൊത്ത രീതിയിൽ നബിയെ ,മഹാന്മാരെ ആദരിക്കാം അത് കുർ ആണിന്റെ  ഹദീസിന്റെ അടിസ്ഥാന തത്വങ്ങൾക്കനുസരിച്ച്ചായിരിക്കണം  നമ്മുടെ നാട്ടിലെ മകാമുകളിലും മക്ബറ കളിലും  നടക്കുന്നത്
ല ഇലാഹ  ഇല്ലള്ള  ,എന്നr സത്യാ സാക്ഷ്യത്തിന്നു യോജിക്കുന്ന നടപടികലാണൊ  ആരാധനക്കർഹൻ വേറെ ആരുമില്ല ,അഹതായ ,സമദായ അക്ബർ
ആയ റബുൽ ഇസ്സത്തോഴികെ എന്നല്ലേ  നാമെല്ലാം നിത്യവും
ഓർക്കുന്ന ഓർമിപ്പിക്കുന്ന അഫ്സലുൽ ദിഖർ

നമ്മുടെ
കർമങ്ങൾ നന്മ വര്ധിപ്പിക്കുന്ന തിന്മ തടയുന്ന ആരാധനയായി അല്ലാഹു സ്വീകരിക്കട്ടെ   അതായിരിക്കട്ടെ നമ്മുടെ നമസ്കാരം എന്ന ശ്രേഷ്ഠ
അനുഷ്ടാനം   നമസ്കാരത്തിലെ  നമ്മുടെ ശപതം ഏക്‌  ഇലാഹിനെ മാത്രം     ആരാധിക്കുകയുള്ളൂ   എന്ന ശപതം നിഷേധിക്കുന്ന നിഷേധികളിൽ ,അഥവാ കാഫിറുകളിൽ
അല്ലാഹു പെടുത്തരുതേ എന്നും ഏക ഇലാഹിന്റെ  കല്പനകൾ
അനുസരിക്കുന്ന ,അതി ന്നായി സർവം സമർപ്പിക്കുന്നു എന്ന് നിത്യവും പലവട്ടം നമസ്ക്കാരത്തിൽ
പറയുന്നവരല്ലേ മുസ്ലീങ്ങൾ





വിവരം
ഉണ്ടായാൽ പോര ,അത് ഉപകാരപ്രദമായി ഉപയോഗിക്കാൻ അറിയണം  അത് ഔചിത്യപൂർവം ഉപയോഗിക്കാൻ കഴിയണം
നമ്മുടെ
ഗവേഷണങ്ങൾ എത്ര ഫലപ്രദമാണ് ?
അത് ആവശ്യക്കാരിലേക്കു
എത്തുന്നുണ്ടോ ?എത്തിക്കാൻ സംവിധാനങ്ങൾ ഉണ്ടൊ ? ആ സംവിധാനങ്ങൾ മതിയോ ?